Vishwa Pouran Mampuram Fazal Thangal
വിശ്വ പൗരന്
മമ്പുറം
ഫസല്‍
തങ്ങള്‍
പി.എ.എം ഹാരിസ്
അവതാരിക : വി.എ കബീര്‍
സയ്യിദ് ഫസല്‍ സൂഫി സരണി പിന്തുടര്‍ന്ന നേതാവായിരുന്നു. പക്ഷേ ഇസ്ലാമിന്റെ ജീവനായ രാഷ്ട്രീയ ഉള്ളടക്കത്തില്‍ നിന്ന് ശൂന്യമായിരുന്നില്ല അദ്ദേഹത്തിന്റെ സരണി. രാഷ്ട്രീയ സാമൂഹിക പരിവര്‍ത്തനത്തിന് ഊര്‍ജ്ജ സ്രോതസായിട്ടാണ് അദ്ദേഹം ആത്മീയ സരണിയെ വരച്ചത്. കീഴാള ജീവിതങ്ങള്‍ക്ക് മനുഷ്യാന്തസ് വീണ്ടെടുത്ത് കൊടുക്കാനുള്ള യജ്ഞ സഹസ്രത്തില്‍ ആയിരുന്നു അദ്ദേഹം.
നാടുകടത്തപ്പെട്ട ഫസല്‍ വിശ്വ പൗരനായി വളര്‍ന്ന കഥ ഈ പുസ്തകത്തില്‍ വായിക്കാം. ഹിജാസില്‍ ആദരിക്കപ്പെട്ട അദ്ദേഹം, ഇപ്പോള്‍ ഒമാന്‍ന്റെ ഭാഗമായ ദുഫാറില്‍ ഗോത്രങ്ങളെ കൂട്ടിയിണക്കി ഭരണാധികാരിയായി. പിന്നീട് തുര്‍ക്കി സുല്‍ത്താന്റെ ഉപദേശകനായി. ഇസ്താംബൂളില്‍ വെച്ച് ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാന്‍ ഇസ് ലാമിസവുമായി പരിചയപ്പെട്ടു. തുര്‍ക്കിയില്‍ അദ്ദേഹം ഫസല്‍ പാഷ എന്നാണ് അറിയപ്പെട്ടത്. അനേകം ഉപാദാനങ്ങളെ ആശ്രയിച്ചു രചിക്കപ്പെട്ട ഈ കൃതി സയ്യിദ് ഫസലിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കാം.
₹260.00 ₹234.00