മലയാളത്തിന്റെ സാഹിത്യാസ്വാദകര്‍ക്ക് വിദ്വാന്‍ കെ. പ്രകാശം അപരിചിതനല്ല. കവിത, കഥ, നാടകം, വിവര്‍ത്തനം തുടങ്ങി സാഹിത്യത്തിന്റെ നാനാമേഖലകളില്‍ അദ്ദേഹം പ്രകാശം ചൊരിഞ്ഞിട്ടുണ്ട്. വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവര്‍ത്തകനെന്ന നിലയ്ക്കാണ് ഏറെ യശസ്സ്. നാന്നൂറു പേജ് വീതമുള്ള നാല്പതു വാള്യങ്ങളില്‍ വ്യാസമഹാഭാരതത്തിന് ഗദ്യാവിഷ്‌കാരം നല്കുകയെന്നത് ചെറിയ കാര്യമല്ല. ഏറെ ശ്രമവും സാധകവും ആവശ്യപ്പെടുന്ന ഒരു ശ്രേഷ്ഠവൃത്തിയാണത്. ഈ പ്രവൃത്തിയിലദ്ദേഹം എത്തിച്ചേര്‍ന്നത് കവിതയുടെ സേതുകത്തിലൂടെയാണ്. സഹൃദയസദസ്സിനെ സന്തോഷിപ്പിക്കുന്ന നിരവധി കവിതകള്‍ അദ്ദേഹം വ്യാസമഹാഭാരതവിവര്‍ത്തനത്തിനു മുമ്പ് രചിക്കുകയുണ്ടായി
Original price was: ₹100.00.₹95.00Current price is: ₹95.00.
Out of stock