ADIMAKERALATHINTE ADRUSHYACHARITHRAM
അടിമ
കേരളത്തിന്റെ
അദൃശ്യ
ചരിത്രം
വിനില്‍ പോള്‍
ദളിത് പരിപ്രേഷ്യയില്‍ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേര്‍ക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമചന്തകളും, അടിമകള്‍ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ജാതി മേല്‍ക്കോയ്യുള്ള കേരള സമൂഹത്തില്‍ അടിമത്തവും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി നിലനിന്നിരുന്നു എന്ന് ആധികാരിക പുരാശേഖര പിന്ബലത്താല് സ്ഥാപിക്കുന്ന ഒരു ഗവേഷണ കൃതിയാണിത്. അതോടോപ്പം കൊളോണിയല്‍ മിഷനറി ആധുനികതയുമായി ദളിതര്‍ എങ്ങനെയല്ലാമാണ് ബന്ധപ്പെട്ടത് എന്നതിനെ വ്യക്തമാക്കുകയും ചെയ്യുന്നു.
₹299.00 Original price was: ₹299.00.₹269.00Current price is: ₹269.00.