Shopping cart

show blocks helper

Sort by

View
Petersburgile Christu

Petersburgile Christu

472.00
പീറ്റേഴ്സ്ബർഗിലെ ക്രിസ്സു    ഐമി ദസ്തയേവ്സ്കി വിവർത്തനം: ഫ്രാൻസിസ് മഠത്തിൽപ്പറമ്പിൽ ഐമിയുടെ പീറ്റേഴ്‌സ് ബർഗിലെ ക്രിസ്തു‘ നമ്മെ ദൈവത്തിങ്കലേയ്ക്ക് കൊണ്ടു പോകുന്നുണ്ട്. റഷ്യൻ വിപ്ലവത്തിന് അരനൂറ്റാണ്ട് മുമ്പ്, വിപ്ലവം അതിന്റെ സ്വന്തം മക്കളെ കൊന്നുതിന്നുമെന്ന് പ്രവചിച്ച ദസ്തയേവ്സ്ക‌ിയെ വിപ്ലവ കാരികളും വലതുമതതീവ്രവാദികളും കയ്യൊഴിഞ്ഞു. ദൈവധാതുവിലേ യ്ക്കുള്ള മദ്ധ്യമാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന അന്വേഷികളെ ഇന്നും ഇവരെല്ലാം വേട്ടയാടുമ്പോൾ, ദസ്തയേവ്സ്ക‌ിയിലെ ക്രിസ്തുവിനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിൻറെ വായനക്കാരിലാണ്. ദസ്തയേവ്സ്കിയുടെ അന്ത്യനിമിഷങ്ങളിൽ, മകൾ ഐമി അമ്മയെയും അച്ഛനെയും നമ്മുടെ മുന്നിൽ നിർത്തി ഇത് പറയുന്നുണ്ട്. ഐമിയുടെ പിതാവിനെക്കുറിച്ചുള്ള പീറ്റേഴ്സ‌്‌ബർഗിലെ അവസാന വരികൾ വായിക്കുമ്പോൾ, ദസ്തയേവ്സ്കിയുടെ ദൈവീകതയിൽ, നാമെങ്ങിനെ ചുണ്ടുകൾ അമർത്താതിരിക്കും? – കെ. അരവിന്ദാക്ഷൻ
Aanum Pennum

Aanum Pennum

112.00
ആണും പെണ്ണും എം.പ്രമോദ് മനുഷ്യമനസ്സുകളെ കൂടി പഠിക്കുന്ന ഒരു ഡോ ക്ടര്‍ എന്ന നിലയിലായിരുന്നു പ്രമോദിന്റെ കഥക ളിലെ കഥാപാത്രങ്ങളെ ഒന്നൊന്നായി ഞാന്‍ സ മീപിച്ചു കൊണ്ടിരുന്നത്.…
Parswajeevitham

Parswajeevitham

135.00
പാര്‍ശ്വജീവിതം ബി.ഉണ്ണികൃഷ്ണന്‍ മനുഷ്യബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവി ചാരിതമായി വന്നുചേരുന്ന സംഘര്‍ഷങ്ങളുമൊക്കെ യാണ് ഇതിലെ കഥകളുടെ പ്രമേയം. സ്വന്തം ഭാഗ ധേയങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന വ്യക്തിക ളുടെ…
MTyude Rachanakal

MTyude Rachanakal

157.00
എംടിയുടെ  രചനകൾ ഒരു പുനർവായന    ഡോ. ആനന്ദ് കാവാലം കേരളത്തിലെ വിവിധ തലമുറകളിൽപ്പെട്ട വായനക്കാർ ആദരവോടെ, സ്നേഹപൂർവ്വം നെഞ്ചിലേറ്റിയ ലെജൻഡായ ഒരു എഴുത്തു കാരന്റെ സർഗ്ഗജീവിതത്തിൻ്റെ വൈവിധ്യ മാർന്ന ഭാവതലങ്ങളെ ആവിഷ്‌കരിക്കുന്ന കൃതി. കേരളീയസമൂഹത്തിൻ്റെ വൈവിധ്യ ങ്ങളും വൈചിത്ര്യങ്ങളും മാത്രമല്ല, മനുഷ്യ നും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ തലങ്ങളും എംടിയുടെ രചനകളിൽ കാണുന്നു. എംടിയുടെ രചനകളെ ആഖ്യാന ശാസ്ത്രത്തിന്റെ വിവിധ തലങ്ങളുടെ അടി സ്ഥാനത്തിൽ പഠനവിധേയമാക്കുന്നു ഈ ഗ്രന്ഥം.
Randara Vayassulla Kunju

