വഴിവിളക്ക്
മനാഫ്
എത്ര പറഞ്ഞാലും തീരാത്ത ചില കഥകളുണ്ട്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുഹമ്മദ് നബിയുടെ ജീവിതകഥകളാണ്. ഓരോ കഥയിലും ഒരായിരം പൊരുളുകള്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നതിനാലാകാം ആ കഥകള്‍ക്ക് മറ്റേത് സാരോപദേശ കഥകളേക്കാളും ഒരു പ്രത്യേക സുഗന്ധമുണ്ട്. പ്രവാചക ജീവിതത്തിന്റെ സുഗന്ധവും പ്രകാശവും ബാലമനസ്സുകളിലേക്ക് പകരുകയാണ് ഈ പുനഃരാഖ്യാനത്തിലൂടെ. ഡോ. പി.ബി. സലീം ഐ.എ.എസ്.
(അവതാരിക)
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
Author: Manaf
Shipping: Free
അവതാരിക
വൈറ്റമിന്‍ ഗുളിക
എല്ലാ മനസിലും നന്മയും തിന്മയുമുണ്ട്. നാം ഏതിനെ വെള്ളവും വളവും നല്‍കി പരിചരിക്കുന്നുവോ അത് വളരും, മറ്റേത് തളരും. ബാല-കൗമാര മനസുകള്‍ നല്ല വളക്കൂറുള്ള മണ്ണ് പോലെയാണ്. അവിടെ നന്മ വിളയുന്നതിന്ന് നല്ല വായന കൂടിയേ തീരൂ. മനാഫ് ഒരുക്കിയ ഈ കൊച്ചു പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നത് വളരെ വലിയ, മഹത്തായ ആശയമാണ്.
കുട്ടികളുടെ മനസുകളില്‍ എളുപ്പത്തില്‍ കയറാവുന്ന ഹൃദ്യ മധുരമായ കഥപറച്ചിലാണ് വഴി വളക്ക്. പലരും പറഞ്ഞുകേട്ട, വായിച്ചറിഞ്ഞ കഥകളാവാം. എങ്കില്‍ പോലും ലളിത സുന്ദരമായ അവതരണത്തിലൂടെ വയനാസുഖം നല്‍കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു. വൈറ്റമിന്‍ ഗുളിക പോലെയാണ് ഇതിലെ ഓരോ നുറുങ്ങ് കഥകളും. ഒറ്റ ഇരിപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന കഥകള്‍. ഇസ്‌ലാമിന്റെ മഹത്തായ ആശയങ്ങള്‍ അനാവരണം ചെയ്യുന്നതാണ് ഓരോ സംഭവങ്ങളും. മിക്ക കഥകളും പ്രവാചകനുമായി ബന്ധപ്പെട്ടതാണ്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ എന്നില്‍ പ്പെട്ടവനല്ലെന്ന് പ്രഖ്യാപിച്ച പ്രവാചകനേക്കാള്‍ വലിയ വിപ്ലവകാരി മറ്റാരുണ്ട്. കട്ടത് എന്റെ മകള്‍ ഫാത്തിമയാണെങ്കിലും കൈ വെട്ടിക്കളയണമെന്ന് പറഞ്ഞ നീതിമാന്‍. മതാപിതാക്കളോട് ‘ഛെ’ എന്ന വാ ക്കുപോലും പറയരുതെന്ന് പഠിപ്പിച്ച സ്‌നേഹ പ്രവാചകന്‍.
പ്രവാചകന്റെ സംഭവ ബഹുലമായ ജീവിതത്തിലെ നൂറു നൂറായിരം കഥകളില്‍ നിന്ന് തെരഞ്ഞടുത്ത കഥകളാണ് മന ാ ഫ് അവതരിപ്പിക്കുന്നത്. കുട്ടികളുടെ നിഷ്‌കളങ്കമായ മനസുകളിലേക്ക് എളുപ്പം കയറിപ്പോകുന്ന കഥകള്‍. നബി(സ)യെ പഠിക്കാന്‍ കൂടി ഈ കൊച്ചുകഥകള്‍ സഹായിക്കും. തമാശ പറയാനും കേള്‍ക്കാനും പ്രവാചകന്‍ താല്‍പ്പര്യം കാണിച്ചിരുന്നു എന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു മനാഫ്. പത്ത് കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്, കഥകള്‍ തെരഞ്ഞെടുത്തതില്‍ കാണിച വൈവിദ്ധ്യവും എടുത്ത് പറയേണ്ടതാണ്.
മനസ് നിറയെ കഥകള്‍ സൂക്ഷിക്കുന്ന മനാഫ് ഒട്ടേറെ ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു കഥാസമാഹാരവും ഇറങ്ങിയിട്ടുണ്ട്. എയ്ഞ്ചല്‍ ജോണ്‍, കുട്ടിമാമ എന്നീ സിനിമകളുടെ തിരക്കഥയെഴുതിയതും മനാഫാണ്. ഇസ്‌ലാമിക കഥകള്‍ അവതരിപ്പിച്ച് കൊണ്ട് ബാലസാഹിത്യ രംഗത്തേക്കും കടന്നുവന്നിരിക്കമാണ് ഈ പ്രതിഭ.
പ്രവാചകജീവിതത്തിന്റെ മഹത്വങ്ങളിലേക്ക് വെളിച്ചം വീശുന്ന, ആ മാതൃകാജീവിതത്തിന്റെ സൗന്ദര്യം അടുത്തുകാണാന്‍ സഹായിക്കുന്ന വഴിവിളക്ക് കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ അനല്‍പ്പമായ സന്തോഷമുണ്ട്.
സ്‌നേഹപൂര്‍വ്വം
ഡോ. പി.ബി. സലീം
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us