വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് ഇസ്ലാമിലെ വിവാഹമോചനം. ഇടക്കിടെ പത്രകോളങ്ങളിലും പ്രസംഗപീഠങ്ങളിലും നിറഞ്ഞുനില്‍ക്കാറുള്ള ‘ശരീഅത്ത് ചര്‍ച്ച’കള്‍ ഈ തെറ്റിദ്ധാരണയുടെ ആഴം അനാവരണം ചെയ്യുന്നു. വസത്രം അഴിച്ചുമാറ്റുന്നതു പോലെയോ മുറുക്കിത്തുപ്പുന്നതുപോലെയോ ലാഘവത്തോടെ നിര്‍വഹിക്കപ്പെടുന്ന ഒന്നാണതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമങ്ങളും നടക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്ലാമിലെ വിവാഹമോചനത്തെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു ഈ കൃതി.