കോഡ് സരോവര്‍ അഡ്വ. തോമസ് സെബാസ്റ്റിയന് നാല് യുവാക്കള്‍ ഒരേദിവസം രാത്രിയില്‍ തങ്ങളുടെ മുറികളില്‍ വച്ച് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിനുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ മരണത്തിന് കീഴടങ്ങുന്നു. യുവാക്കള്‍ക്ക്…
നാല് യുവാക്കള്‍ ഒരേദിവസം രാത്രിയില്‍ തങ്ങളുടെ മുറികളില്‍ വച്ച് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിനുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ മരണത്തിന് കീഴടങ്ങുന്നു. യുവാക്കള്‍ക്ക് എന്താണ് സംഭവിച്ചിരിക്കുക? ആത്മഹത്യയാണോ? അതോ കൊലപാതകമോ? ആത്മഹത്യകളെങ്കില്‍ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത നാലുപേര്‍ എന്തിന് ഒരേ ദിവസം ഒരേ വിഷം കഴിച്ച് ആത്മഹത്യ ചെയ്യണം? ഫോറെന്‍സിക് ഡിപ്പാര്‍ട്ടുമെന്റിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിഷം സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് എങ്ങനെ ലഭ്യമായി? കൊലപാതകങ്ങളാണെങ്കില്‍ അതിനു പിന്നിലെ കാരണമെന്ത്? യുവാക്കളുടെ ശരീരത്തില്‍ എങ്ങനെ ആ വിഷമെത്തി? ഇങ്ങനെ നാല് മരണങ്ങള് മുന്നോട്ടുവയ്ക്കുന്ന ഒട്ടനവധി ചോദ്യങ്ങള്‍. അതിന്റെ ഉത്തരങ്ങള്‍ തേടിയുള്ള കുറ്റാന്വേഷകരുടെ അനുമാനങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയും കുരുക്കഴിയുന്ന നോവല്‍.
സ്നേഹദൂതന്‍ ആതിര പുഷ്പജന്‍ സംഗീതത്തിന്റെ മാസ്മരികതയും നൃത്തത്തിന്റെ ആവിഷ്കാര ഭംഗിയും ഒത്തിണങ്ങിയ ഒരു പ്രണയകഥ. ശബ്ദത്തില്‍ നിന്നുയരുന്ന സിംഫണി പോലെ ക്ലാസിക് പ്രണയത്തിന്റെ എല്ലാ തീവ്രതയോടെയും സ്നേഹമെന്ന…
സംഗീതത്തിന്റെ മാസ്മരികതയും നൃത്തത്തിന്റെ ആവിഷ്കാര ഭംഗിയും ഒത്തിണങ്ങിയ ഒരു പ്രണയകഥ. ശബ്ദത്തില്‍ നിന്നുയരുന്ന സിംഫണി പോലെ ക്ലാസിക് പ്രണയത്തിന്റെ എല്ലാ തീവ്രതയോടെയും സ്നേഹമെന്ന ഏറ്റവും പവിത്രമായ വികാരത്തെ തൊട്ടറിയാന്‍ ശ്രമിക്കുന്ന ഒരു സിനിമാറ്റിക് നോവല്‍. ഓര്‍മ്മയുടെ കോണുകളില്‍ എന്നും ഒളിപ്പിച്ചുവെയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ട ചില സ്വപ്നങ്ങളുണ്ടാവാം. അതിനൊപ്പം അറിയാതെ പോയ സ്നേഹവും പറയാനാവാതെ പോയ പ്രണയവും കൂടിക്കലര്‍ന്ന ചില ഇഷ്ടങ്ങളുമായി സ്നേഹമെന്ന ഈ ദുത് വായനക്കാരെ തേടിയെത്തുന്നു.
ഭാവനയുടെ വാതിലുകള്‍ തുറക്കപ്പെടുമ്പോള്‍ മുന്നിലുള്ള യാഥാര്‍ത്ഥ്യം പോലും മിഥ്യയായി പരിണമിക്കുന്നു.ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാനെത്തുന്ന എഴുത്തുകാരന് മുന്നില്‍ പ്രത്യക്ഷയായ യുവതി ഭാവനയോ അതോ മിഥ്യയോ? നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവല്‍ മനുഷ്യരുടെ മാനസ്സിലെ അതിസങ്കീര്‍ണ്ണമായ നിമിഷങ്ങളെ ഹൃദയാവര്‍ജ്ജകമായി ചിത്രീകരിക്കുന്നു
ഷെഹ്റസാദ് വിദ്യ വജിയന്‍ 'പണ്ട് പണ്ടൊരു കാലത്ത് ഈ ലോകം നീലനിറത്തിലായിരുന്നു' എന്നൊരു വാക്യം കാണാം നോവലിലൊരിടത്ത്. ആ സമുദ്രവര്ണ്ണമാണ് നോവലിനെ ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ നിറമാണത്. അതിലേയ്ക്കായുന്നവരാണ്…
‘പണ്ട് പണ്ടൊരു കാലത്ത് ഈ ലോകം നീലനിറത്തിലായിരുന്നു’ എന്നൊരു വാക്യം കാണാം നോവലിലൊരിടത്ത്. ആ സമുദ്രവര്ണ്ണമാണ് നോവലിനെ ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ നിറമാണത്. അതിലേയ്ക്കായുന്നവരാണ് ഷെഹ്റസാദിനെയും സുമതിയെയും അപരാജിതയെയും പോലുള്ള നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ആണ്‍കോയ്മയുടെ കാലം അസ്തമിക്കുകയും തന്മയും തന്റേടവുമുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലോകം സാധ്യമാണെന്ന പ്രതീക്ഷയുടെ പ്രഭാതശോഭ പരക്കുകയും ചെയ്യുന്ന കാലം ഈ നോവലിനെയും സംഗതമാക്കുന്നുണ്ട്. – സജയ് കെ. വി.
