Shopping cart

Sort by

View
ഇസ്‌ലാമിന്റെ സൗന്ദര്യഭാവങ്ങളെ മലയാളഭാവനയുടെ സൂക്ഷ്മപ്രകാശത്തിലൂടെ വായിച്ചെടുക്കാനുള്ള ചില മുതിരലുകളാണ്ഈ സമാഹാരത്തിലെ ലേഖനങ്ങള്‍. മലയാളത്തിലെ മതസാഹിത്യത്തില്‍ പൊതുവെ അപൂര്‍വമായ ഒരു രചനാരീതി ഇതില്‍ അവലംബിച്ചിരിക്കുന്നു. നമസ്‌കാരത്തിലെ സുജൂദ്, ഹജ്ജിലെ…
മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണം ഇസ്‌ലാമിക സമൂഹത്തിന്റെ ഒരു പ്രധാന ജീവിതദൗത്യമാണ്. സമുദായ സംസ്‌കരണ രീതിശാസ്ത്രം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഒരു പ്രബോധകന്റെ ആലോചനകളാണ് ഈ പുസ്തകം. സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും…
സാമൂഹിക ജീവിയായ മനുഷ്യന്‍ സ്വയം സംസ്‌കൃതിക്കായി സ്വാംശീകരിക്കേണ്ട ചില ഗുണങ്ങളാണ് നിസ്വാര്‍ഥത, വിനയം, ഉദാരത, സഹാനുഭൂതി തുടങ്ങിയവ. ഇത്തരം ഗുണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ, അവന്‍ കുടുംബത്തിനും സമൂഹത്തിനും…
ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ നിത്യജീവിതത്തെ സംശുദ്ധമാക്കുന്നതെങ്ങനെയെന്ന് ഈ ലഘു കൃതി മനസ്സിലാക്കിത്തരുന്നു. നമസ്‌കാരം, നോമ്പ്, സകാത്ത്, ദാനധര്‍മങ്ങള്‍, പെരുന്നാള്‍ എന്നീ ഇബാദത്തുകള്‍ക്കിടയിലെ പരസ്പരബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.
Sahanam

Sahanam

99.00
സാമ്പത്തിക പ്രയാസം, രോഗം, ഉറ്റവരുടെ വേര്‍പാട്, നിരന്തര പരീക്ഷണങ്ങള്‍, തുടരത്തുടരെയുണ്ടാകുന്ന പരാജയങ്ങള്‍, എതിരാളികളുടെ അക്രമ മര്‍ദനങ്ങള്‍, സമൂഹത്തില്‍ നിന്നുണ്ടാകുന്ന പരിഹാസങ്ങള്‍, പ്രകോപനങ്ങള്‍ തുടങ്ങി ഏതിനേയും നേരിടുമ്പോള്‍ വിശ്വാസിക്കുണ്ടാവേണ്ട…
മനശ്ശാന്തി തേടുന്നവരാണ് മനുഷ്യരെല്ലാവരും. ജീവിതം പലപ്പോഴും നമുക്ക് വേദനകള്‍ തരുന്നു. ചിലപ്പോള്‍ മാത്രം സുഖം നല്‍കുന്നു. ഈ രണ്ടവസ്ഥകളിലും അനുഭവങ്ങളെ സ്ഥിരചിത്തതയോടെ സ്വീകരിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.…
Prarthanakal

Prarthanakal

85.00
ആരാധനയുടെ മജ്ജയാണ് പ്രാര്‍ഥന. പ്രാര്‍ഥനയില്ലാത്ത ആരാധനക്ക് ചൈതന്യമില്ല. നാം ചെയ്യുന്ന കര്‍മങ്ങളൊക്കെയും സ്വീകാര്യവും പ്രതിഫലാര്‍ഹവുമാകാന്‍ പ്രാര്‍ഥന അനിവാര്യമാണ്. ഐഹിക രക്ഷയും പാരത്രിക മോക്ഷവും ലഭ്യമാകാനതാവശ്യമാണ്. ജീവിതത്തിലെ വിവിധ…
വിശ്വാസിയുടെ ജീവിതത്തില്‍ ദിക്‌റുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അല്ലാഹുവുമായുള്ള അവന്റെ ബന്ധം രൂഢമാക്കുന്നതും ലക്ഷ്യത്തില്‍ അവനെ ഉറപ്പിച്ചുനിര്‍ത്തുന്നതും അവയത്രെ. നിത്യജീവിതത്തില്‍ വിശ്വാസി ശീലമാക്കേണ്ട, ഹദീസില്‍ വന്നിട്ടുള്ള ദിക്‌റുകളും…
മനുഷ്യനില്‍ നന്മയും ഉല്‍കൃഷ്ട സ്വഭാവവവും കരുപ്പിടിപ്പിക്കാന്‍ ഉതകുന്ന ഏതാനു ചരിത്ര സംഭവങ്ങളുടെയും കഥകളുടെയും സമാഹാരം. ആചാരാനുഷ്ഠാനങ്ങളോടൊപ്പം  മനുഷ്യ ജീവിതത്തില്‍ നിരന്തരം മറ്റുള്ളവര്‍ക്കും അനുഭവപ്പെടേണ്ട ഒന്നാണ് മതബോധം. അത്തരം…
നമ്മുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ വര്‍ണം വിതറി നിറഞ്ഞു ജീവിച്ച മഹാനായ ഒരു പ്രബോധകനായിരുന്നു ഖുര്‍റം മുറാദ്. ഖുര്‍ആന്റെ വെളിച്ചത്തില്‍ ആമഗ്നനായി ഹൃദയത്തിന്റെ ഭാഷയില്‍ അദ്ദേഹം പറയുകയും എഴുതുകയും…
'ഇതിന്റെ ജീവിതാനുഭവങ്ങളുടെ സത്താണ്. മറ്റൊരു കൃതിയില്‍നിന്നും ഒന്നും ഞാന്‍ പകര്‍ത്തിയിട്ടില്ല. അവരുടെ അഭിപ്രായങ്ങള്‍ കടമെടുത്തിട്ടുമില്ല. നമ്മുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ വരും തലമുറക്ക് അവകാശമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ക്കായി…
Isthigfar

