THENALIYILE KOCHU THEMMADI
ഇത് ഒരു തെനാലിരാമന് കഥ. എന്നാല്‍ ഈ കഥ നിങ്ങള്‍ മുമ്പ് വായിച്ചതല്ല. കേട്ടറിവുപോലുമുണ്ടാവില്ല. ഇത് പ്രഖ്യാതനായ തെനാലിരാമന് കൊച്ചുകുട്ടിയായിരുന്ന കാലത്തെ കഥ. കൊച്ചുതെമ്മാടിയായി തെനാലിക്കുന്നുകളില് ഗ്രാമത്തിനും അമ്മയ്ക്കും ശല്യക്കാരനായി കുട്ടിക്കൊമ്പനെപ്പോലെ ‘കൊമ്പുകുലുക്കി’ കൂട്ടുകാരുമായി കൂത്താടി നടന്ന കഥ. ഈ കഥ രചയിതാവിന്റെ സങ്കല്പത്തിന്റെ സൃഷ്ടി. ഇതിലെ എല്ലാ കഥാപാത്രങ്ങളും ബാലസാഹിത്യരംഗത്തെ പുതുമുഖങ്ങള്‍. വിധവയും സല്‍ഗുണസമ്പന്നയുമായ മാതാവ് കാന്തമ്മ, കള്ളന് പൂജാരി, ഒത്താശക്കാരന് ശുപ്പു, അപ്പൂപ്പന് വിശ്വേശ്വരയ്യ, വാധ്യാരയ്യ, വാധ്യാരയ്യയുടെ മിടുക്കിയായ കൊച്ചുമകള്‍ രുക്കു എന്ന രുഗ്മിണി, ഗ്രാമത്തലവന്, വികൃതിരാമന്റെ കൂട്ടുകാര്‍ ഇവരൊക്കെ ബാലസാഹിത്യരംഗത്തെ നവാഗതര്‍. മനോഹരമായ ഈ കഥ രചിച്ചിരിക്കുന്നത് ബാലസാഹിത്യരംഗത്ത് ഏറെ സുപരിചിതനായ കെ. തായാട്ട്.
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.