അവിരാമം വിഷ്ണു അഞ്ചല്‍ ഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ... നമ്മള് തുല്യര്‍.നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും നിന്റെ വര്‍ത്തമാനത്തെ ഞാന്‍…
ഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ… നമ്മള് തുല്യര്‍.നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും നിന്റെ വര്‍ത്തമാനത്തെ ഞാന്‍ നിശ്ചലമാക്കും. നിന്റെ ഭാവിയില്‍ ഞാന്‍ പേമാരിയാകും. നീയും കേവല മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിന്റെ നീതി ശാസ്ത്രം.
ഒരു ഗ്രാമീണജീവിതത്തിന്റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന, കാലത്തിന്റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍,കേരളത്തിന്റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോല്‍പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്‍മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല്‍ കല്യാണിയുടെ അന്ത്യത്തില്‍ മക്കള്‍ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്‍.
പ്രേമലു ഗരീഷ് എ.ഡി, കിരണ്‍ ജോസി 2024ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ പ്രേമലു സിനിമയുടെ തിരക്കഥ. ഹൈദ്രബാദ് നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന റൊമാന്റിക്…
2024ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ പ്രേമലു സിനിമയുടെ തിരക്കഥ. ഹൈദ്രബാദ് നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന റൊമാന്റിക് – കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന് എല്ലാ വിഭാഗം പ്രേക്ഷകരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു.
അനുരാഗ ലോലഗാത്രി ജൂലിയ തോമസ് കന്യാകുമാരി-ഡറാഡൂണ്‍ ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തില്‍ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിന്‍ യാത്രയില്‍ തന്റെ സഹയാത്രികനോട് തോന്നിയ…
ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തില്‍ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിന്‍ യാത്രയില്‍ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടര്‍ച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങള്‍ മാറിമാറി വന്നണയുന്നു. തീര്‍ത്തുമൊരു സിനിമാറ്റിക് രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.
90's Kid ഓര്‍മ്മ|യാത്ര|ജീവിതം ഈ പുസ്തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാല്‍ ഒരു കാലഘട്ടമിങ്ങനെ നിറഞ്ഞ് നില്‍ക്കുന്നത് കാണാം. അതില്‍ യാത്രകളുണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മകളുണ്ട്. അതില്‍ത്തന്നെ ചില…
ഈ പുസ്തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാല്‍ ഒരു കാലഘട്ടമിങ്ങനെ നിറഞ്ഞ് നില്‍ക്കുന്നത് കാണാം. അതില്‍ യാത്രകളുണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മകളുണ്ട്. അതില്‍ത്തന്നെ ചില പ്രത്യേക മനുഷ്യരെക്കുറിച്ച് റീസെഴുതിയത് ഇപ്പോഴും എന്റെ മനസ്സില്‍ക്കൂടി ഓടിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള മനുഷ്യരോട് നമുക്കും മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടുപോകും. നമ്മളെ ഒരേസമയം ചിരിപ്പിക്കുവാനും, നൊമ്പരപ്പെടുത്തുവാനും, ചിന്തിപ്പിക്കുവാനും സാധിക്കുന്ന വിഷയങ്ങള്‍ ഈ പേജുകളില്‍ അടങ്ങിയിരിക്കുന്നു. വളരെ കൗതു കകരമായ വസ്തുതകളും എല്ലാവരുടെയും ജീവിതത്തിലുണ്ടാകാവുന്ന ചെറിയ കാര്യങ്ങളുടെ രസകരമായ വിവരണങ്ങളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആരേയും വേദനിപ്പിക്കാത്ത അനുഭവങ്ങളുടെയും നഷ്ടമായ സൗഹൃദങ്ങളുടെയും സുന്ദരമായ ഓര്‍മ്മകളുടെയുമൊക്കെ സുഖമുളള നിഷ്കളങ്കതയാര്‍ന്ന ഹൃദ്യമായ എഴുത്താണ് റീസിന്റേത്. -പ്രേംകുമാര്‍ (ചലച്ചിത്രനടന്‍)
അവിരാമം വിഷ്ണു അഞ്ചല്‍ ഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ... നമ്മള് തുല്യര്‍. നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും. നിന്റെ വര്‍ത്തമാനത്തെ…
ഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ… നമ്മള് തുല്യര്‍. നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും. നിന്റെ വര്‍ത്തമാനത്തെ ഞാന്‍ നിശ്ചലമാക്കും. നിന്റെ ഭാവിയില്‍ ഞാന്‍ പേമാരിയാകും. നീയും കേവലം മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിന്റെ നീതി ശാസ്ത്രം.