Randara Vayassulla Kunju

355.00
രണ്ടര  വയസുള്ള കുഞ്ഞ്    ‌ കെ.എ.സെബാസ്റ്റ്യൻ രാത്രിയിലാണ് കഥ തുടങ്ങുന്നത്. അപ്പോഴേയ്ക്കും കുഞ്ഞിനെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. കുഞ്ഞിനെകïുപിടിക്കുന്നതിനുള്ള അന്വേഷണം യാമങ്ങളില്‍നിന്ന് യാമങ്ങളിലേക്ക് നീളുന്നു. ഇരുട്ടിലിരുന്ന് കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മമാര്‍ വിലപിക്കുന്നത് കേള്‍ക്കാം. സര്‍വേക്കല്ലുകള്‍ മറക്കൂ! ഭൂപടങ്ങളെ ചുരുട്ടിമൂലയ്ക്കുവെക്കൂ! യുക്രെയ്‌നിലും ഇസ്രയേലിലും ഗാസാ മുനമ്പിലും മാത്രമല്ല അമ്മമാര്‍ വിലപിക്കുന്നത്. ലോകമെങ്ങും അമ്മമാരുടെ കരച്ചില്‍ കേള്‍ക്കാം. കുഞ്ഞുങ്ങളെ തട്ടിയെടുക്കരുത്, കൊല്ലരുത്ദൈവവും ദൈവത്തോളമെത്തുന്ന മനുഷ്യരും പറയുന്നു. ആ പറച്ചില്‍, മലനെറുകയില്‍ ചാഞ്ഞിറങ്ങിയ നീലനക്ഷത്രംപോലെ ഈ നോവലില്‍ വെളിച്ചം നിറയ്ക്കുന്നു…
Vyulparinamam

Vyulparinamam

193.00
വ്യുല്‍പരിണാമം ബിലഹരി വ്യുല്‍പരിണാമം ഒരു രാഷ്ട്രീയ രൂപകമാണ്. അത് മനുഷ്യാവസ്ഥയെ പ്രശ്നവല്‍ക്കരിക്കുന്നു. ഒപ്പം രാഷ്ട്രം, സമത്വം, ജനാധിപത്യം മുതലായ പരികല്പനകളെയും അവ ഉത്പാദിപ്പിക്കപ്പെടുന്ന രീതികളെയും അധികാരവും ജനതയുമായുള്ള…
Anganeyum Oru Cinemakaalam

