വ്യാജസഖ്യങ്ങള്‍
രവിവര്‍മ്മക്കാലത്തെ
മഹാരാജാക്കന്മാര്‍
മനു എസ് പിള്ള
വിവര്‍ത്തനം: പ്രസന്ന കെ വര്‍മ്മ
1860 മുതല്‍ 1900 വരെ ചിത്രകാരനായ രാജാ രവിവര്‍മ്മ നടത്തിയ യാത്രകളില്‍നിന്ന്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യന്‍ രാജകീയതയുടെ ഒരു പുതിയ മുഖം കണ്ടെത്തുകയാണ് മനു എസ് പിള്ള. ഇന്ത്യന്‍ മഹാരാജാക്കന്മാരും നാട്ടുരാജ്യങ്ങളും അതിരുകടന്ന ആഡംബര ജീവിതശൈലിയില്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്ന തെറ്റായ ധാരണ പൊളിച്ചെഴുതുകയാണിവിടെ. തിരുവിതാംകൂര്‍ (കേരളം), പുതുക്കോട്ട (തമിഴ്നാട്), മൈസൂര്‍ (കര്‍ണാടക), ബറോഡ (ഗുജറാത്ത്), മേവാര്‍ (രാജസ്ഥാന്‍) എന്നിവിടങ്ങളിലെ യാത്രകളിലൂടെ, അധികാരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചിത്രം കണ്ടെത്തപ്പെടുന്നു. ഉത്തരവാദിത്വവും പുരോഗമനപരവുമായ ഭരണം നിലവിലുണ്ടായിരുന്നിട്ടും ഈ രാജ്യങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലായെന്ന സത്യം ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ഇന്ത്യന്‍ രാജവാഴ്ചയെക്കുറിച്ച് ബ്രിട്ടീഷ് രാജ് പകര്‍ന്നു നല്‍കിയ മിഥ്യാധാരണ പുനര്‍വിചിന്തനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മികച്ച കൃതി.
Original price was: ₹699.00.₹629.00Current price is: ₹629.00.