വയനാട്ടു കുലവന്‍
ഇരിഞ്ചയം രവി
പുതുതലമുറയ്ക്ക് തീര്‍ത്തും അപരിചിതമായ ഒരു കാലഘട്ടത്തില്‍
അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. പെരുവണ്ണാന്‍
കണ്ണന്‍ പരമ്പരാഗതമായി തെയ്യം കെട്ടുന്നതിനാലും അത്യദ്ധ്വാനത്തിലൂടെയും
വണ്ണാത്തി മാണിക്യത്തോടൊപ്പം അല്ലലില്ലാതെ ജീവിക്കുന്നു. അതിനിടയില്‍
മേലാളന്മാരുടെ ക്രൂരതയാല്‍ ജീവിതം കീഴ്മേല്‍ മറിയുന്നു.
അടിമക്കച്ചവടക്കാരുടെ പിടിയില്‍പെട്ട തന്റെ മക്കളെ വീണ്ടെടുക്കാന്‍
കഴിയാതെ നെട്ടോട്ടമോടുന്ന കണ്ണനെ അന്നത്തെ സാമൂഹികവ്യവസ്ഥിതിയില്‍
സഹായിക്കാന്‍ കഴിയാത്ത നിസ്സഹായരായ സുമനസ്സുകളുടെയും കഥ.
അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട തെയ്യക്കെട്ടില്‍ ഒരു ദിവസം മാത്രം ലഭിക്കുന്ന ദൈവികപരിവേഷത്തില്‍ ഈശ്വരനിയോഗംപോലെ
നടത്തപ്പെടുന്ന മേലാളനോടുള്ള പ്രതികാരത്തിന്റെ ഭയാനകമായ പര്യവസാനം.
Original price was: ₹260.00.₹225.00Current price is: ₹225.00.