"നാല് അധ്യായങ്ങളുള്ള സഞ്ചിക. ഒന്നാം അധ്യായത്തിൽ, ഇന്ത്യൻ കമ്യൂണിസ്റ്റുപ സ്ഥാനത്തിന്റെ ഉത്ഭവവും വളർച്ചയും സംബ ന്ധിച്ച ആധികാരികരേഖകളെ ആസ്പദ മാക്കി ഇ എം എസ് തയ്യാറാക്കിയ ഇന്ത്യൻ…
“നാല് അധ്യായങ്ങളുള്ള സഞ്ചിക. ഒന്നാം അധ്യായത്തിൽ, ഇന്ത്യൻ കമ്യൂണിസ്റ്റുപ സ്ഥാനത്തിന്റെ ഉത്ഭവവും വളർച്ചയും സംബ ന്ധിച്ച ആധികാരികരേഖകളെ ആസ്പദ മാക്കി ഇ എം എസ് തയ്യാറാക്കിയ ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടി 1920-1998 എന്ന ഗ്രന്ഥം. രണ്ടും മൂന്നും നാലും അധ്യായങ്ങളിൽ, 1998ൽ ഇ എം എസ് ദേശാഭിമാനി ദിനപത്ര ത്തിലെഴുതിയ “”പ്രതിവാര രാഷ്ട്രീയക്കുറിപ്പു കളും’ ‘ നിരീക്ഷണ’വും ലേഖനപരമ്പരയും. ദേഹവിയോഗത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ലേഖനപരമ്പരയിലെ മൂന്നാമത്തെ ലേഖനം അദ്ദേഹം തയ്യാറാക്കിയത്. പരമ്പര അദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല”
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഇരുപത്തി ഒന്നുമുതൽ മുപ്പത് വരെയുള്ള പത്തുഭാഗങ്ങളാണ് ഈ സഞ്ചികയിൽ രണ്ടാം ലോകമഹായുദ്ധം മുതൽ സ്വാത ന്ത്ര്യലബ്ധിവരെയുള്ള സംഭവവികാസ ങ്ങൾ ഈ സഞ്ചികയിൽ കൈകാര്യം ചെയ്യുന്നു.…
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഇരുപത്തി ഒന്നുമുതൽ മുപ്പത് വരെയുള്ള പത്തുഭാഗങ്ങളാണ് ഈ സഞ്ചികയിൽ രണ്ടാം ലോകമഹായുദ്ധം മുതൽ സ്വാത ന്ത്ര്യലബ്ധിവരെയുള്ള സംഭവവികാസ ങ്ങൾ ഈ സഞ്ചികയിൽ കൈകാര്യം ചെയ്യുന്നു. ക്വിറ്റ് ഇന്ത്യാ സമരം, ഐ എൻ എ, യുദ്ധാനന്തരമുന്നേറ്റം, ഇന്ത്യാവിഭ ജനം തുടങ്ങിയവയെക്കുറിച്ചെല്ലാം പ്രതി പാദിക്കുന്നത് ഈ സഞ്ചികയിൽ. കൂടാ തെ, അധികാരക്കൈമാറ്റത്തെക്കുറിച്ചുള്ള വിലയിരുത്തലും ഈ സഞ്ചികയിലുണ്ട്
"1966 ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതും 1964 ൻ്റെ ആദ്യ പകുതിയിൽ എഴുതി പൂർത്തിയാ ക്കിയതുമായ ഇന്ത്യൻ സോഷ്യലിസ്റ്റ് മാതൃ കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ വശം എന്ന കൃതിയുടെ…
“1966 ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതും 1964 ൻ്റെ ആദ്യ പകുതിയിൽ എഴുതി പൂർത്തിയാ ക്കിയതുമായ ഇന്ത്യൻ സോഷ്യലിസ്റ്റ് മാതൃ കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ വശം എന്ന കൃതിയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്ത് 18 അധ്യായങ്ങളുണ്ടായിരുന്നുവെ ങ്കിൽ ഈ ഭാഗത്ത് 16 അധ്യായങ്ങളാണുള്ളത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയുടെ ചരിത്രവും സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങ ളിലെ പ്രതിസന്ധിയുമാണ് ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്ത് വിശദീകരിക്കുന്നത്”
