Author: Jayachandrannair S.
Original price was: ₹225.00.₹191.00Current price is: ₹191.00.
ഒരു മഹാക്ഷേത്രത്തിന്റെ നിഴലില്‍ കൊഴുന്തിന്റെയും ജമന്തിയുടെയും മണവുമായി പിന്നിട്ട ബാല്യകൗമാരങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചത് എം.ടി.യുടെ കഥകളും നോവലുകളും ആയിരുന്നു. ഒരു പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ ആ കഥകളും നോവലുകളും എത്രമാത്രം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് അവിശ്വാസത്തോടെ മാത്രമേ എനിക്ക എഴുതാനാകൂ. അങ്ങനെ ഈ കൃതി ഒരു കടം വീട്ടലാണ്. എസ്. ജയചന്ദ്രന് നായര്‍
ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും സുന്ദരവും കെട്ടുറപ്പുള്ളതും അഭേദ്യവുമായ കോട്ടയാണ് എം.ടി.യുടെ സാഹിത്യം. എഴുത്തുകാരനാവാന്‍ വേണ്ടിയാണ് താന്‍ ജനിച്ചതെന്ന് സന്ദേഹമൊട്ടുമില്ലാതെ പറയുന്ന അദ്ദേഹം തന്റെ എഴുത്തിലൂടെയും, സിനിമകളിലൂടെയു സമൂഹത്തില്‍ നടത്തിയ പരിവര്‍ത്തനങ്ങളും പ്രകോപനങ്ങളും ഒരിക്കലും വിസ്മരിക്കുാനാത്തവയാണ്. നമ്മുടെ കാലത്തെ മഹാനായ ഈ മനുഷ്യന്റെ സാഹിത്യ ജീവിതത്തിലൂടെയും, പുസ്തകങ്ങളിലൂടെയും അതിലെ മറക്കാനാവാത്ത കഥാപാത്രങ്ങളിലൂടെയും, കഥാസന്ദര്ഭങ്ങളിലൂടെയും എസ്. ജയചന്ദ്രന് നായര്‍ എന്ന വലിയ വായനക്കാരന് നടത്തുന്ന തീര്‍ത്ഥാടനമാണ് ഈ പുസ്തകം.