അനുയാത്ര അബു അബിനു ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. ഭിന്നശേഷിക്കാരനായ 28 വയസ്സുള്ള മകന്റെ ആകസ്മിക മരണത്തിനു…
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. ഭിന്നശേഷിക്കാരനായ 28 വയസ്സുള്ള മകന്റെ ആകസ്മിക മരണത്തിനു ശേഷം അയാളുടെ മയ്യത്തടക്കുന്നതു വരെയുള്ള സമയദൂരത്തിലാണ് ഈ നോവൽ സംഭവിക്കുന്നത്. വാപ്പയുടെ സ്മരണയിലൂടെ മുന്നേറുന്ന ഈ നോവൽ അതിസൂക്ഷ്മമായ ചില ജീവിത സന്ദർഭങ്ങളെയും മാനസിക വ്യാപാരങ്ങളെയും ബന്ധങ്ങളുടെ മാറി മറിയുന്ന സമവാക്യങ്ങളെയും സമർത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട്. പ്രമേയത്തിന്റെ പ്രത്യേകതയും കഥാഘടന രൂപപ്പെടുത്തുന്നതിലും കഥാസന്ദർഭങ്ങൾ മെനഞ്ഞെടുക്കുന്നതിലും പുലർത്തുന്ന ശ്രദ്ധേയമായ രീതിയും നോവലിനെ വ്യത്യസ്തമാക്കുന്നു.
മത്തിയാസ് എം.ആര് വിഷ്ണുപ്രസാദ് ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങൾക്കും ശേഷമുള്ള കാലഘട്ടത്തിൽ…
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങൾക്കും ശേഷമുള്ള കാലഘട്ടത്തിൽ ജീവിച്ച മത്തിയാസ് എന്ന ക്ഷുരക വൈദ്യന്റെ കഥ. സെമിത്തേരിയിൽ നിന്ന് ശവങ്ങൾ മോഷ്ടിക്കുന്നവനും ശവം തുറന്ന് പഠിക്കുന്നവനും, മുറിവുകൾ അതിവേഗം തുന്നുന്നവനുമാണ് . അയാളുടെ അനന്തിരവൻ പോപ്പോ എന്ന വിപ്ലവകാരി, മത്തിയാസ് ആദ്യകാലത്ത് വേല ചെയ്തിരുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഹെൻ്റൈഹ് എന്ന യഹൂദൻ്റെമകൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി വരുന്ന ഈ നോവൽ ഭാഷയുടെ ശ്രദ്ധാപൂർണമായ പരിചരണം കൊണ്ടും പരിചിതമല്ലാത്ത മേഖലകളിലുടെയുള്ള വിചിത്ര സഞ്ചാരം കൊണ്ടും തനിമ പുലർത്തുന്ന കൃതിയാണ്. യാഥാർത്ഥ്യവും കാല്പനികതയും ചേർന്ന് സംഘർഷഭരിതമാക്കുന്ന ഭൂമികയാണ് ഈ കൃതിയുടെ സവിശേഷത. അധികാരത്തിന്റെ ദുരയും അടിച്ചമർത്തലും അതിനെതിരെ ഉയരുന്ന ജനകീയ പ്രതിരോധവും നോവലിന് ചരിത്രപരവും രാഷ്രീയപരവുമായ പശ്ചാത്തലമൊരുക്കുന്നു. മനുഷ്യൻ എന്ന ഭൗതികാവസ്ഥയ്ക്കപ്പുറം നിന്നുകൊണ്ട് ലോകത്തെ നോക്കി കാണുന്ന ഒരു ഭ്രമാത്മക സഞ്ചാരം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. അത്ര പരിചിതമല്ലാത്ത സ്ഥലവും പശ്ചാത്തലവും മനുഷ്യവിനിമയങ്ങളും മറ്റും ഭാവനാത്മകമായി അവതരിപ്പിക്കുന്ന നോവലാണിത്.