"1959 മാർച്ച് മുതൽ 1959 ജൂലായ് വരെ ഇ എം എസ് എഴുതിയ കൃതികളും അക്കാലത്തെ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചികയുടെ ഉളളടക്കം. 'ജനപിന്തുണ യുളളിടത്തോളംകാലം ഭരിക്കും',…
“1959 മാർച്ച് മുതൽ 1959 ജൂലായ് വരെ ഇ എം എസ് എഴുതിയ കൃതികളും അക്കാലത്തെ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചികയുടെ ഉളളടക്കം. ‘ജനപിന്തുണ യുളളിടത്തോളംകാലം ഭരിക്കും’, ‘ഇന്ദിരാ ഗാന്ധിക്ക് മറു പടി’, ‘സ്കൂളടപ്പു പ്രക്ഷോഭത്തെ ഗവൺമെന്റ് എല്ലാ വിധത്തിലും നേരിടും’, ‘കേരളത്തിൽ മാത്രം ഒരു തിരഞ്ഞെടുപ്പ് സ്വീകാര്യമല്ല’, ‘ഉദ്യോഗസ്ഥന്മാരെ ഇളക്കി വിടുന്നത് രാഷ്ട്രീയ പ്രവർത്തനമാണോ?’ തുടങ്ങിയ കൃതികൾക്കു പുറമേ ‘മന്ത്രിസഭ രാജിവെക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല’, ‘കമീഷനുമായി ആലോചിക്കാതെ പിഎസ്സി ആസ്ഥാനം മാറ്റുകയില്ല’, ‘പ്രായപൂർത്തി വോട്ടവകാശം തന്നെ ആപത്താണത്രേ!’ തുടങ്ങിയ നിയമസഭാ പ്രസംഗങ്ങളും 1957 ൽ പ്രസിദ്ധീകരിച്ച ‘കേരള ഗവൺമെൻ്റ്: പ്രശ്ന ങ്ങളും പരിപാടികളും’ എന്ന കൃതിയുമാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ.”
1944-45 കാലത്ത് ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. സാമൂഹ്യപരിഷ്കരണം ഒരതിരുവരെ നടപ്പാ ക്കിയ നമ്പൂതിരിമാരെ മനുഷ്യരാക്കാൻ എ ന്തു ചെയ്യണമെന്നു നിർദേശിക്കുന്ന…
1944-45 കാലത്ത് ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. സാമൂഹ്യപരിഷ്കരണം ഒരതിരുവരെ നടപ്പാ ക്കിയ നമ്പൂതിരിമാരെ മനുഷ്യരാക്കാൻ എ ന്തു ചെയ്യണമെന്നു നിർദേശിക്കുന്ന പ്രസം ഗം, കമ്യൂണിസ്റ്റ് ഇൻ്റർനാഷണൽ പിരിച്ചു വിട്ടതിനെക്കുറിച്ചുള്ള ലേഖനം, സ്വാതന്ത്ര്യ സമരവും ദൈനംദിന പ്രശ്നങ്ങളും കൈകാ ര്യം ചെയ്ത് അതിവേഗം പാർട്ടി വളരുന്നതി ൻെറ ഒട്ടേറെ നഖചിത്രങ്ങൾ, 1946 ലെ തിര ഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് എന്നിവയ്ക്കു പുറമെ 4-ാം സഞ്ചികയിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന, ‘കേരളത്തിലെ കർഷകപ്ര സ്ഥാനത്തിന്റെ ഒരു ലഘുചരിത്രം’ എന്നി വയാണ് ഈ സഞ്ചികയിലെ പ്രധാന ഇനങ്ങൾ.
