സിന്‍
ഹരിത സാവിത്രി
നാം ജിവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത് . വിഷയസ്ഥികരണത്തിലെ ഈ (പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി (പകച്ചിരിക്കുന്നതിലാണ് ഈ നോവല്‍ വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പികടകളില്‍ നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്‍ , വളരെയധികം ശവങ്ങള്‍ വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം (പ്രഭാതത്തില്‍ കാണുമ്പോള്‍ , അഭയം തേടി എപ്പോള്‍ എല്ലാം കുര്‍ദു പോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോള്‍ അപ്പോള്‍ എല്ലാം അവ തുറക്കുന്നത് ധിരകളായ സ്ത്രികള്‍ മാത്രമാണെന്ന് വരുമ്പോള്‍ , ഘോരമായ പോരാട്ടങ്ങള്‍ക്കിടയിലും ജിവിതം ജീവിക്കാതെ പോകുന്നില്ലെന്ന് നോവലിസ്റ്റ് മനസിലാക്കിത്തരുന്നു. – എന്‍.എസ്. മാധവന്‍
ഭീകരപ്രവര്‍ത്തകയെന്നു മുദ്രകുത്തപ്പെട്ട് ടര്‍ക്കിഷ് പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീതയുടെ കഥയിലൂടെ അശാന്തിയുടെയും മരണത്തിന്റെയും കാലത്തിലേക്കു നയിക്കുന്ന നോവല്‍.സ്വതന്ത്ര കുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭണം പശ്ചാത്തലമായ ഈ കൃതി മനുഷ്യാവസ്ഥയ്ക്ക് കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള സാര്‍വ ലൗകികതയെ ഓര്‍മിപ്പിക്കുന്നു.
Original price was: ₹460.00.₹414.00Current price is: ₹414.00.