Isthigfar

50.00
ജീവിതത്തില്‍ സംഭവിക്കുന്ന തെറ്റിനെയും വീഴ്ചയെയും കുറിച്ച് തിരിച്ചറിവ് നേടുന്ന മനുഷ്യന് തെറ്റുകള്‍ മായ്ച്ചുകളയാനും നന്മയിലേക്ക് വഴി നടക്കാനും അല്ലാഹു ഒരുക്കിയ മാര്‍ഗമാണ് ഇസ്തിഗ്ഫാര്‍ അഥവാ പാപമോചന പ്രാര്‍ഥന. സൃഷ്ടികളോടുള്ള…
Hridayaam Hridayathe Punarumpol

Hridayaam Hridayathe Punarumpol

Original price was: ₹149.00.Current price is: ₹126.00.
Sale!

Hridayaam Hridayathe Punarumpol

Original price was: ₹149.00.Current price is: ₹126.00.
ഹൃദയം ഹൃദയത്തെ പുണരുമ്പോള്‍ പി.എം.എ ഗഫൂര്‍ സമൃദ്ധമായ നന്മകള്‍കൊണ്ട് സമ്പന്നമാകണം ആയുസ്സ്. മനുഷ്യനടക്കം സകല ജീവകണത്തോടും കരുണാപൂര്‍വം സഹവസിക്കലാണ് അര്‍ഥവത്തായ ആത്മീയത. പുഴുവും പൂക്കളും പൂമ്പാറ്റയും പുല്‍ച്ചാടിയുമെല്ലാം…
Hridaya Velicham

Hridaya Velicham

Original price was: ₹149.00.Current price is: ₹135.00.
Sale!

Hridaya Velicham

Original price was: ₹149.00.Current price is: ₹135.00.
ഹൃദയ വെളിച്ചം എ.കെ അബ്ദുല്‍ മജീദ് ഹൃദയത്തിന് വെളിച്ചവും ആനന്ദവും പ്രത്യാശയും നല്‍കുന്ന സാരോപദേശങ്ങളുടെ സമാഹാരം. മനുഷ്യനില്‍ നന്മയും ഉത്കൃഷ്ട സ്വഭാവശീലങ്ങളും വളര്‍ത്തുകയും നാഗരികതയുടെ കെട്ടുകാഴ്ചകള്‍ അവന്റെ സ്വഭാവശീലത്തിലും ജീവിതത്തോടുള്ള സമീപനത്തിലും വരുത്തുന്ന അരുതായ്മകള്‍ മായ്ച്ചുകളയുകയുമാണ് ഈ കൃതി ലക്ഷ്യം വെക്കുന്നത്. കൊച്ചുകൊച്ചു വാചകങ്ങളില്‍ ഹൃദയത്തോട്…
ശത്രുക്കളെ മിത്രങ്ങളും പരാക്രമികളെ പരോപകാരികളും മര്‍ദകരെ മനുഷ്യസ്നേഹികളും ക്രൂരന്മാരെ കരുണാര്‍ദ്രരുമാക്കി മാറ്റുന്നതിലാണ് മഹത്വം. എന്നാല്‍ ഏറെ പേര്‍ക്കും ഇതു സാധ്യമല്ല. വിനയവും വിവേകവും വിട്ടുവീഴ്ചയും വിശാലമനസ്കതയും ഉള്ളവര്‍ക്കേ…
ആത്മസംസ്കരണം ചര്‍ച്ചചെയ്യുന്ന പുസ്തകങ്ങള്‍ മനസ്സിന്റെ സംസ്കരണത്തെക്കുറിച്ചാണ് പ്രതിപാദിക്കാറുള്ളത്. മനസ്സിനെ മാലിന്യങ്ങളില്‍നിന്ന് ശുദ്ധീകരിച്ച് ആത്മീയോന്നതി നേടാനുള്ള പദ്ധതികളും പരിശീലനമാര്‍ഗങ്ങളും അവ പറഞ്ഞുതരും. എന്നാല്‍ ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിലൊന്നും അവ…
ദൈവഭയത്തോടൊപ്പം വിശ്വാസിയിലുണ്ടാവേണ്ട അനിവാര്യ വികാരമാണ് ദൈവസ്നേഹം. അല്ലാഹുവിനെ സ്നേഹിക്കുന്നതിന്റെ വഴികളും രീതികളും ലളിതമായും സുഗ്രാഹ്യമായും വിശദീകരിക്കുന്ന ഗ്രന്ഥം.
സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇസ്‌ലാമിനെ കണ്ടെത്തിയ ഒരാളുടെ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും സമാഹാരം. തനിമയും താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടുമുള്ള ചടുലമായ പ്രതികരണം. ഇതാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത.
Vivahamochanam