കേരള ചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ എന്ന ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് ഈ സഞ്ചികയിൽ. കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ ആവിർഭാവവും കേരള സമൂഹത്തിനും രാഷ്ട്രീയത്തിനും കമ്യൂണി സ്റ്റുകാർ നൽകിയ സംഭാവനകളും…
കേരള ചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ എന്ന ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് ഈ സഞ്ചികയിൽ. കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ ആവിർഭാവവും കേരള സമൂഹത്തിനും രാഷ്ട്രീയത്തിനും കമ്യൂണി സ്റ്റുകാർ നൽകിയ സംഭാവനകളും ഈ ഭാഗ ത്തിൽ വിശദീകരിക്കുന്നു. കേരളചരിത്രം സംബന്ധിച്ച ഇ എം എസിൻ്റെ സമഗ്രവീ ക്ഷണം, ചരിത്രപരമായ ഭൗതികവാദം അവ ലംബിച്ച് രചിച്ച ഈ കൃതിയിൽ ഇതൾ വിരി യുന്നു.
അഞ്ച് അധ്യായങ്ങളടങ്ങിയ സഞ്ചിക. ആദ്യ അധ്യായം ലെനിൻ ശതാബ്ദിവേളയിൽ സം ഘടിപ്പിക്കപ്പെട്ട ഒരു സെമിനാറിൽ അവതരി പ്പിച്ച പ്രബന്ധമാണെങ്കിൽ രണ്ടാം അധ്യായം വേലുപ്പിള്ള കമീഷൻ റിപ്പോർട്ടിന്റെ അവലോ…
അഞ്ച് അധ്യായങ്ങളടങ്ങിയ സഞ്ചിക. ആദ്യ അധ്യായം ലെനിൻ ശതാബ്ദിവേളയിൽ സം ഘടിപ്പിക്കപ്പെട്ട ഒരു സെമിനാറിൽ അവതരി പ്പിച്ച പ്രബന്ധമാണെങ്കിൽ രണ്ടാം അധ്യായം വേലുപ്പിള്ള കമീഷൻ റിപ്പോർട്ടിന്റെ അവലോ കനം. കൊറിയൻ സന്ദർശനാനുഭവം വായന ക്കാരുമായി പങ്കുവെക്കുകയാണ് മൂന്നാം അ ധ്യായത്തിൽ. അടുത്ത രണ്ട് അധ്യായങ്ങളും വിവിധ വിഷയങ്ങളെക്കുറിച്ചെഴുതിയ കൃതി കൾ. ഇന്ത്യയിൽ കമ്യൂണിസത്തിന്റെയും സോ ഷ്യൽ ഡെമോക്രസിയുടെയും ചരിത്രം പ്രതി പാദിക്കുന്ന കൃതി തുടർന്നുള്ള അധ്യായങ്ങളി ലൊന്നിൽ.
1965-66 കാലത്ത് എഴുതിയ കൃതികളാണ് ഈ സഞ്ചികയുടെ ഉള്ളടക്കം. ഇതിനു മുമ്പുള്ള സഞ്ചികകളിൽ പല കാരണങ്ങളാൽ ചേർക്കാൻ കഴിയാതെപോയ ചില കൃതികളും ഈ സഞ്ചികയിൽ ഉൾപ്പെടുന്നു. ഏഴാം…
1965-66 കാലത്ത് എഴുതിയ കൃതികളാണ് ഈ സഞ്ചികയുടെ ഉള്ളടക്കം. ഇതിനു മുമ്പുള്ള സഞ്ചികകളിൽ പല കാരണങ്ങളാൽ ചേർക്കാൻ കഴിയാതെപോയ ചില കൃതികളും ഈ സഞ്ചികയിൽ ഉൾപ്പെടുന്നു. ഏഴാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച പരിപാടി വിശദീ കരിച്ചുകൊണ്ട് ഇ എം എസ് 1966-ൽ എഴുതിയ “പാർട്ടി പരിപാടി: ഒരു വിശദീകരണം” എന്ന ലഘുലേഖയും അതേവർഷം തന്നെ ഇംഗ്ലീഷിൽ എഴുതിയ “കേരളത്തിൽ യഥാർ ഥത്തിൽ സംഭവിച്ചതെന്ത്?” എന്ന ലഘുലേഖയുമാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ. സിപിഐ(എം) രൂപംകൊണ്ടതിനു ശേഷം അതും സിപിഐയും തമ്മിൽ നടന്ന ആശയ സംവാദത്തിൽ സിപിഐ(എം) നിലപാട് വിശദീകരിച്ചും സിപിഐ നിലപാടിനെ വിമർശിച്ചും എഴുതിയ ചില കൃതികളും ഈ സഞ്ചികയിലുണ്ട്.
