വ്യക്തി
വ്യക്തിത്വം
വ്യക്തിപ്രഭാവം
പേളി ജോസ്
എല്ലാ മനുഷ്യരിലും വ്യക്തിപ്രഭാവത്തിലേക്ക് എത്തിച്ചേരാനുള്ള വിത്തുക ളുണ്ട്. ആ വിത്തുകളെ മുളപ്പിക്കാനും വളര്‍ത്താനും ചിലപ്പോള്‍ ദിശ മാറ്റാനും ഉള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ജീവിത വിജയം എന്നത് ഉന്നതസ്ഥാനമോ വലിയ ബിരുദങ്ങളോ മാത്രമല്ല, സമൂഹത്തിനും അവനവനും പ്രയോജനകരമായ വ്യക്തിയാവുന്നതും മനസമാധാനത്തോടെ ജീവിക്കാനാ കുന്നതും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പക്വത ആര്‍ജ്ജിക്കുന്നതും എല്ലാം ജീവിതവിജയമാണ്. അതിലേക്ക് എത്തുവാന്‍ ചില അറിവുകളും ഓര്‍മ്മ പ്പെടുത്തലുകളും ചില അനുവര്‍ത്തനങ്ങളും ആവശ്യമാണ്. അത്തരം അറിവി ലേക്കാണ് ഈ പുസ്തകം വെളിച്ചം വീശുന്നത്. 28 വര്‍ഷത്തെ വിവിധ മേഖല കളിലെ ട്രെയിനിംഗ് രംഗത്തെ പരിചയവും ഈ മേഖലയിലെ അക്കാഡമിക് പഠനങ്ങളും, പല നിരീക്ഷണങ്ങളും വിവിധ ഗ്രന്ഥാന്വേഷണങ്ങളും ചേര്‍ത്താണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അറിവുകള്‍ നേടാനും, സ്വയം മെച്ചപ്പെടു ത്താനും, പുതിയ പരിശീലകര്‍ക്കും ഈ പുസ്തകം ഉപകാരപ്രദമായിരിക്കും. വ്യക്തി എന്ന നിലയില്‍ നിന്ന് വ്യക്തിത്വത്തിലേക്കും അവിടെനിന്ന് വ്യക്തിപ്രഭാ വത്തിലേക്കും ഉയരാന്‍ എല്ലാ മേഖലകളില്‍ ഉള്ളവര്‍ക്കും ലിംഗപ്രായഭേദ മെന്യ സഹായകമാകുന്നതാണ് ഈ പുസ്തകം.
Original price was: ₹225.00.₹202.00Current price is: ₹202.00.