Mullappu Veedu
മുല്ലപ്പൂ
വീട്
ഇശല്‍ ചക്രവര്‍ത്തിയുടെ കഥ പറയുന്ന നോവല്‍
കെ.കെ ആലിക്കുട്ടി
ബീഫാത്തിമയെ വളര്‍ത്തിയെടുത്ത മുല്ലപ്പൂബീവി, ബീവി മരിക്കുന്ന ദിവസം ബീഫാത്തിമയോട് പറഞ്ഞു; മോളേ, ഈ മുല്ലപ്പൂ വീട് നിന്റെ പേരില്‍ ഞാനെഴുതിവെച്ചിരിക്കുന്നു. ഒരൊറ്റ കാര്യമേ എനിക്ക് പറയാനുള്ളൂ, ജീവിക്കും കാലമത്രയും വൈദ്യര് മഹാകവിയെ മറന്നൊന്നും പ്രവര്‍ത്തിക്കരുത്. കാരണം ഇവിടെയും ഒരു കാലത്ത് കവിയുടെ ജന്മഗ്രഹം നിലനിന്ന ആലുങ്ങള്കണ്ടിപ്പറമ്പിന്റെ ഭാഗമായിരുന്നു. മഹാകവിയെ കണ്മുന്നില് കാണുന്നപോലെ മാത്രമേ ഇവിടെ കഴിഞ്ഞുകൂടാവൂ…. വസ്വിയ്യത്ത്ചെയ്യുമ്പോലെയായിരുന്നു ബീവിയുടെ അവസാന വാക്കുകള്‍
ആ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചു ബിഫാത്തിമ, അവര്‍ ഇശല്‍ ചക്രവര്‍ത്തിയെ കണ്മുന്നില് കാണുന്ന പോലെ ജീവിച്ചു, ധീരയായ ആ വനിതയുടെ പിന്നീടുള്ള ജീവിതം അത് ഭുതജനകമായിരുന്നു, സാഹസ സഞ്ചാരങ്ങളുടെ കഥയായിരുന്നു.
ആ കഥയില്‍ കോര്‍ത്ത് ഇശല്‍ ചക്രവര്‍ത്തിയുടെ തിളക്കമാര്‍ന്ന പ്രതിഭാവിലാസങ്ങള്‍ വായനക്കാര്‍ക്ക് കാണിച്ചുതരികയാണ് നോവലിസ്റ്റ് ഇവിടെ ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ മോയിന്‍കുട്ടി വൈദ്യര് എന്ന അസാധാരണ പ്രതിഭാശാലിയുടെ ജീവിത കഥയെ അവംലംബിച്ച് രചിച്ച സുന്ദരമായ ചരിത്രനോവലാണിത്.
അങ്ങേയറ്റം വായനക്ഷമമായ നോലല്‍, ഹൃദയ സ്പര്‍ശിയായ നോവല്‍…ചുരുക്കത്തില്‍ ഒറ്റയിരിപ്പിന് വായിച്ച് തീര്‍ക്കാവുന്ന ആപാദമധുരമായ രചനാശില്പമാണിത്…. – ഡോ. കെ. ശ്രീകുമാര്‍.
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Out of stock