1957 ആഗസ്റ്റ് മുതൽ 1958 ജൂൺ വരെ ഇ എം എസ് എഴുതിയ കൃതികളും ആ കാലത്തെ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചി കയുടെ ഉള്ളടക്കം. ‘ഗവൺമെൻ്റും ജനങ്ങളും: ഒരു പുതിയ കാഴ്ചപ്പാട്’, ‘പോലീസിന് ഉത്ത രവുകൾ നൽകാൻ മന്ത്രിമാർക്കധികാരമില്ലേ?’, ‘ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു ബദൽ പരിപാടി’, ‘കാട്ടാമ്പള്ളി പ്രശ്നം’, ‘ഭീഷണി കൊണ്ട് ഗവൺമെന്റ്റിനെ വീഴ്ത്താൻ കഴിയു കയില്ല’, ‘ഭൂനയബില്ല് നിയമമാക്കുവാൻ സഹാ യിക്കുക’, ‘ഭരണത്തെ ജനാധിപത്യവൽക്കരി ക്കണം’ തുടങ്ങിയ ലേഖനങ്ങൾക്കു പുറമേ “ക്രമസമാധാനത്തിനുള്ള പൊതുനയം’, ‘കഴിഞ്ഞ പത്തുകൊല്ലം നിങ്ങൾ എവിടെയാ യിരുന്നു?’, ‘സംസ്ഥാനത്തിന് ബാധകമാവു ന്നത് കേന്ദ്രത്തിനും ബാധകമാണ്’ തുടങ്ങിയ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചിക യിലെ പ്രധാനപ്പെട്ട കൃതികൾ.
1948 ആഗസ്റ്റ് മുതൽ 1952 ജാനുവരി വരെ ഇ എം എസ് എഴുതിയ കൃതികൾ ആണ് ഈ സ മാഹാരത്തിലുള്ളത്. മുണ്ടശ്ശേരിയുടെ കേരള ചരിത്രവീക്ഷണം, ചങ്ങമ്പുഴക്കവിതയുടെ വി ജയവും പരാജയവും, മാർക്സിസവും കാർ ഷികപ്രശ്നവും, ജനാധിപത്യ സോഷ്യലിസ വും ജനകീയ ജനാധിപത്യവും, കേരളത്തി ലെ കർഷകപ്രശ്നം മുതലായ പ്രധാനപ്പെട്ട കൃതികൾ ഇവയിൽപ്പെടുന്നു. ഈ കാലയള വിൽ ഇ എം എസ് ഒളിവിലായിരുന്നതിനാൽ ഇവയിൽ ഒന്നും തന്നെ അദ്ദേഹത്തിന്റെ പേരിലല്ല പ്രസിദ്ധീകരിച്ചിരുന്നത്.
