Nilente Kanyamatha
നൈലിന്റെ കന്യാമാതാ
സ്കോളോസ്റ്റീക് മ്യുക്കസോംഗ
1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ
ത്രിമാനമായൊരു ഭൂപടവും പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യന്‍
ബോര്‍ഡിങ് സ്കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവല്‍ അവിടെ
നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്.
റുവാണ്ടയിലും സ്കൂളിലും ഭൂരിപക്ഷവും ഹ്യുറ്റു ഗോത്രവംശക്കാരാണ്. ഇവിടെ സംവരാണാനുകൂല്യത്തില്‍ പ്രവേശനം നേടിയ ന്യൂനപക്ഷ വംശജരായ രണ്ടു പെണ്‍കുട്ടികളാണ് വെറോണിക്കയും വെര്‍ജീനിയയും. ജാതിവെറി പിടിച്ച ഹ്യുറ്റു വംശജയായ ഗ്ലോറിയോസ ഇവര്‍ക്കെതിരെ നടത്തുന്ന കുടിലതന്ത്രങ്ങളും റുവാണ്ടയിലെ പ്രാചീന ആചാരങ്ങളും കൂട്ടിക്കലര്‍ത്തി വികസിക്കുന്ന കഥയില്‍ നോവലിസ്റ്റിന്റെ ആത്മകഥാപരമായ അംശങ്ങളും ഉണ്ട്. വര്‍ഷമേഘങ്ങളെ വിളിച്ചുവരുത്തി മഴ പെയ്യിക്കുന്ന മഴമന്ത്രവാദിനിയായ നിയോമിറോംഗി, റുബാന്ഗ അഥവാ സിദ്ധന് തുടങ്ങിയ കഥാപാത്രങ്ങളെ അസാധാരണ മിഴിവോടെയാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ഒട്ടനവധി അന്തരാഷ്ട്രസാഹിത്യ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഈ നോവല്‍
ലേഡി ഓഫ് ഔവര്‍ നൈല്‍ എന്ന പേരില്‍ 2020ല്‍ ചലച്ചിത്രമായി ലോകശ്രദ്ധ
നേടി.
ഫ്രഞ്ചില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം: കെ. സതീഷ്
₹270.00 ₹230.00