പ്രണയിത
കവിതയുടെ കടലിരമ്പം
ലതാലക്ഷ്മി
ഭാവനയുടെ സ്വാതന്ത്ര്യവും, ഭാഷയുടെയും ശില്പഘടനയുടെയും നിയന്ത്രണവും, ഒത്തുചേരുന്ന വിരുദ്ധതയുടെ വൈഭവമാണ് ലതാലക്ഷ്മിയുടെ ആത്മമുദ്ര. അനുഭവത്തിന്റെ കനല്‍ വീണു കരിഞ്ഞ മണ്ണില്‍ കിളിര്‍ത്ത രക്തകാന്തികളാണ് ഈ രചനകള്‍. – കെ. ജയകുമാര്‍ (അവതാരികയില്‍നിന്ന്)
ഹൃദയത്തിലെ ഏഴാം നിലവറ തുറന്നിറങ്ങുന്ന തീവ്രജീവിത കാമനകളുടെ ഒരു സൂക്ഷ്മഭാവസഞ്ചാരം. കഥയുടെ സഖിത്വം മറക്കുട ചൂടിക്കുന്ന കവിതകള്‍. അവ ഈ പുസ്തകത്താളുകളിലൂടെ നിസ്സംശയം പ്രജ്ഞയിലേയ്ക്കു കടക്കുന്നു. ഏറ്റുവാങ്ങുന്ന ചേതനയെ പാലമരമാക്കി തറഞ്ഞ് ഇവയെല്ലാം മങ്ങാതെയും മടങ്ങാതെയുമിരിക്കും. – മധു മുട്ടം (തിരക്കഥാകൃത്ത്)
Original price was: ₹120.00.₹105.00Current price is: ₹105.00.