Shopping cart

Sale!

VIVEKIKALUDE SUVISESHAM

Categories: ,

വിവേകികളുടെ
സുവിശേഷം

പ്രവീണ്‍ ഡാനി

ആധുനികതാവാദം മലയാളസാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാലത്താണ് കെ പി അപ്പന്റെ ക്ഷോഭിക്കുന്നവരുടെ സുവിശേഷം പുറത്തുവന്നത്. ബൂര്‍ഷ്വായുക്തിയിലും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയിലുമായിരുന്നു ആ കൃതി ഊന്നല്‍ നല്കിയിരുന്നത്. വിവേകികളുടെ സുവിശേഷം എന്ന ഈ ഗ്രന്ഥത്തില്‍ ആധുനികതാവാദത്തെയും ഉത്തരാധുനികതയെയും മാര്‍ക്‌സിസത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്. അല്‍ത്തൂസര്‍, ലക്കാന്‍, ഫൂക്കോ, ബാര്‍ത്ത് എന്നീ ചിന്തകരുടെ രീതിശാസ്ത്രം അതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആധുനികതയുടെയും ഉത്തരാധുനികതയുടെയും രാഷ്ട്രീയ വിവക്ഷകളെ ഈ കൃതി തുറന്നു കാട്ടുന്നു. ആധുനികതയുടെയും ഉത്തരാധുനികതയുടെയും ചുവടുപറ്റി സാഹിത്യ പരിസരത്ത് ചുവടുറപ്പിച്ച പരികല്പനകളെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ ഈ കൃതി പരിശോധിക്കുന്നുണ്ട്. ഉത്തരാധുനിക ഇടതുപക്ഷ ചിന്തകരില്‍ പ്രമുഖരായ റൊളാങ് ബാര്‍ത്തിനെയും മിഷേല്‍ ഫൂക്കോയെയും ഫ്രെഡ്‌റിക് ജെയിംസണെയും ഈ പുസ്തകം പരിശോധിക്കുന്നു. ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ആധുനികതയുടെ തിരയിളക്കക്കാലത്ത് പുറത്തുവന്ന പാണ്ഡവപുരം, ആയുസ്സിന്റെ പുസ്തകം എന്നീ കൃതികളെ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.

Original price was: ₹200.00.Current price is: ₹180.00.

Buy Now

Author: Praveen Dani
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.