Vivahamochanam

40.00
വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് ഇസ്ലാമിലെ വിവാഹമോചനം. ഇടക്കിടെ പത്രകോളങ്ങളിലും പ്രസംഗപീഠങ്ങളിലും നിറഞ്ഞുനില്‍ക്കാറുള്ള ‘ശരീഅത്ത് ചര്‍ച്ച’കള്‍ ഈ തെറ്റിദ്ധാരണയുടെ ആഴം അനാവരണം ചെയ്യുന്നു. വസത്രം അഴിച്ചുമാറ്റുന്നതു പോലെയോ മുറുക്കിത്തുപ്പുന്നതുപോലെയോ…
വീടിനേക്കാള്‍ മനോഹരവും സുഖകരവുമായ മറ്റൊരിടവും ലോകത്തില്ല. ലോകത്തിലെ ഏത് വലിയ സുഖവാസകേന്ദ്രത്തിനും സ്വന്തം വീട് നല്‍കുന്ന സംതൃപ്തിയും സുഖവും മനുഷ്യര്‍ക്ക് നല്‍കാനാവില്ല. പക്ഷേ, വീടിന്റെ ഭൗതിക സൗകര്യങ്ങളല്ല…
Vaivahika Jeevitham Islamika Veekshanathil

Vaivahika Jeevitham Islamika Veekshanathil

Original price was: ₹350.00.Current price is: ₹315.00.
Sale!

Vaivahika Jeevitham Islamika Veekshanathil

Original price was: ₹350.00.Current price is: ₹315.00.
ഭദ്രമായ കുടുംബബന്ധങ്ങള്‍ക്ക് സംതൃപ്തമായ ദാമ്പത്യജീവിതം അനിവാര്യമത്രെ. അതിന്റെ വിജയത്തിന് പഠിപ്പും പരിശീലനവും അത്യാവശ്യമാണ്. സ്ത്രീ-പുരുഷ ബന്ധങ്ങള്‍ താറുമാറാകുന്നതിന്റെ മുഖ്യകാരണം ഇതേക്കുറിച്ചുള്ള ധാരണക്കുറവാണ്. വൈവാഹിക ജീവിതത്തിന്റെ നാനാവശങ്ങള്‍ വിവരിക്കുന്ന…
Swargam Pookunna Kudumbam

Swargam Pookunna Kudumbam

Original price was: ₹140.00.Current price is: ₹126.00.
Sale!

Swargam Pookunna Kudumbam

Original price was: ₹140.00.Current price is: ₹126.00.
കുടുംബജീവിതംആഹ്ലാദകരവും സന്തോഷപ്രദവുമാക്കാന്‍ ഖുര്‍ആനികവും മനശ്ശാസ്ത്രപരവുമായ നിര്‍ദേശങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ലോക തലത്തില്‍ അറിയപ്പെട്ട ഫാമിലി കൗണ്‍സിലിംഗ് വിദഗ്ധനാണ് ഗ്രന്ഥകാരന്‍.
ആരും ക്ഷണിച്ചുവരുത്തുന്നതല്ല വാര്‍ധക്യവും മാറാരോഗങ്ങളും. എന്നാല്‍ ഒറ്റപ്പെടലിന്റെ തുരുത്തുകളിലേക്ക് വലിച്ചെറിയപ്പെടാന്‍ അവ കാരണമാകുന്നുവെന്നതാണ് സമകാലികസമൂഹത്തിന്റെ ശാപം. അത്തരം ഹതഭാഗ്യര്‍ക്ക് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായി കടന്നുചെന്ന ഹോംകെയര്‍ പ്രവര്‍ത്തകയുടെ അനുഭവക്കുറിപ്പുകളാണ്…
മരുമകളെ സദാ സ്വൈരംകെടുത്ത അമ്മായിയുമ്മ; അമ്മായിയുമ്മയെ അവഗണിക്കപ്പെടുന്ന മരുമകള്‍; ഭര്‍ത്താവില്‍ സ്വന്തം മാതാവിനോട് വെറുപ്പു വളര്‍ത്തുന് ഭാര്യ; മകനെഭാര്യയില്‍നിന്നകറ്റുന്ന മാതാവ്; പരസ്പരം പോരടിക്കുന്ന നാത്തൂന്മാര്‍; മാതാപിതാക്കളെ പരിഗണിക്കാത്ത…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.