യുറുമേ
നടക്കുന്നു
ഇമാദ് അമീന്‍
വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം കാഴ്ചകള്‍ കൊണ്ടായാലും രുചികള്‍ കൊണ്ടായാലും സംസ്‌കാരം കൊണ്ടായാലും വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ആയി നീണ്ടുകിടക്കുന്ന വൈവിധ്യങ്ങള്‍ നിറഞ്ഞ കാഴ്ചകളിലേക്കും മനുഷ്യരിലേക്കും പല വര്‍ഷങ്ങളായി നടത്തിയ യാത്രകള്‍ക്കിടയില്‍ എന്നെ സ്വാധീനിച്ച കാഴ്ചകള്‍ വ്യക്തികള്‍ നിമിഷങ്ങള്‍ എന്നിവയെ കുറിച്ചുള്ള എന്റെ ഡയറിക്കുറിപ്പുകളാണ് ‘യുറുമേ’. നടക്കുന്നു എന്ന് ഭാഷാര്‍ത്ഥം വരുന്ന തുര്‍ക്കിഷ് പദമാണ് ‘യുറുമേ’. നമ്മുടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ആയി ചിതറി കിടക്കുന്ന ചെറു ഗ്രാമങ്ങളില്‍ പോലും വ്യത്യസ്ഥതകള്‍ കൊണ്ടും വേര്‍തിരിവുകള്‍ കൊണ്ടും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ആണ് ഉള്ളത്. അവിടെകൂടിയെല്ലാം ദീര്‍ഘമായ ഒരു നടത്തം നടന്നാല്‍ കാഴ്ചകള്‍ കൊണ്ട് സമ്പന്നമായ തിരിച്ചറിവുകള്‍ ഉണ്ടാക്കാന്‍ പാകത്തിലുള്ള ഒരു ലോകം കാണാന്‍ സാധിക്കും.
₹100.00