Nadannu Pokunna Vazhikal
നടന്നു
പോകുന്ന
വഴികള്‍
ഡോ. അക്ബര്‍ സാദിഖ്
നടന്നു പോകുന്ന വെറും നിഴല്‍ രൂപം മാത്രമാണ് ജീവിതമെന്നത് ഷേക്ക്സ്പിയറുടെ കാഴ്ച്ചപ്പാടാണ്. ഈ ഷേക്സ്പീരിയന്‍ നിരീക്ഷണത്തില്‍ നിന്ന് മാറി മനുഷ്യജീവിതത്തെ ജൈവികം, ആത്മീയം, സാംസ്കാരികം നാഗരീകം, സാമൂഹ്യം എന്നിങ്ങനെ പല പ്രതലങ്ങളില്‍ നിന്ന്കൂടി സമ്യക്കായി നോക്കി കാണേണ്ടത് നമുക്കനിവാര്യമാവും. കാരണം അത്രമേല്‍ സങ്കീര്‍ണതയും ബഹുമുഖത്വവുമുണ്ട് നമ്മുടെ ജീവിതത്തിന്. സ്വയം തെരഞ്ഞെടുപ്പാലല്ലാതെ ലഭിക്കുന്ന നാനാതരം ജീനുകളുമായി തനിക്കറിയാത്ത ഭൂപാളിയിലേക്ക് പറന്നിറങ്ങുന്ന മനുഷ്യന് അവനു ലഭ്യമായ പരമമായ സ്വാതന്ത്ര്യവും ഇച്ഛയും പ്രയോഗിച്ച് ജീവിച്ചു തീര്‍ക്കാന്‍ മാത്രം സ്വയം പ്രാപ്തനല്ല . ഇതൊരു തീക്ഷണതയുള്ള സംവാദമണ്ഡലം തന്നെയാണ്. എന്താണ് ജീവിതം എന്തായിരിക്കും മരണം . എവിടേക്കാണു നാം പോയ് മറയുന്നത്. മറ്റു ജീവിവംശങ്ങളില്‍ നിന്നും മനുഷ്യരെ സവിശേഷമാക്കുന്ന ഭാവമണ്ഡലങ്ങളെന്തൊക്കെയാവും?.ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ എങ്ങിനെയാണ് ജീവിതത്തെ നേരിടുക. അപ്പോള്‍ നമുക്ക് ആസ്തികവാദത്തെ ന്യായമായും ആശ്ലേഷിക്കേണ്ടിവരും . അപ്പോഴേ ജീവിതത്തിന് അര്‍ത്ഥവും സ്വയം സംപൂര്ത്തിയും ലഭ്യമാവൂ. മനുഷ്യ ജന്മത്തെ ആസ്തിക പരിസരത്തു നിന്നു നിഷ്കൃഷ്ടമായി നിരീക്ഷിക്കുകയും അത്തരം പരികല്പനകളെ വിശ്ലേഷണത്തിന് വിധേയമാക്കുകയുമാണ് ഈ പുസ്തകം ചെയ്യുന്നത്.
₹360.00 ₹324.00