Muthassiye Njan Vaayikkan Padippichathum Mattu Kathakalum
മുത്തശ്ശിയെ ഞാന്‍
വായിക്കാന്‍ പഠിപ്പിച്ചതും
മറ്റു കഥകളും.
സുധാ മൂര്‍ത്തി
പരിഭാഷ : ഗോപീകൃഷ്ണന്
തനിക്ക് അക്ഷരമാല പഠിക്കണമെന്ന് മുത്തശ്ശി പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും? ഇന്ത്യന്‍ പ്രസിഡന്റ് നിങ്ങളെ ഒരു ട്രെയിന്‍ യാത്രയ്ക്കു ക്ഷണിച്ചാലോ? അല്ലെങ്കില്‍ ടീച്ചര്‍ നിങ്ങള്‍ക്ക് അര്‍ഹിച്ചതിലുമധികം മാര്‍ക്കു നല്കിയാല്? ഇതുപോലെ അസംഖ്യം ചോദ്യങ്ങള്‍ക്കുള്ള അതീവഹൃദ്യമായ വിശദീകരണമാണ് ഈ പുസ്തകം നിറയെ.
സാമൂഹികപ്രവര്‍ത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി സ്വന്തം ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളാണ് അവയോരോന്നും. ഓരോ കഥയ്ക്കും ഗുണപാഠങ്ങളുടെ മുഴക്കമുണ്ട്. നര്‍മത്തില്‍ ചാലിച്ച എഴുത്ത്. കര്‍മങ്ങളില്‍ വഴികാട്ടിയാവുന്ന ഉള്‍ക്കാഴ്ചകള്‍.
സ്വപ്നങ്ങള്‍ സത്യമാകണമെങ്കില്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ ശങ്കകൂടാതെ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം പകര്‍ന്നു നല്കുന്നു.
₹200.00 ₹180.00