Author: Anees Salim
Translation: Chinchu Prakash
Shipping: Free
Vending Machinilninnulla Kathakal
Original price was: ₹225.00.₹203.00Current price is: ₹203.00.
വെന്‍ഡിങ്
മെഷിനില്‍ നിന്നുള്ള
കഥകള്‍
അനീസ് സലിം
വിവര്‍ത്തനം: ചിഞ്ചു പ്രകാശ്
എയര്‍പോര്‍ട്ട് ഡിപ്പാര്‍ചര്‍ ലോഞ്ചിലെ വെന്‍ഡിങ് മെഷീന്‍ നടത്തിപ്പുകാരിയാണ് ഹസീനമന്‍സൂര്‍. തനിക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഇരിപ്പിടത്തിലിരുന്ന് എയര്‍പോര്‍ട്ടിലെ ചില്ലുഭിത്തികള്‍ക്കപ്പുറത്ത് വിമാനങ്ങള്‍ വന്നിറങ്ങുന്നതും പറന്നുയരുന്നതും കാണുന്നത് അവളുടെ വിനോദമാണ്. പറന്നുയരുന്ന വിമാനങ്ങളില്‍ ഒന്നില്‍ എന്നെങ്കിലും ഒരിക്കല്‍ യാത്ര ചെയ്യുന്നതും കുറച്ചുകൂടി കടന്ന് പൈലറ്റ് സീറ്റിലിരുന്ന് വിമാനം പറത്തുന്ന തും അവള്‍ സ്വപ്നം കാണും. നാല്‍പത് രൂപയുടെ ചായവില്‍പനകൊണ്ട് ഈ പറഞ്ഞ സ്വപ്നങ്ങളൊന്നും കൈയെത്തി പിടിക്കാനാവില്ലെങ്കിലും ഹസീന പിന്തിരിയാന്‍ ഒരുക്കമായിരുന്നില്ല
ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഹൃദയസ്പര്‍ശിയായ കഥയാണ് വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍. വായിച്ച് കഴിഞ്ഞ് പുസ്തകം മടക്കി വച്ചാലും നായിക ഹസീന നമ്മുടെയുള്ളില്‍ വളരെക്കാലം നിലനില്‍ക്കും ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ അനീസ് സലിമിന്റെ വ്യതിരിക്തമായ കൃതി.
Publishers |
---|