മാർക്സ്, എംഗൽസ്, ലെനിൻ വിചാര പ്രപഞ്ചം: ഒരു മുഖവുര എന്ന ഗ്രന്ഥത്തിന്റെ അവസാനഭാഗങ്ങളാണ് ഈ സഞ്ചികയിലെ ആദ്യത്തെ രണ്ടധ്യായങ്ങളുടെ ഉള്ളടക്കം. ഒന്നാം അധ്യായത്തിൽ 'ലെനിൻ്റെ സമ്പൂർണ കൃതി'കളുടെ…
മാർക്സ്, എംഗൽസ്, ലെനിൻ വിചാര പ്രപഞ്ചം: ഒരു മുഖവുര എന്ന ഗ്രന്ഥത്തിന്റെ അവസാനഭാഗങ്ങളാണ് ഈ സഞ്ചികയിലെ ആദ്യത്തെ രണ്ടധ്യായങ്ങളുടെ ഉള്ളടക്കം. ഒന്നാം അധ്യായത്തിൽ ‘ലെനിൻ്റെ സമ്പൂർണ കൃതി’കളുടെ എട്ടു മുതൽ മുപ്പത്തി നാല് വരെയുള്ള വാള്യങ്ങളെക്കുറിച്ച് പൊതു വിലും രണ്ടാമധ്യായത്തിൽ; ഭരണകൂടവും വിപ്ലവവും, തൊഴിലാളി വർഗവിപ്ലവവും വഞ്ചകനായ കൗതസ്കിയും, ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത തുടങ്ങിയ പ്രശസ്ത കൃതികളെക്കുറിച്ച് പ്രത്യേകമായും പ്രതിപാദിക്കുന്നു. മൂന്നാമധ്യായത്തിൽ ചേർത്തിരിക്കുന്നത് ഇ എം എസ്മാർക്സ്, എംഗൽസ്, ലെനിൻ വിചാര പ്രപഞ്ചം: ഒരു മുഖവുര എന്ന ഗ്രന്ഥത്തിന്റെ അവസാനഭാഗങ്ങളാണ് ഈ സഞ്ചികയിലെ ആദ്യത്തെ രണ്ടധ്യായങ്ങളുടെ ഉള്ളടക്കം. ഒന്നാം അധ്യായത്തിൽ ‘ലെനിൻ്റെ സമ്പൂർണ കൃതി’കളുടെ എട്ടു മുതൽ മുപ്പത്തി നാല് വരെയുള്ള വാള്യങ്ങളെക്കുറിച്ച് പൊതു വിലും രണ്ടാമധ്യായത്തിൽ; ഭരണകൂടവും വിപ്ലവവും, തൊഴിലാളി വർഗവിപ്ലവവും വഞ്ചകനായ കൗതസ്കിയും, ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത തുടങ്ങിയ പ്രശസ്ത കൃതികളെക്കുറിച്ച് പ്രത്യേകമായും പ്രതിപാദിക്കുന്നു. മൂന്നാമധ്യായത്തിൽ ചേർത്തിരിക്കുന്നത് ഇ എം എസ് പി ഗോവി ന്ദപ്പിള്ളയുമായിച്ചേർന്നെഴുതിയ ഗ്രാംഷിയൻ വിചാര വിപ്ലവം എന്ന പുസ്തകമാണ്. പി ഗോവി ന്ദപ്പിള്ളയുമായിച്ചേർന്നെഴുതിയ ഗ്രാംഷിയൻ വിചാര വിപ്ലവം എന്ന പുസ്തകമാണ്.
ഒരു പുസ്തകവും ഒരു ലഘുലേഖയുമാണ് ഈ സഞ്ചികയുടെ ഉള്ളടക്കം. പുസ്തകം, ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിൻ്റെ ഓർമക്കുറിപ്പുകൾ. ഇ എം എസ് 1987ൽ ഇംഗ്ലീഷിലെഴുതിയ Reminiscences of Indian…