Anganeyum Oru Cinemakaalam

108.00
അങ്ങനെയും ഒരു  സിനിമാക്കാലം  ‌ കൃഷ്‌ണനുണ്ണി അങ്ങനെ ഒരു സിനിമാക്കാലം എൻ്റെ ഓർമ്മയിലുണ്ട്. ഇന്നത്തെ സംവി ധായകർക്കോ അഭിനേതാക്കൾക്കോ ചിന്തിക്കാൻപോലും പറ്റാത്ത കാലം. ലക്ഷങ്ങൾക്കുമപ്പുറത്തേക്ക് പൂജ്യങ്ങൾ നീളുന്ന പ്രതിഫലമില്ല, കാരവാനില്ല, താമസിക്കാൻ ശീതീകരിച്ച മുറികളില്ല, ഔട്ട്‌ഡോർ ഷൂട്ടിം ഗിനുപോയാൽ ഒരു മുറിയിൽതന്നെ രണ്ടും മൂന്നുംപേർ കഴിഞ്ഞിരുന്നു. ശങ്കരാടിയും പറവൂർ ഭരതനും ഒരു മുറിയിൽ കുതിരവട്ടം പപ്പുവും മാള അരവിന്ദനും മറ്റൊന്നിൽ. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാ സനും നെടുമുടി വേണുവുമൊക്കെ ഒരുമിച്ചു താമസിച്ചിരുന്ന കാലം. മനസ്സിൽ തട്ടുന്ന ഒരുപാട് അനുഭവങ്ങൾ ഇതിലെ ലേഖനങ്ങളി ലൂടെ കൃഷ്ണനുണ്ണി പങ്കുവെയ്ക്കുന്നുണ്ട്. ഇന്നത്തെ തലമുറയിലെ സിനിമാപ്രവർത്തകർക്ക് സങ്കല്‌പിക്കാൻപോലും പറ്റാത്ത അനുഭവ ങ്ങൾ. ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഇതൊരു വഴിവിളക്കു കൂടിയാണ്. ഇങ്ങനെയും ഒരു കാലത്തിലൂടെ സഞ്ചരിച്ചവരാണ് പുതിയ സിനി മയ്ക്ക് പാതയൊരുക്കിയത് എന്ന് തിരിച്ചറിയാനുള്ള അവസരം. സാധാ രണ വായനക്കാർക്ക് ഇത് ഇഷ്ടപ്പെടും എന്നുതന്നെയാണ് എന്റെ വിശ്വാസം. - സത്യൻ അന്തിക്കാട്
Nagarathinte Manifesto

Nagarathinte Manifesto

405.00
നഗരത്തിന്റെ മാനിഫെസ്റ്റോ പ്രേമന്‍ ഇല്ലത്ത് ബോംബെ ഒരു നഗരമല്ല ഒരു മായകാഴ്ചായാണ്. അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു.…
Journey with My Prince

Journey with My Prince

269.00
Journey with My Prince Lakshmi Unny Journey with my Prince is a moving saga of maternal fortitude, as also a…
Sargasahithi

Sargasahithi

70.00
സർഗ്ഗസാഹിതി കവിതകൾ | കഥകൾ ബി.എ. (ഓണേഴ്സ്) AEC മലയാളം ഒന്നാം സെമസ്‌റ്റർ ഡോ. പ്രിൻസ് മോൻ ജോസ്
Pukamaraykkullile Janmam

Pukamaraykkullile Janmam

189.00
പുകമറയ്ക്കുള്ളിലെ ജന്മം ‌ പ്രൊഫ. ബീന ജോസഫ് പുസ്ത‌കരചനയിൽ താരതമ്യേന നവാഗതയാണെങ്കിലും ഈ എഴു ത്തുകാരി, പ്രൊഫ. ബീന ജോസഫ് തൻ്റെ വേറിട്ട രചനാശൈലിയി ലൂടെ പ്രിയങ്കരിയായി തീരുമെന്ന് ഉറപ്പിക്കാം. കാരണം ആലങ്കാരികത യോ കൃത്രിമത്വമോ ഒട്ടും തന്നെയില്ലാതെ, തനിമയാർന്ന ഒഴുക്കോടെ യുള്ള കഥപറച്ചിൽ ആരും ഇഷ്ടപ്പെട്ടുപോകും. ഈ നോവലിലെ കഥാ തന്തുവും കഥാപാത്രങ്ങളുമെല്ലാം യഥാർത്ഥ ജീവിതത്തിൽനിന്ന് പകർ ത്തിയതാണെന്നറിയുമ്പോൾ നോവൽ കൂടുതൽ മിഴിവാർന്നതായി എനിക്കു തോന്നിയതിൽ അദ്ഭുതമില്ലല്ലോ – ഉദ്വേഗജനകമായ സംഭവ ങ്ങളും ചരിത്രനിമിഷങ്ങളും അതിലുമുപരി ഒരു സാധാരണ ചെറുപ്പ ക്കാരൻ്റെ മോഹങ്ങളും മോഹഭംഗങ്ങളും പ്രണയവും പ്രണയഭംഗങ്ങ ളും ഒരു യുദ്ധം കവർന്നെടുത്ത് അവൻ്റെ ശരീരത്തിനേയും അതിലേറെ അവൻ്റെ മനസ്സിനേയും ഏകാന്തതയുടെ തടവിലിട്ട് ഞെരിച്ചമർത്തിയ കഥ ആദ്യാവസാനം വരെ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുക മാത്രമല്ല, അതിനുശേഷം അതിനേക്കാളേറെ സമയം ആ ചെറുപ്പക്കാരനെക്കു റിച്ച്, അവന് പിന്നീട് എന്തു സംഭവിച്ചു എന്നറിയാനുള്ള കൗതുകവും ഓരോ വായനക്കാരൻ്റേയും മനസ്സിൽ അങ്കുരിപ്പിച്ച ഈ നോവലും ഒരു നിമിഷംപോലും വിരസതയനുഭവപ്പെടാത്ത ഇതിൻ്റെ ആഖ്യാനശൈലി യും പ്രശംസനീയം തന്നെ. – ഡോ. സിബിച്ചൻ കെ. മാത്യു IRS
Keralathile Pallikal

