യു
കാന്‍
നിങ്ങള്‍ക്കു കഴിയും
ജോര്‍ജ് മാത്യു ആഡംസ്
പരിഭാഷ: രാധാകൃഷ്ണവാരിയര്‍ കെ.
ഡോണ്‍ എം. ഗ്രീനിന്റെ വ്യാഖ്യാനം സഹിതം സമാഹരിച്ചത്
ലക്ഷ്യങ്ങള്‍ നേടാനും തടസ്സങ്ങള്‍ അതിജീവിക്കാനും ജീവിതത്തില്‍ വിജയം നേടാനുമുള്ള ഇച്ഛാശക്തി നിങ്ങളുടെ പക്കല്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന് നിങ്ങള്‍ പലപ്പോഴും സംശയിക്കാറുണ്ടോ?
ഈ പുസ്തകം വായിക്കുന്ന ആരിലും വ്യക്തിഗത വളര്‍ച്ചയും ക്ഷേമവും അഭിവൃദ്ധിപ്പെടുത്തുവാന്‍ എഴുതപ്പെട്ടിട്ടുള്ളതാണ് യു കാന്‍ എന്ന ഈ സെല്‍ഫ് ഹെല്‍പ്പ് മാനുവല്‍. നിങ്ങളുടെ ക്രിയാത്മക ദര്‍ശനം രൂപപ്പെടുത്താന്‍ ഒരു മണിക്കൂര്‍ മൗനമായി ഇരിക്കുക, അന്യരെ സേവിക്കാന്‍ അധികദൂരം പോവുക, നിങ്ങളുടെ പ്രവൃത്തിയെ ഭരിക്കാന്‍ സ്വന്തം വ്യക്തിത്വത്തിനെ അനുവദിക്കുക, നിങ്ങളുടെ തെറ്റുകള്‍ പഠിക്കുക, സമയം ഉപയോഗിക്കാന്‍ പഠിക്കുക- എന്നിവയൊക്കെ പോലെ ജീവിതവിജയത്തിലേക്കുള്ള വഴി പാകാന്‍ നിങ്ങള്‍ ചെയ്യേണ്ട നിരവധി കാര്യങ്ങളാണ് ജോര്‍ജ് മാത്യു ആഡംസ് ഇതില്‍ പറയുന്നത്. ഈ ശീലങ്ങള്‍ വളര്‍ത്തുക. നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും.
നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്ന ഏതു കാര്യവും നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും എന്ന് ഉറപ്പിച്ചുപറയുന്ന സുശക്തമായൊരു സഹായിയാണ് ഈ പുസ്തകം. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച നെപ്പോളിയന് ഹില്ലിന്റെ ബോധനങ്ങളുടെ ധാരാളം ഉദ്ധരണികള്‍ ഈ കൃതിയില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം തന്നെ ദി നെപ്പോളിയന് ഹില്‍ ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോണ്‍ എം. ഗ്രീനിന്റെ വ്യാഖ്യാനങ്ങളും.
”നിങ്ങള്‍ എത്ര ഉയരത്തില്‍ കയറണമെന്ന് നിശ്ചയിക്കുന്നത് നിങ്ങള്‍ തന്നെയാണ്. കൊടുമുടി നിങ്ങള്‍ കാണുന്നില്ലേ?’
₹162.00
Reviews
There are no reviews yet.