ഒരു പുസ്തകവും ഒരു ലഘുലേഖയുമാണ് ഈ സഞ്ചികയുടെ ഉള്ളടക്കം. പുസ്തകം, ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിൻ്റെ ഓർമക്കുറിപ്പുകൾ. ഇ എം എസ് 1987ൽ ഇംഗ്ലീഷിലെഴുതിയ Reminiscences of Indian Communist എന്ന പുസ്തകത്തിന്റെ തർജുമയാണിത്. കേരളത്തി ന് പുറത്തുള്ള വായനക്കാരെക്കൂടി ഉദ്ദേശിച്ച് രചിച്ചതാണ് ഈ കൃതി. ലഘുലേഖ, 1987ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെ ടുപ്പിന്റെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് ഇ എം എസ് 1986ൽ എഴുതിയതാണ്
ഇ എം എസിൻ്റെ ആത്മകഥയുടെ ആദ്യത്തെ നാൽപ്പത്തി ഒന്ന് അധ്യായങ്ങളാണ് ഈ സ ഞ്ചികയിൽ. താൻ ജനിച്ചുവളർന്ന പശ്ചാത്ത ലം മുതൽ കോൺഗ്രസ് സോഷ്യലിസ്റ്റുപാർട്ടി യുടെ രൂപവൽക്കരണം…
ഇ എം എസിൻ്റെ ആത്മകഥയുടെ ആദ്യത്തെ നാൽപ്പത്തി ഒന്ന് അധ്യായങ്ങളാണ് ഈ സ ഞ്ചികയിൽ. താൻ ജനിച്ചുവളർന്ന പശ്ചാത്ത ലം മുതൽ കോൺഗ്രസ് സോഷ്യലിസ്റ്റുപാർട്ടി യുടെ രൂപവൽക്കരണം വരെയുള്ള കഥയാ ണ് ഈ സഞ്ചികയിൽ ഇം എം എസ് അനാ വരണം ചെയ്യുന്നത്. ആത്മകഥയുടെ ബാക്കി ഭാഗം അടുത്ത അധ്യായത്തിൽ
1962-64 കാലത്ത് നിയമസഭയിൽ നടത്തിയ ഒൻപത് പ്രസംഗങ്ങൾ, കാർഷികബന്ധ നിയമത്തെയും അതിനു വരുത്തിയ ഭേദഗതികളെയും സംബന്ധിച്ച ഏഴ് കൃതികൾ, സംസ്ഥാന ഗവൺമെന്റും കമ്യൂണിസ്റ്റ് പാർട്ടിയും സംബന്ധിച്ച ഏഴ്…
1962-64 കാലത്ത് നിയമസഭയിൽ നടത്തിയ ഒൻപത് പ്രസംഗങ്ങൾ, കാർഷികബന്ധ നിയമത്തെയും അതിനു വരുത്തിയ ഭേദഗതികളെയും സംബന്ധിച്ച ഏഴ് കൃതികൾ, സംസ്ഥാന ഗവൺമെന്റും കമ്യൂണിസ്റ്റ് പാർട്ടിയും സംബന്ധിച്ച ഏഴ് കൃതികൾ, 1962 ജൂൺ ലക്കം കമ്യൂ ണിസ്റ്റ് മാസികയിൽ ‘കഴിഞ്ഞമാസം’ എന്ന പംക്തിയിൽ എഴുതിയ കുറിപ്പുകളും സെപ്റ്റംബർ ലക്കത്തിൽ എഴുതിയ ഒരു ലേഖനവും 1962ലെ ലോക്സഭാ തിരഞ്ഞെടുപ്പുഫലം വിലയിരുത്തിക്കൊണ്ടെഴുതിയ മൂന്ന് കൃതികൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ സംബന്ധിച്ച നാല് കൃതികൾ, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള 13 കൃതികൾ എന്നിവയാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. ‘കോൺഗ്രസ്സിൻ്റെ ജനാധിപത്യവും സോഷ്യലിസവും’, ‘മൊറാർജിയുടെ കമ്യൂണിസ്റ്റ് വിരോധം പാപ്പരായ നയങ്ങളുടെ പ്രതിഫലനം’ എന്നീ കൃതികൾ ഈ സഞ്ചികയിൽ ഉൾപ്പെടുന്നു.