Keralathile Pallikal

121.00
കേരളത്തിലെ പള്ളികള്‍ ലൗലി ബാബു തെക്കേത്തല കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ പ്രാര്‍ത്ഥനാലയം മാത്രമല്ല, കേരളത്തി ന്റെ സാമൂഹികവും സാംസ്‌കാരികവു മായ ചരിത്രസ്മാരകങ്ങള്‍ കൂടിയാണ്. ആ പള്ളികളിലെ സവിശേഷമായ…
Tulunadan Kadhakal

Tulunadan Kadhakal

144.00
ടുലു നാടന്‍ കഥകള്‍ ടുലു റോസ് ടോണി എഴുത്തിലെ ഈ തച്ചത്തിക്കറിയാം രസമെന്തെന്ന്. ആ രസവിദ്യയാണ് നമ്മളെ ടുലുവിന്റെ എഴുത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നത്. ഇതാ മുന്നിലൊരു എഴുത്തു…
Avarthanam

Avarthanam

135.00
Sale!

Avarthanam

135.00
ആവര്‍ത്തനം പ്രീതി ചിറ്റടിമേല്‍ മഞ്ഞും, മഴയും, കാറ്റും വെയിലുമേറ്റുറങ്ങുന്ന, പ്രതീക്ഷ കണ്ടു വീണ്ടുമുണരുന്ന ഭൂമിയില്‍ ആവര്‍ത്തിക്കപ്പെടുന്ന ''ആവര്‍ത്തനങ്ങള്‍! പുതുചിരികളിലും, പഴങ്കരച്ചിലുകളിലും അഴുകിച്ചേര്‍ന്ന രക്തത്തിന്റെ, മാംസത്തിന്റെ, മജ്ജയുടെ, തുടിച്ച-…
Vilikkathe Varunnavar

Vilikkathe Varunnavar

810.00
വിളിക്കാതെ വരുന്നവര്‍ ദീപ്തി മേരി പോള്‍ ഈ നോവലിന്റെ ഘടന വികാസം പ്രാപിക്കുന്നത് അതിസങ്കീര്‍ ണ്ണമായ കുടുംബബന്ധങ്ങളുടെ നിഗൂഢതകളിലൂടെയും അതേ സമയം അതിലുപരി പ്രകടമായി വ്യാപരിക്കുന്ന സ്‌നേഹബന്ധ…
Football My Soul

Football My Soul

225.00
ഫുട്‌ബോള്‍ മൈ സോള്‍ ടി. കെ. ചാത്തുണ്ണി മൈതാനത്ത് ചാത്തുണ്ണിയേട്ടന്‍ പുലിയായിരുന്നു, കളിയോടും സ്വന്തം ടീമിനോടും നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന പ്രതിരോധനിരയിലെ ധീരനായ പോരാളി. അറുപതുകളുടെ അവസാനത്തിലും…
Branthanpara

