Krishna Darshanam
കൃഷ്ണദര്‍ശനം
മരണാനന്തര ജീവിതവും
പുനര്‍ജന്മവും
ഓഷോ
നമ്മള് ഒരിക്കലും ജനിച്ചിട്ടില്ല, നമ്മള് ഒരിക്കലും മരിക്കുവാനും പോകുന്നില്ല. നിത്യമായി നാം ഇവിടെയുണ്ട്. നിത്യത മാത്രമാകുന്നു നിലവിലുള്ളത്. ഇപ്പോള്‍ ജനിക്കുകയും പിന്നെ മരിക്കുകയും ചെയ്യുന്നത്, ഇപ്പോള്‍ പ്രത്യക്ഷമാവുകയും പിന്നെ പ്രത്യക്ഷമാവുകയും ചെയ്യുന്നത് നമ്മുടെ നിഴലിനേക്കാള്‍ കൂടുതലായി ഒന്നുമായിരിക്കുകയില്ല, അതു നമ്മളായിരിക്കുകയില്ല. സ്വന്തം പ്രകൃതത്തില്‍ മരിക്കുന്നത് മറ്റൊരുവന്റെ പ്രകൃതത്തിന് അനുസൃതമായി ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്. മറ്റൊരാള്‍ ജീവിക്കുന്ന രീതിയില്‍ ജീവിക്കുന്നത് മരണത്തേക്കാള്‍ ഭയാനകമാണ്. ഒരാള്‍ അയാളായിരിക്കുന്ന രീതിയില്‍ മരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം അയാള്‍ക്ക് വേണ്ടി ഒരു പുതിയ ജീവിതം, പുതിയതും ഉദാത്തവുമായ ഒരു ജീവിതം കണ്ടെത്തിയിരിക്കുന്നു എന്നാണ്.
₹360.00 Original price was: ₹360.00.₹324.00Current price is: ₹324.00.