ഇ എം എസ് ദേശാഭിമാനി വാരികയിലെഴു തിയ ‘ഇ എം എസിൻ്റെ ഡയറി’യിൽ നിന്നു ള്ള കൃതികളാണ് ഈ സഞ്ചികയിൽ. സമൂഹ ത്തിലെ വിത്യസ്ത മണ്ഡലങ്ങളിൽ വിരാജി ക്കുന്ന മഹൽവ്യക്തികളെക്കുറിച്ച് വിവിധ സാ ഹിത്യകാരന്മാർ നടത്തുന്ന വിലയിരുത്തലു കളെ അവലംബിച്ചുകൊണ്ട് ഇ എം എസ് നട ത്തുന്ന നിരൂപണമാണ് ഇതിലെ പ്രധാനപ്രതി പാദ്യം. സ്ത്രീവിമോചനവും സാമൂഹിക പരി വർത്തനവുമെന്നപോലെ ദേശീയതയെയും ന്യൂനപക്ഷങ്ങളെയും സംബന്ധിക്കുന്ന വിഷ യങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന പു സ്തകത്തിന്റെ രണ്ടാംഭാഗം. ഈ ഭാഗ ത്തിൽ നാൽപ്പത്തി ഒമ്പത് ചെറിയ അധ്യാ യങ്ങളാണുള്ളത്. 1946 മുതൽ 1956 വരെ യുള്ള 20 വർഷത്തെ ചരിത്രം ഇതിൽ പ്രതിപാദിക്കുന്നു. 1946ൽ വിവിധ സംസ്ഥാ നങ്ങളിൽ നടന്ന തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തുകൊണ്ടാരംഭിക്കുന്ന ഈ ഭാഗം കേരള സംസ്ഥാന രൂപീകരണ ത്തോടെയാണ് സമാപിക്കുന്നത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന സഞ്ചിക. പാർട്ടി രൂപം കൊണ്ടതുമുതൽ സ്വാതന്ത്ര്യ ലബ്ധിവരെയുള്ള കാലഘട്ടങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇതിലെ നാല് അധ്യായങ്ങളിൽ വിശദീകരിക്കുന്നു. പാർട്ടിയുടെ സ്ഥാപനവർഷത്തെക്കുറിച്ചുള്ള…
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന സഞ്ചിക. പാർട്ടി രൂപം കൊണ്ടതുമുതൽ സ്വാതന്ത്ര്യ ലബ്ധിവരെയുള്ള കാലഘട്ടങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇതിലെ നാല് അധ്യായങ്ങളിൽ വിശദീകരിക്കുന്നു. പാർട്ടിയുടെ സ്ഥാപനവർഷത്തെക്കുറിച്ചുള്ള വിവാദം, വിവിധ പ്രശ്നങ്ങളിലും സംഭവങ്ങളിലും പാർട്ടി കൈക്കൊണ്ട് താത്വികനിലപാടുകൾ, സ്വാതന്ത്യ്രസമരത്തിൽ പാർട്ടി നിർവഹിച്ച പങ്ക്, ക്വിറ്റിന്ത്യാസമരത്തോടുള്ള പാർട്ടിയുടെ നയസമീപനം തുടങ്ങിയ വിഷയങ്ങൾ ഈ സഞ്ചിക വിശദമായി ചർച്ചചെയ്യുന്നു.
"ചിന്ത വാരികയിൽ ഇ എം എസ് കൈകാര്യം ചെയ്ത ചോദ്യോത്തരപംക്തി ഈ സഞ്ചിക മുതൽ വിഷയം തിരിച്ച് തുടർച്ചയായി പത്തു സഞ്ചികകളിലായി പ്രസിദ്ധീകരിക്കുകയാണ്. പ്രധാനപ്പെട്ട ചില സൈദ്ധാന്തിക…
“ചിന്ത വാരികയിൽ ഇ എം എസ് കൈകാര്യം ചെയ്ത ചോദ്യോത്തരപംക്തി ഈ സഞ്ചിക മുതൽ വിഷയം തിരിച്ച് തുടർച്ചയായി പത്തു സഞ്ചികകളിലായി പ്രസിദ്ധീകരിക്കുകയാണ്. പ്രധാനപ്പെട്ട ചില സൈദ്ധാന്തിക പ്രശ്നങ്ങ ളെക്കുറിച്ച് ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഇതിലെ ഉള്ളടക്കം. വൈരുധ്യവാദം, ഭൗതികവാദം, ശാസ്ത്രീയ സോഷ്യലിസം, വർഗം, വർഗസമരം, തൊഴി ലാളിവർഗ സർവാധിപത്യം, മാർക്സിസ ത്തിന്റെ പ്രസക്തി തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടികൾ ഈ സഞ്ചിക യിലാണ്.”