ദാവീദിന്റെ ഇരിപ്പിടം കൃഷ്ണകുമാര്‍ മുരളീധരന് വാട്സാപ്പ് അറിവുകളുടെ ഒരു വിജ്ഞാനകോശം, മഹാപ്രളയത്തെ അടുക്കാന്‍ തവളരാജാവിന് ഒരു തിരുമുല്ക്കാഴ്ച, അന്താരാഷ്ട്ര ക്രിക്കറ്റിനിടയില്‍ മറഞ്ഞിരിക്കുന്ന ചില അവിശുദ്ധ കളികള്‍, അതിരുകള്‍ക്കപ്പുറത്ത്…
വാട്സാപ്പ് അറിവുകളുടെ ഒരു വിജ്ഞാനകോശം, മഹാപ്രളയത്തെ അടുക്കാന്‍ തവളരാജാവിന് ഒരു തിരുമുല്ക്കാഴ്ച, അന്താരാഷ്ട്ര ക്രിക്കറ്റിനിടയില്‍ മറഞ്ഞിരിക്കുന്ന ചില അവിശുദ്ധ കളികള്‍, അതിരുകള്‍ക്കപ്പുറത്ത് ഉറക്കമുണര്‍ന്നു നാട് ചുട്ടെരിക്കാന്‍ കാത്തിരിക്കുന്നവര്‍, തലകള്ക്കുമേല് തലകള്‍ ഒട്ടിക്കുന്നവരുടെ മന:ശാസ്ത്രം, അമേരിക്കയും യൂറോപ്പും മതിയാവാഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്ന യുവത്വം, അവര്‍ വിട്ടിട്ടുപോയ വയോധികരുടെ സ്വന്തം നാട്… അങ്ങനെ ഒരുപിടി ഇതിവൃത്തങ്ങള്‍ ഇവിടെ കഥകളാകുന്നു.
ഹാഫിസ് അനന്തതയുടെ മുദ്രണം സ്വതന്ത്ര വിവര്‍ത്തനം: സലീഷ് പുരാതനകാലം മുതല്‍ ചന്ദ്രന്റെ മുതുകില്‍ മാന്തിക്കൊണ്ടിരിക്കുന്ന ഒരു നായയായി നിനക്ക് ഹാഫിസിനെ സങ്കല്പ്പിക്കാം. നിന്റെ ചിന്തകളെക്കുറിച്ചോ നിന്റെ ചെയ്തികളെക്കുറിച്ചോ…
പുരാതനകാലം മുതല്‍ ചന്ദ്രന്റെ മുതുകില്‍ മാന്തിക്കൊണ്ടിരിക്കുന്ന ഒരു നായയായി നിനക്ക് ഹാഫിസിനെ സങ്കല്പ്പിക്കാം. നിന്റെ ചിന്തകളെക്കുറിച്ചോ നിന്റെ ചെയ്തികളെക്കുറിച്ചോ ഞാന്‍ ആശങ്കപ്പെടുന്നില്ല. നീ എവിടെയാണെങ്കിലും നിനക്ക് ദുഃഖവും നിരാശയും തോന്നുമ്പോള്‍ ഈ പുസ്തകം തുറന്നു വായിക്കുക. എന്തെന്നാല്‍, നീ പൊട്ടിച്ചിരിക്കുന്നത് കാണാന്‍ എനിക്കൊരുപാട് ഇഷ്ടമാണ്.
ഏഴാം ഭ്രാന്തന് ആന്‍ഷൈന്‍ തോമസ് വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞ് നാമെത്തുന്നത് അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. ഇതല്ല ജീവിതം... ഇതല്ല…
വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞ് നാമെത്തുന്നത് അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. ഇതല്ല ജീവിതം… ഇതല്ല ജീവിതം എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചു പോയ മനുഷ്യരാണവര്‍. നാം അണഞ്ഞ ജീവിതത്തിനും നാം തിരഞ്ഞ ജീവിതത്തിനു മിടയിലുള്ള ദീര്‍ഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും ഇരിട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയുമാറ് പ്രസാദത്തിന്റെ ഒരു കനല് വായനക്കാരനെ തേടിയെത്തുന്നു. പോയിന്റ് ഓഫ് നോ റിട്ടേണിലല്ല ആരുമെന്ന് സാരം.