ഇരീച്ചാല് കാപ്പ് ഷംസുദ്ദീന് കുട്ടോത്ത് ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പുരസ്കാരം നേടിയ കൃതി. പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ചേർത്തുവെച്ചിട്ടുള്ള…
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പുരസ്കാരം നേടിയ കൃതി. പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ചേർത്തുവെച്ചിട്ടുള്ള ‘ഇരിച്ചാൽ കാപ്പ്’ എന്ന നോവൽ ആഖ്യാനത്തിലെ ഉൾവഴികളിലൂടെ വേറിട്ട തലങ്ങളിലേക്ക് എത്തുന്നു. ജേണലിസ്റ്റ് ഉദ്യോഗം രാജിവച്ച് നാട്ടിലെത്തുന്ന റൂമിയുടെ ജീവിതാന്വേഷണത്തിന്റെ ദിനസരികളാണ് ഇരിച്ചാൽ കാപ്പ് . ചുറ്റുപാടുമുള്ള ജീവിതങ്ങളെ തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളാക്കുക വഴി ജീവിതം തന്നെ റൂമി ഒരു ബൃഹദ്നോവലാക്കി മാറ്റുന്നു. ഐഷാമൻസിലിലെ കൂട്ടക്കൊലപാതകം എന്ന തായ് വേരിലൂടെ ഗ്രാമത്തിലെ വ്യത്യസ്ത കഥകളാകുന്ന നാരുവേരുകളിലേക്ക് പടരുന്ന കഥ അനേകം അടരുകളിലൂടെ സഞ്ചരിക്കുന്നു എന്നത് എടുത്തുപറയണം. ഭാഷയുടെ ഇരുത്തം കൊണ്ട് ഈ കൃതി നടുനിവർത്തി നില്‍ക്കുന്നുമുണ്ട്. കഥകളും ഉപകഥകളുമായി മുന്നോട്ടു പോകുന്ന ആഖ്യാനം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു.
വിഴിവന്യ വിനോദ് എസ് ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. സമകാല ചരിത്രം നോവൽ രചനയ്ക്കുള്ള പശ്ചാത്തലമാകുന്നതിന്റെ ഉദാഹരണമായി…
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. സമകാല ചരിത്രം നോവൽ രചനയ്ക്കുള്ള പശ്ചാത്തലമാകുന്നതിന്റെ ഉദാഹരണമായി ‘വിഴിവന്യ’യെ കാണാം. യുദ്ധങ്ങളുടെയും പലായനങ്ങളുടെയും ചുറ്റുപാടിൽ മനുഷ്യർ ഇരകളായി തീരുകയാണ് യുക്രൈൻ യുദ്ധത്തിന്റെ സമകാലിക പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ മെട്രോയിലെ ബങ്കറുകളിൽ ഒളിജീവിതം വിധിക്കപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി മേഘയുടെയും ആകാശ്, നൂർ, കീർത്തി തുടങ്ങി ഒപ്പമുള്ളവരുടെയും അതിജീവനത്തിന്റെ കഥയാണ് ആകാംക്ഷയുണർത്തുന്ന ജീവിതമുഹൂർത്തങ്ങളിലൂടെ ജീവിതത്തിന്റെ നിസ്സാരതയെയും യുദ്ധത്തിൻറെ കരാളതയെയും മനുഷ്യനെന്ന നിലനില്പിന്റെ അനിശ്ചിതാവസ്ഥകളെയും കുറിച്ച് വിചാരപ്പെടുന്ന കൃതി. വായനയ്ക്കിടയിൽ ഈ നോവലിന്റെ ഏതോ പ്രദേശത്ത് പെട്ടുപോയതുപോലെയുള്ള അനിശ്ചിതത്വവും ആകാംക്ഷയും വായനക്കാരനിൽ സൃഷ്ടിക്കാൻ ഈ കൃതിക്ക് കഴിയുന്നുണ്ട്. രാജ്യം രാജ്യത്തിനെതിരെയും മനുഷ്യൻ മനുഷ്യനെതിരെയും നടത്തുന്ന നിന്ദ്യമായ ക്രൂരതകൾ ഏതൊരു യുദ്ധ പരിസര നോവലിനെയും പോലെ നമ്മെ അസ്വസ്ഥപ്പെടുത്തിയെന്നു വരും.