ഇ എം എസ് 1960 ൽ എഴുതിയ ‘ഗാന്ധിയും ഗാന്ധിസവും’ എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് പുസ്തകത്തിന്റെ പരിഭാഷയാണ് ഈ സഞ്ചി കയിലെ പ്രധാന കൃതി. ഇതിനു പുറമെ ‘കാർ ഷിക പരിഷ്കാരങ്ങൾ: കോൺഗ്രസ്സ്, കമ്യൂ ണിസ്റ്റ് സമീപനങ്ങൾ’, ‘ഗോവാവിമോചനവും കോൺഗ്രസ്സും’, ‘പ്രസ്സ്കമീഷൻ ശിപാർശ കൾ’, ‘ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള മഹത്തായ സമരം’, ‘പിന്തിരിപ്പൻ ശക്തികൾ ക്കെതിരായി കൂടുതൽ വിപുലമായ ഐക്യം’ എന്നിവയാണ് ഈ സഞ്ചികയിലെ മറ്റു ചില കൃതികൾ.
മൂന്ന് അധ്യായങ്ങളുള്ള സഞ്ചിക. സോഷ്യലി സത്തിലേക്കുള്ള ഇന്ത്യൻപാത, ലെനിനിസം ഉത്ഭവവും വളർച്ചയും എന്നീ പുസ്തക ങ്ങളും 'ദേശാഭിമാനിയുടെ ചരിത്രം' എന്ന ലഘുലേഖയുമാണ് ഇതിലെ ഓരോ അധ്യാ യവും.…
മൂന്ന് അധ്യായങ്ങളുള്ള സഞ്ചിക. സോഷ്യലി സത്തിലേക്കുള്ള ഇന്ത്യൻപാത, ലെനിനിസം ഉത്ഭവവും വളർച്ചയും എന്നീ പുസ്തക ങ്ങളും ‘ദേശാഭിമാനിയുടെ ചരിത്രം’ എന്ന ലഘുലേഖയുമാണ് ഇതിലെ ഓരോ അധ്യാ യവും. പതിമൂന്ന് പാർട്ടി കോൺഗ്രസുകളുടെ അവലോകനവും പിതാനാലാം കോൺഗ്രസ് രേഖകളുടെ പഠനവും നടത്തുന്നതോടൊപ്പം ലെനിനിസത്തിൻ്റെ ഉത്ഭവവും വളർച്ചയും ലെനിൻ്റെ സംഭവബഹുലമായ ജീവിതവും ഇ എം എസ് ഇതിൽ ചർച്ച ചെയ്യുന്നു. ദേശാഭി മാനിയുടെ അമ്പതാം വാർഷികവേളയിൽ പ്രസിദ്ധീകരിച്ച പാർട്ടിപത്രങ്ങളെ സംബ ന്ധിച്ച ലഘുലേഖയാണ് ഇതിലെ മൂന്നാം അധ്യായം.
ഇ എം എസിന്റെ വിഖ്യാതമായ ആദ്യപുസ്ത കമാണ് ഈ സഞ്ചികയിലെ ഏക ഉള്ളടക്കം. 1948ൽ പ്രസിദ്ധീകരിച്ച 'കേരളം: മലയാളി കളുടെ മാതൃഭൂമി' ചരിത്രപരമായ ഭൗതികവാ ദത്തിന്റെ പഠനരീതി…
ഇ എം എസിന്റെ വിഖ്യാതമായ ആദ്യപുസ്ത കമാണ് ഈ സഞ്ചികയിലെ ഏക ഉള്ളടക്കം. 1948ൽ പ്രസിദ്ധീകരിച്ച ‘കേരളം: മലയാളി കളുടെ മാതൃഭൂമി’ ചരിത്രപരമായ ഭൗതികവാ ദത്തിന്റെ പഠനരീതി അംഗീകരിച്ച് രചിക്ക പ്പെട്ട ആദ്യത്തെ കേരള ചരിത്രപഠനമായതു കൊണ്ടുതന്നെ ഈ പുസ്തകം ഏറെ വിവാ ദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഐക്യ കേരളപ്രസ്ഥാനം ശക്തമാക്കുന്നതിനും കേരളീയതയെക്കുറിച്ച് ഒരു പുതിയ അവബോ ധം ഉളവാക്കുന്നതിനും ഈ കൃതിക്കു കഴിഞ്ഞു. ഇതിന്റെ നാലു പതിപ്പുകൾ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
₹300.00₹270.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com