കടല്‍ പിന്‍വാങ്ങി കരയെ ഇടമാകുന്നതുപോലെ, ഒടുവില്‍ കഥയും കഥാപാത്രങ്ങളുമെക്കെ പിന്‍വാങ്ങി, അകക്കാമ്പില്‍ പ്രഭയുള്ളൊരു വായനക്കാരന് മാത്രം ബാക്കിയാവുന്നു – ബോബി ജോസ് കട്ടിക്കാട്
നനയുവാന്‍ ഞാന്‍ കടലാകുന്നു നിമ്ന വിജയ് ജീവിതത്തില്‍ സന്തോഷത്തിന്റെ ഒരു മഴ നനയാന്‍ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങള്‍ നനയാന്‍ കൊതിക്കുന്ന ഓരോ മഴയും ഒടുവില്‍ പെയ്തു…
ജീവിതത്തില്‍ സന്തോഷത്തിന്റെ ഒരു മഴ നനയാന്‍ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങള്‍ നനയാന്‍ കൊതിക്കുന്ന ഓരോ മഴയും ഒടുവില്‍ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടല്‍ തന്നെ നമുക്കുള്ളിലുള്ളപ്പോള്‍ നനയുവാന്‍ നമുക്കെന്തിനാണ് ഒരു മഴ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാന്‍ തേടി നടന്ന സന്തോഷങ്ങള്‍ എന്റെ ഉള്ളിലാണെന്നു ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ പുസ്തകം നിറയെ. എഴുതിച്ചേര്‍ത്ത വരികളിലൂടെ കടന്നുപോകുമ്പോള്‍ എവിടെവെച്ചെങ്കിലും നിങ്ങള്‍ക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാന്‍ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങള്‍ ഒന്നും എനിക്ക് നല്‍കാനാവില്ല – നിമ്ന വിജയ്
ഏറ്റവും പ്രിയപ്പെട്ട എന്നോട് നിമ്ന വിജയ് ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം…
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്‍ത്തു നിര്‍ത്തുന്നിടത്തുവെച്ചാണ് സത്യത്തില്‍ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്‍. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില്‍ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള്‍ തിരിച്ചറിയുന്നിടത്ത് ഈ നോവല്‍ പൂര്‍ണമാകുന്നു.
സുല്‍ത്താന്റെ ഗ്രാമഫോണ്‍ നദീം നൗഷാദ് വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീത ലോകത്തെക്കുറിച്ചുള്ള പഠനം. ബഷീറിന്റെ പ്രിയപ്പെട്ട പാട്ടുകളും പാട്ടുകാരും സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഉള്‍പ്പെടുന്നതാണ് ഈ…
വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീത ലോകത്തെക്കുറിച്ചുള്ള പഠനം. ബഷീറിന്റെ പ്രിയപ്പെട്ട പാട്ടുകളും പാട്ടുകാരും സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഉള്‍പ്പെടുന്നതാണ് ഈ പുസ്തകം. ബഷീറിന്റെ എഴുത്തിലും പ്രണയത്തിലും വിഷാദത്തിലും സംഗീതം കടന്നുവന്ന വഴികളെക്കുറിച്ച് അന്വേഷിക്കുന്നു.
കൂട്ടായുള്ള നിത്യജീവിതത്തില്‍ ക്ഷോഭത്തിന് എപ്പോഴും ധാരാളം വകയുണ്ടല്ലോ. എഴുത്തുകാരനെന്ന നിലയ്ക്ക് മനസ്സിന് ശാന്തി വേണം. സംഗീതത്തിന് എപ്പോഴും എന്റെ മനസ്സിനെ ശാന്തമാക്കാനുള്ള കഴിവുണ്ട്. വളരെ ചെറുപ്പം മുതല്‍ എനിക്ക് സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്നു. സംഗീതത്തിന്റെ ശാസ്ത്രീയവശമൊന്നും എനിക്കറിഞ്ഞുകൂടാ. സംഗീതം ഞാന്‍ ഇഷ്ടപ്പെടുന്നു. – വൈക്കം മുഹമ്മദ് ബഷീര്‍
വില്ലിസ് നിഥിന് ആര് നാഥ് ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവര്‍ അഞ്ചുപേര്‍ ആ കാട് കയറാന്‍ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു…
ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവര്‍ അഞ്ചുപേര്‍ ആ കാട് കയറാന്‍ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു അവര്‍. എന്നാല്‍ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റി മറിച്ചു.
₹199.00₹179.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com