ഡയസ്പൊറ സുരേഷ്കുമാര്‍ വി ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ…
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ കഥ പറയുന്ന നോവൽ. സോളമൻ എന്ന ജൂതൻ മട്ടാഞ്ചേരിയിൽ നിന്നും ഇസ്രായേലിലേക്ക് പോയ തന്റെ സ്വന്തം ബന്ധത്തിലുള്ളവരെ പിന്തുടർന്ന് ഒരിക്കൽ ഇസ്രായേലിലെത്തുവാനായി ആഗ്രഹിക്കുന്നതും അയാളുടെ ജീവിതം തന്നെ ഒരു പ്രവാസമായി മാറുന്നതിന്റെയും രേഖാചിത്രമാണ് ഈ നോവൽ . യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ മുന്നേറുന്ന ഈ നോവൽ ജന്മംകൊണ്ട് പ്രവാസം അനുഭവിക്കുന്നവരെക്കാൾ മനസ്സുകൊണ്ട് പ്രവാസികളായി തീരുന്നവരുടെ കഥയാണ്. ഒടുവിൽ പാപ്പാഞ്ഞി കത്തുന്നതുപോലെ അവസാനിക്കേണ്ടി വരുന്ന ജൂതപ്പുരയാണ് മനുഷ്യ ജൻമമെന്ന് ഈ നോവൽ അടിവരയിടുന്നു. ജൂതരുടെ ചരിത്രവും സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട കൊച്ചിയെന്ന ഭൂമികയെയും ‘ഡയസ്പോറ’ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ജയോപാഖ്യാനം അനുജിത് ശശിധരന് ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. ഭാഷയുടെ വ്യതിരിക്തത കൊണ്ടും ജീവിതദർശനത്തിന്റെ ആഴക്കാഴ്ച കൊണ്ടും…
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. ഭാഷയുടെ വ്യതിരിക്തത കൊണ്ടും ജീവിതദർശനത്തിന്റെ ആഴക്കാഴ്ച കൊണ്ടും ശ്രദ്ധേയമായ കൃതി. ഭാരത ചരിത്രത്തിന്റെ രചനാകാലത്തെ സ്വതന്ത്രവും വ്യത്യസ്തവുമായ പാതയിലൂടെ അന്വേഷിച്ചു ചെല്ലുകയാണിവിടെ. ചരിത്രം എങ്ങനെ ചരിത്രമല്ലാതാകുന്നുവെന്നും ചരിത്രത്തെ സ്വേച്ഛാനുസൃതമാക്കാൻ എക്കാലവും അധികാരസ്ഥാനങ്ങൾ ശ്രമിച്ചിരുന്നുവെന്നും പുരാണ കഥാപാത്രങ്ങളെ നിർദ്ധരിക്കുന്നതിലൂടെ ഈ കൃതി ശ്രമിക്കുന്നു. അതാകട്ടെ സത്യസന്ധമായ ചരിത്രമെഴുത്തുകാരുടെ ആന്തര പ്രതിസന്ധിയായി മാറുന്നു. ചരിത്രത്തെ തിരുത്തിയെഴുതാനുള്ള പ്രവണത വർധിച്ചുവരുന്ന കാലഘട്ടത്തിൽ പ്രാധാന്യമർഹിക്കുന്ന കൃതി.
വൈറസ് ഐശ്വര്യ കമല ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. കൊറോണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സാൻഗ്രിയേൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറരഹസ്യങ്ങൾ…
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. കൊറോണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സാൻഗ്രിയേൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറരഹസ്യങ്ങൾ അന്വേഷിക്കുന്ന കൃതി. ഇസയെന്ന നഴ്സിന്റെ പൊരുതലും പ്രതിരോധവും ആതുര സേവനത്തിന്റെ മാസ്ക് ധരിച്ച് നടത്തുന്ന കുടിലതകളും ഒരു കുറ്റാന്വേഷണ കൃതിയിലെന്ന പോലെ ചുരുൾ നിവരുന്നു. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട് ഈ കൃതി.
ചെങ്കൊടി ആര്.കെ ബിജുരാജ് കമ്യൂണിസ്റ്റ് സമരനായകന് പി.കെ ചന്ദ്രാനന്ദന്റെ ജീവിതകഥ ഒരു വ്യക്തിയുടെ ജീവിതം എന്നതിനെക്കാളുപരി ആ വ്യക്തിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെയും തൊഴിലാളിസംഘടനകളുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും ചരിത്രമാണ് ഓരോ…
കമ്യൂണിസ്റ്റ് സമരനായകന് പി.കെ ചന്ദ്രാനന്ദന്റെ ജീവിതകഥ
ഒരു വ്യക്തിയുടെ ജീവിതം എന്നതിനെക്കാളുപരി ആ വ്യക്തിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെയും തൊഴിലാളിസംഘടനകളുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും ചരിത്രമാണ് ഓരോ കമ്യൂണിസ്റ്റിന്റെയും ജീവചരിത്രത്തിലൂടെ സമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കപ്പെടുന്നത്. സഖാവ് പി കെ സിയുടെ ജീവചരിത്രവും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. കയർ തൊഴിലാളികളുടെ ജീവിതം, പുന്നപ്ര-വയലാർ സമരം, ദേശാഭിമാനിയിലെ പ്രവർത്തനം, നിയമസഭയിലെ ഇടപെടലുകൾ എന്നിവയാൽ സമ്പന്നമായ ആ ജീവിതത്തെക്കുറിച്ച് വായിക്കുമ്പോൾ നമ്മൾ ആധുനിക കേരളത്തിന്റെയും ഇവിടത്തെ തൊഴിലാളി വർഗ്ഗപ്രസ്ഥാനങ്ങളുടെയും ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയാണ്. ആ നിലയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിനുനേരേ പിടിച്ച കണ്ണാടിയാണ് ഈ ജീവചരിത്രപുസ്തകം.
ആത്തില ഷാഹിന കെ റഫീഖ് ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാൽ…
ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാൽ ഉമ്മാമ കുട്ടികൾക്കൊപ്പമിരുന്ന് കഥകളുടെ ഭാണ്ഡം തുറക്കും. ഓരോ ദിവസം ഓരോ കഥകൾ. ