Sale!
, ,

YESUDASUM JAYACHANDRANUM

Original price was: ₹140.00.Current price is: ₹125.00.

യേശുദാസും
ജയചന്ദ്രനും

അഷ്ടമൂര്‍ത്തി

സുകുമാരന്‍ യേശുദാസിന്റെയും ശിവശങ്കരന്‍ ജയചന്ദ്രന്റെയും പാട്ടുകളാണ് പാടുക. ഏതാണ് കൂടുതല്‍ നന്നാവുന്നതെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. സുകുമാരന്‍ ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’യുമായി വന്നപ്പോള്‍ ശിവശങ്കരന്‍ ‘ഇനിയും പുഴയൊഴുകും’ എന്നു പാടി. ശിവശങ്കരന്‍ ‘അനുരാഗഗാനം പോലെ’ എന്ന പാട്ടുമായി വന്നപ്പോള്‍ സുകുമാരന്‍ ‘അനുരാഗം കണ്ണില്‍ മുളയ്ക്കും’ എന്നായി…

സത്യനും നസീറും ഷീലയും ശാരദയുമൊക്കെ നാടന്‍ ടാക്കീസുകളില്‍ വിസ്മയം തീര്‍ത്തിരുന്ന എഴുപതുകളില്‍, യേശുദാസിന്റെയും ജയചന്ദ്രന്റെയും കടുത്ത ആരാധകരും അനുകര്‍ത്താക്കളുമായ രണ്ടുകുട്ടികള്‍ തമ്മിലുള്ള മത്സരത്തിലൂടെയും വിദ്വേഷത്തിലൂടെയും ഗ്രാമത്തിന്റെ നിറവും മണവും നിഷ്‌കളങ്കതയും ഗൃഹാതുരമായ ഒരു കാലത്തെത്തന്നെയും അനുഭവിപ്പിക്കുന്ന യേശുദാസും ജയചന്ദ്രനും, അഴിക്കാന്‍ ശ്രമിക്കുന്തോറും കുരുങ്ങിക്കുരുങ്ങിപ്പോകുന്ന മനുഷ്യമനസ്സിന്റെ സങ്കീര്‍ണതയും നിഗൂഢതയും ഒരു റിട്ടയേഡ് അധ്യാപകനിലൂടെ അവതരിപ്പിക്കുന്ന വാര്‍ധകം… തുടങ്ങി, ഈശ്വരന്റെ ലീലകള്‍, അവസാനിക്കാത്ത ഒരു കഥ, ആദരാഞ്ജലികള്‍, വിംലേഷിന്റെ വരവ്, നമ്മുടെ കുട്ടികള്‍, സഹയാത്രികകള്‍, അയാളുടെ കഥ, അച്ഛന്റെ മരണക്കിടക്ക, നായ്ക്കന്‍കൂടാരത്തിലെ രാത്രി, അയലത്തെ വിശേഷങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ടു കഥകള്‍.

അഷ്ടമൂര്‍ത്തിയുടെ ഏറ്റവും പുതിയ കഥാസമാഹാരം

 

Compare

Author: Ashramoorthi
Shipping: Free

Publishers

Shopping Cart
Scroll to Top