Branthanpara

75.00
ഭ്രാന്തന്‍പാറ മുള്ളത്ത് വേണുഗോപാലന്‍ ഈ സമാഹാരത്തില്‍ പതിനൊന്ന് കവിതകളുണ്ട്. എല്ലാം ഛന്ദസ്‌കൃതം; താളനിബദ്ധം. രചനാപരമായ ഇണക്കവും ഒതുക്കവും ഉള്ളവ. മൊത്തത്തില്‍ പാരായണസുഖം നല്‍കുന്ന കവിതകളാണവ. ഏറെക്കുറെ മനോഹരമായ…
Pencilkondezhuthiya Cheque

Pencilkondezhuthiya Cheque

250.00
പെന്‍സില്‍കൊണ്ടെഴുതിയ ചെക്ക് ബാബു.കെ.എ സാധാരണ ബാങ്കിടപാടുകാര്‍ക്കും, പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ബാങ്ക് ജീവനക്കാര്‍ക്കും എളുപ്പം മനസ്സിലാകുന്ന രീതിയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.…
Prathyasayude Munambu

Prathyasayude Munambu

135.00
പ്രത്യാശയുടെ മുനമ്പ് ശോഭ ജ്വാല ഒരു പെണ്‍മനസ്സിന്റെ തുടിപ്പുകള്‍ക്ക് എത്ര ആഴവും അനുഭവസാന്ദ്രതയും കൈവരി ക്കാന്‍ കഴിയുമെന്ന് ഈ ചിമിഴുകള്‍ തെളിയി ക്കുന്നു. ഒരു ജീവിതത്തിന്റെ മുഴുവന്‍…
Thaayappa

Thaayappa

270.00
Sale!

Thaayappa

270.00
തായപ്പ അഖില്‍ സി.എം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ആവിഷ്‌കാരമാണ് അഖില്‍ സി.എം.ന്റെ ആദ്യ നോവല്‍; 'തായപ്പ.' ഇളം മനസ്സി നെ വേട്ടയാടുന്ന വര്‍ണ്ണനിരാസത്തിന്റെയും ജാതിവേട്ടയു ടെയും പൊള്ളുന്ന ജീവിതാവസ്ഥയാണ്…
Gypsy’s Run on Wednesday

Gypsy’s Run on Wednesday

269.00
Gypsy’s Run on Wednesday Mary Zareah “He wrote something on the cigarette cover, and handed it over. Gunda Byju was…
Case Files

Case Files

270.00
Sale!

Case Files

270.00
കേസ് ഫയല്‍സ് ശ്യാം ക്യഷ്ണന്‍ സി.യു മര്‍ഡര്‍ മിസ്റ്ററി നോവലുകളില്‍ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകള്‍ ഒഴിവാക്കിക്കൊണ്ട് വായനക്കാര്‍ക്ക് പുതി യൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ യാണ്…
Malayala Kavitha Adhunikam

Malayala Kavitha Adhunikam

193.00
മലയാള കവിത ആധുനികം കവിതകളും പഠനങ്ങളും സുധര്‍മ്മ സി.ജെ. ദൈവദശകം - ശ്രീനാരായണഗുരു കാണുന്നില്ലോരക്ഷരവും എന്ന പാട്ട് - പൊയ്കയില്‍ കുമാരഗുരു വീണപൂവ് - കുമാരനാശാന്‍ മനസ്വിനി…
Lakshadweepile Dholippattukal

Lakshadweepile Dholippattukal

95.00
ലക്ഷദ്വീപിലെ ദോലിപ്പാട്ടുകള്‍ കെ.ബാഹിര്‍ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് ഒഴികെയു ള്ള മറ്റ് ഒന്‍പതു ദ്വീപുകളിലും പ്രചാരത്തി ലുള്ള കലാരൂപമാണ് ദോലിപ്പാട്ട്. മനുഷ്യമനസ്സുകളിലെ സമ്മര്‍ദ്ദങ്ങളെ ഒഴി വാക്കുകയാണ് ഈ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.