Vazhakkunnam Achante Kavithakal
വാഴക്കുന്നം അച്ചന്റെ
കവിതകള്‍
ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം
ദൈവികമായ ഉണ്മയെ തിളക്കിക്കാട്ടാന്‍ കവി കാണുന്ന മറ്റൊരുപായം അതിനെ ബാധിച്ച ജീര്‍ണ്ണതയുടെ ഉച്ചാടനമാണ്. അവിടെ വിമര്‍ശനത്തിന്റെ, ആത്മോപഹാസത്തിന്റെ ശരപ്രയോഗങ്ങള്‍ വേണ്ടിവരും.
”പള്ളി പണിഞ്ഞതു ഞാനെടോ
പള്ളിപ്രമാണിഞാനെടോ
തള്ളാനുള്ളതെനിക്കിപ്പോള്
കര്‍ത്താവിനെ മാത്രമാണെടോ”
എന്ന പരിഹാസത്തില്‍ മനുഷ്യന്റെ അല്പത്വം, പ്രസ്ഥാനങ്ങളില്‍ വരുത്തുന്ന ജീര്‍ണ്ണത സൂചിതമാണ്.
”മമ ജീവിതയാത്രയ്ക്കായ്
മാറ്റുവിന്‍ ചട്ടങ്ങളെ!’
എന്ന വരിയില്‍ എല്ലാം തനിക്കാക്കി വെടക്കാക്കുന്ന സ്വാര്ത്ഥമതികളോടുള്ള പരിഹാസം നുരയുന്നുണ്ട്. രാഷ്ട്രീയ വിമര്‍ശനത്തിലും ഈ നര്‍മ്മം സൂക്ഷിക്കുന്നു കവി. ഈ വിമര്‍ശനം തന്നെക്കൂടി പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരാത്മപരിശോധനയാകുന്നിടത്താണ് ശരവ്യര്ക്കുപോലും വാഴക്കുന്നത്തച്ചന്റെ വാക്കുകള്‍ സ്വീകാര്യമാകുന്നത്.
(ശ്രീ. വീരാന്‍കുട്ടിയുടെ അവതാരികയില്‍ നിന്നും)
₹170.00 ₹153.00