Niraye Narukalulla Nerangal
നിറയെ
നാരുകളുള്ള
നേരങ്ങള്‍
സിന്ധു കെ.വി
”വല്ലാത്ത പിടിവാശിയുണ്ട്, അങ്ങാടിയില്‍നിന്ന് വാങ്ങുന്ന ഓരോ ഘടികാരത്തിനും. അവ ഒരേ സമയം കാണിക്കാന്‍ ശ്രദ്ധിക്കുന്നു. ജീവിതത്തിലെ ഓരോ കാര്യത്തിലും കാലം മിടിക്കുന്നു എന്ന, ഓരോന്നും ഘടികാരംതന്നെ എന്ന അറിവാണ് കവിത. കവിതയുടെ ഘടികാരങ്ങളില്‍ സമയം പലമാതിരിയാണ്. ഈ സാദ്ധ്യതയെ, സ്വാതന്ത്ര്യത്തെ സൗന്ദര്യമാക്കി, നാടകീയമായ ആഖ്യാനമാക്കിത്തീര്ക്കുന്ന കവിതകളാണ് സിന്ധു കെ. വി.യുടെ ഈ സമാഹാരത്തിലുള്ളത്. നേരുകള്‍ക്കൊപ്പം കിനാവുകളും അമൂര്‍ത്തതകളും ചേരുന്ന ജീവിതത്തെ മുന്‍നിര്‍ത്തി ഉണ്ടാക്കിയ സര്ഗ്ഗാത്മകഘടികാരം എന്ന് ഇതിനെ വിളിക്കാന്‍ തോന്നുന്നു. ‘പല കാലത്തു ജീവിക്കുന്ന കവിയാണ് ഞാന്‍’ എന്ന ഒരു വരി ഈ പുസ്തകത്തില്‍ ഉണ്ട്. വാസ്തവത്തില്‍ സ്തവമാണ് അത്.”
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.