KALAMINODU KUTTIKAL CHODIKKUNNU
കലാമിനോട്
കുട്ടികള്‍
ചോദിക്കുന്നു
എ.പി.ജെ അബ്ദുല്‍ കലാം
എ. പി. ജെ. അബ്ദുൾ കലാം-ചാച്ചാ നെഹ്റുവിനുശേഷം ഭാരതത്തിലെ കുട്ടികൾക്കും ചെറുപ്പക്കാർക്കും ഇത്ര സ്വീകാര്യനായ ഒരു രാഷ്ട്ര ഭരണാധികാരി ഉണ്ടായിട്ടില്ല. രാജ്യത്തെ കുട്ടികളുടെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ തന്റെ വിലപ്പെട്ട സമയം ചെലവഴിച്ചുകൊണ്ട് കലാം നിരന്തരം നമ്മുടെ ഭാവിതലമുറയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ എഴുത്തും പ്രസംഗങ്ങളും ഭാവിതലമുറകൾക്ക് ഉൾക്കാഴ്ചയും പ്രകാശവും പകർന്നു. തന്നെ സന്ദർശിക്കുന്ന കുഞ്ഞുങ്ങളെ അഭിമുഖീകരിക്കുന്നതിലോ, അവരുടെ പരിപാടികളിൽ പങ്കെടുക്കുന്നതിലോ അദ്ദേഹം ഒരിക്കലും വിമുഖത കാട്ടിയിട്ടില്ല. നമ്മുടെ രാജ്യം ഡോ. എസ്. രാധാകൃഷ്ണൻ എന്ന തത്ത്വചിന്ത കനെയും സാക്കീർ ഹുസൈൻ എന്ന വിദ്യാഭ്യാസ വിചക്ഷണനെയും വി. വി. ഗിരി, സെയിൽസിങ് എന്നീ ജനനേതാക്കളെയും മുമ്പ് രാഷ്ട്രപതിമാരായി ക്യുിട്ടുണ്ട്. പക്ഷേ, കുട്ടികളുടെ രാഷ്ട്രപതി എന്ന് നിസ്സംശയം വിളിക്കാവുന്ന ഒരു ആയുധ ശാസ്ത്രജ്ഞനെ മുമ്പ് കണ്ടിട്ടില്ല! ഇവിടെ, ഈ പുസ്തകത്തിൽ വിദ്യാഭ്യാസം, ശാസ്ത്രം, ശിശുപ്രശ്നങ്ങൾ, രാജ്യം, മതം, പൊതുകാര്യങ്ങൾ എന്നിവയെക്കുറിച്ച് തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ കലാം സംസാരിക്കുന്നു; നമ്മുടെ ജീവിതത്തിന്റെ ഗൗരവമുള്ള പ്രശ്നങ്ങൾക്ക് ലളിതമായ ഭാഷയിൽ, സരളമായ പോംവഴികൾ നിർദ്ദേശിക്കുന്നു.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.