Shopping cart

Zorbayodoppamulla Sancharangal

Category:

സോർബയോടൊപ്പമുള്ള സഞ്ചാരങ്ങൾ

പല ലോകങ്ങളിലേക്കുള്ള യാത്രകളുടെ പുസ്തകം

പല ദേശങ്ങളും ഭാഷകളും രുചികളും നിറഞ്ഞ തീവണ്ടിക്കംപാർട്ട്മെന്റുകൾ, മനുഷ്യജീവിതത്തിന്റെ അമ്പരപ്പിക്കുന്ന അടരുകളുള്ള മഹാനഗരങ്ങൾ, രാജവീഥികൾ, പിൻവഴികൾ, ആൾക്കൂട്ടങ്ങൾ ആനന്ദനൃത്തമാടുന്ന ഉത്സവപ്പറമ്പുകൾ, മണ്ണും മനുഷ്യന്റെ വിയർപ്പും മണക്കുന്ന നാട്ടുചന്തകൾ, കാഷായവും ധൂപക്കൂട്ടുകളും മണക്കുന്ന ആശ്രമങ്ങൾ, ഇന്ദ്രിയാതീതഗന്ധങ്ങളുള്ള സൂഫീപഥങ്ങൾ, യൗവനം തിളയ്ക്കുന്ന പബ്ബുകൾ, തെരുവുകൾ, ധാന്യം മണക്കുന്ന വയൽപ്പരപ്പുകൾ, കാലം കുറുകിയൊതുങ്ങിയ സ്മാരകങ്ങൾ, കടലോരങ്ങൾ..

ദൂരങ്ങൾ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്ന യാത്രികരുടെ വഴികളപ്പാടെ മായ്ച്ചുകളഞ്ഞ മഹാമാരിക്കാലത്ത്, കെട്ടഴിഞ്ഞ കാറ്റുപോലെ മുൻപ് പലപ്പോഴായി അലഞ്ഞ പാതകളുടെയും കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഓർമ്മകളിലൂടെയുള്ള യാത്രകളാണിത്. ഭൂട്ടാൻ, തായ്ലൻഡ്, വിയറ്റ്നാം , ശ്രീലങ്ക, ജമ്മു, കൊൽക്കത്ത, ഡൽഹി, കന്യാകുമാരി, തിരുവണ്ണാമല… തുടങ്ങി പല പല ലോകങ്ങളിലേക്കുള്ള യാത്രകൾ. ഭൗതികനേത്രങ്ങളുടെ യുക്തികൾക്കും നിർവചനങ്ങൾക്കുമപ്പുറത്തുള്ള സ്വത്രന്തസഞ്ചാരങ്ങളുടെ നിഗൂഢരസങ്ങളും കൗതുകങ്ങളും അനുഭവിപ്പിക്കുന്ന രചന.

ശ്രീകാന്ത് കോട്ടക്കലിന്റെ ഏറ്റവും പുതിയ പുസ്തകം.

250.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.