വിട
പറയും
മുന്‍പേ
ശ്രീജിത് പെരുന്തച്ചന്‍
പ്രിയപ്പെട്ടവരുടെ ഓരോ മരണവാര്‍ത്തയും അറിയുമ്പോള്‍ നമ്മളെന്താണ് ചിന്തിക്കുന്നത്? മരിച്ചയാളെ ഏറ്റവുമൊടുവില്‍ എന്നാണ് കണ്ടതെന്ന് ആരും ആലോചിച്ചുപോവും. മരിച്ചയാള്‍ ഏറ്റവുമൊടുവില്‍ എന്താണ് പറഞ്ഞത് എന്നത് തൊട്ടടുത്തിരുന്നവരുടെ മനസ്സിലെ വേദനയാവും. മരിക്കാന്‍നേരം എന്തോ പറയാനാഞ്ഞെങ്കിലും പുറത്തേക്ക് വരാതെ പോയ വാക്കുകള്‍ ചിലരുടെ ചിന്തകളെ അലട്ടും. ഇങ്ങനെ തനിക്കു മുന്‍പേയോ തനിക്കൊപ്പമോ നടന്നുപോയ ഒരാള്‍ വഴിയില്‍നിന്ന് പെട്ടെന്നു മറയുമ്പോള്‍ എഴുത്തുകാരന്‍ തിരിഞ്ഞുനിന്ന് ആലോചിക്കുകയാണ്, എപ്പോഴാണ് അയാളെ ഏറ്റവുമൊടുവില്‍ കണ്ടതെന്ന്. ഒടുവില്‍ കണ്ടപ്പോള്‍ അയാള്‍ എന്താണ് പറഞ്ഞതെന്ന്. അത്തരം അവസാന കൂടിക്കാഴ്ചകള്‍ എഴുത്തുകാരുടെ മനസ്സിലുണ്ട്. സാഹിത്യപ്രതിഭകളുടെ വിട പറയും മുന്‍പേയുള്ള ആ ഓര്‍മകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ് ഈ അപൂര്‍വ്വശേഖരം.
Original price was: ₹280.00.₹252.00Current price is: ₹252.00.