വീരപ്പന്‍
നക്കീരന്‍ ഗോപാല്‍
വിവര്‍ത്തനം: ഇടമണ്‍ രാജന്‍
കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍
ഉള്‍പ്പെടുന്ന 16,000 ച.കി.മീ. വനപ്രദേശത്തെ 30 വര്‍ഷത്തോളം അടക്കി ഭരിച്ച
വീരപ്പന്‍ എന്ന കാട്ടുരാജാവിന്റെ സംഭ്രമജനകവും അവിശ്വസനീയവുമായ
ജീവിതകഥ. വീരപ്പനെ പിടിക്കാനെന്ന വ്യാജേന മലയോര ഗ്രാമവാസികളായ
ആയിരക്കണക്കിനു നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കുകയും
പട്ടിണിപ്പാവങ്ങളായ നൂറുകണക്കിനു സ്ത്രീകളെ
ബലാല്‍സംഗത്തിന്നിരയാക്കുകയും ചെയ്ത പൊലീസിന്റെയും
വനപാലകരുടെയും കൊടുംക്രൂരതകളുടെ കഥ കൂടിയാണിത്. വീരപ്പന്‍
എന്നൊരാള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പൊലീസുകാര്‍ പോലും സംശയിച്ചിരുന്ന ഒരു കാലത്ത് വീരപ്പനെത്തേടി കാട്ടിലെത്തുകയും
അയാളുമായി അഭിമുഖം നടത്തുകയും വീഡിയോ എടുത്ത് ടെലിവിഷനില്‍
പ്രദര്‍ശിപ്പിക്കുകയും ചെയ്ത നക്കീരന്‍ പത്രാധിപര്‍ ഗോപാല്‍ നടത്തിയ
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃക കൂടിയായ ഇക്കഥ
വീരപ്പനെപ്പറ്റി മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന ആദ്യകൃതിയാണ്.
Original price was: ₹425.00.₹360.00Current price is: ₹360.00.