ENGLISH SUGGESTOPAEDIA ALL in ONE
ENGLISH
SUGGESTOPAEDIA
ALL in ONE
NA RASHEED MA; MEd
ഇംഗ്ലീഷ് പഠനം ആരംഭിക്കാന്‍ വളരെ വൈകിയെന്ന് തോന്നുന്നുണ്ടോ? ആ ചിന്ത ഒട്ടും ശരിയല്ല. തുടക്കക്കാര്‍ക്കും തുടങ്ങി വളരെ മുമ്പോട്ടു പോയവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എന്ന് വേണ്ട പഠനം ആശിക്കുന്ന ആര്‍ക്കും ENGLISH SUGGESTOPAEDIA ALL in ONE ല്‍ ബ്ലോക്കുകളുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ വിവിധ വശങ്ങളില് പാടവം നേടാനുദ്ദേശിക്കുന്ന ആര്‍ക്കും ഈ പുസ്തകം തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്.
സി രാധാകൃഷ്ണന് (എഴുത്തുകാരന്, നോവലിസ്റ്റ്, പത്രാധിപര്‍)
നമ്മുടെ കുട്ടികള്‍ വളരെ മിടുക്കരാണ്. പരീക്ഷയില്‍ അവര്‍ ജയിക്കും. പക്ഷെ ഇന്റര്‍വ്യൂവില്‍ അവര്‍ തോല്‍ക്കും. നമ്മുടെ സിലബസ് നന്ന്, അധ്യാപകര്‍ നന്ന്, എല്ലാം ശരി. പറഞ്ഞിട്ടെന്ത് ? നമ്മുടെ കുട്ടികള്‍ക്ക് കമ്യൂണിക്കേഷന്‍ സ്ക്കില്ലില്ല. അതുകൊണ്ടാണ് ഉയര്‍ന്ന തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂകളില്‍ അവര്‍ പുറം തള്ളപ്പെടുന്നത്. റഷീദ് മാസ്റ്ററുടെ ഈ പുസ്തകത്തില്‍ വളരെ ഗൗരവമായി എടുത്ത് കൈകാര്യം ചെയ്ത ഒരു ഭാഗം കമ്യൂണിക്കേറ്റീവ് സ്ക്കില്ല് ഉണ്ടാക്കിയെടുക്കാനാണ്. അതിനുവേണ്ടി ഫലപ്രദമായ ചില ടെക്നിക്കുകള്‍ അദ്ദേഹം ഈ പുസ്തകത്തില്‍ പഠിപ്പിക്കുന്നുണ്ട്.
ഇ.ടി മുഹമ്മദ് ബഷീര്‍ (എം.പി, മുന്‍ വിദ്യാഭ്യാസ മന്ത്രി)
കുറേ വര്‍ഷങ്ങളായി ഇംഗ്ലീഷില്‍ ധാരാളം എഴുത്തുകുത്തുകള്‍ നടത്തുന്ന ആളാണു ഞാന്‍. അതില്‍ പലതും പിശകായിരുന്നുവെന്ന് എനിക്ക് ബോധ്യമായത് റഷീദ് മാസ്റ്ററുടെ ENGLISH SUGGESTOPAEDIA ALL in ONE വായിച്ചപ്പോഴാണ്. കുട്ടികളുടെ കൈ പിടിച്ച് കാഴ്ചകള്‍ കാണിച്ചും കഥ പറഞ്ഞും കൊണ്ടു നടന്ന് പഠിപ്പിക്കുന്ന ഒരച്ഛന്റെ ശ്രദ്ധയും വാക്കും നോക്കുമൊക്കെയുണ്ട് ഈ പുസ്തകത്തിന്റെ താളുകളില്‍ സി.പി രാജശേഖരന് (ആകാശവാണി മുന്‍ ഡയറക്ടര്‍)
₹750.00 Original price was: ₹750.00.₹650.00Current price is: ₹650.00.