വിളയില്‍ ഫസീല
ഇശല്‍ ജീവിതം
എഡിറ്റര്‍: ടിപി ചെറുപ്പ
സന്ധ്യ മയങ്ങിയാല്‍ വി. എം കുട്ടി മാസ്റ്ററുടെ വീട്ടില്‍ എന്തു സന്തോഷമായിരുന്നു. കത്തിച്ചുവച്ച വിളക്കത്തിരുന്ന് കുട്ടികള്‍ ഓതുന്നതും വായിക്കുന്നതും കേട്ടിരിക്കാം. അതുകഴിഞ്ഞ് കഥകള്‍ പറയാം. ആമിനതാത്ത നിസ്‌ക്കരിക്കുന്നത് ചാരിയിട്ട വാതില്‍ പൊളിയിലൂടെ ഒളിഞ്ഞു നോക്കാം. മുസ് ലീംകള്‍ക്ക് നിസ്‌കരിക്കുന്നത് അമുസ് ലീംകള്‍ കാണാന്‍ പാടില്ല എന്നായിരുന്നു എന്റെ ധാരണ. അങ്ങനെയൊന്നും ഇല്ലെന്ന് ഇത്താത്ത തന്നെയാണ് പറഞ്ഞു തന്നത്. അതിനുശേഷം ഞാന്‍, അവര്‍ നിസ്‌കരിക്കുന്നതിന് മുന്നില്‍ ചെന്ന് നില്‍ക്കുമായിരുന്നു. നീളന്‍ കൈയുള്ള വെളുത്ത വലിയ കുപ്പായത്തിനുള്ളില്‍ നിന്ന് വട്ട മുഖത്തെ ചുണ്ടുകള്‍ അനങ്ങുന്നത് കാണാന്‍ എന്തു രസമാണ്.
Original price was: ₹230.00.₹207.00Current price is: ₹207.00.