SAMSKARA NIRMMITHI
സംസ്ക്കാരനിര്‍മ്മിതി
എഡിറ്റര്‍: ഡോ. കെ എം അനില്‍
വാള്‍ടര്‍ ബഞ്ചമിന്, റെയ്മണ്ട് വില്യംസ്, തിയോഡര്‍ അഡോര്ണോ, ലൂയ അല്‍ത്തൂസര്‍, നോം ചോംസ്കി, ഫ്രഡറിക് ജയിംസണ്‍
‘ദൈനംദിന’ത്തിന് രാഷ്ട്രീയമുണ്ട് എന്ന് പലരും നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രസ്തുത രാഷ്ട്രീയം അത്രമേല്‍ പ്രകടമായിരുന്നില്ല. ‘പുറത്തു ലെനിനും പുജാമുറിയില്‍ പൂന്താന’വുമായി ഏറെക്കുറെ നമുക്ക് ജീവിച്ചു പോകാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ നവലിബറല്‍ നയങ്ങള്‍, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, അമേരിക്കയുടെ പുത്തന്‍ അധിനിവേശരൂപങ്ങള്, മാധ്യമശ്യംഖലയുടെ വ്യാപനം, ഉപഭോഗ സംസ്കാരം എന്നിങ്ങനെ 90 കളോടെ രൂപപ്പെട്ട സവിശേഷ സാഹചര്യം പൂജാമുറിയേയും രാഷ്ട്രീയവല്‍ക്കരിച്ചിട്ടുണ്ട്. ഇന്ന് നാം ‘സംസ്കാരത്തിന്റെ രാഷ്ട്രീയത്തെ’യാണ് ‘രാഷ്ട്രീയം’ എന്ന സാമാന്യസംജ്ഞ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം സംസ്കാരത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്കാരപഠനം ഇന്നൊരു രാഷ്ട്രീയ ആയുധമായിമാറുകയാണ്.
₹280.00 ₹250.00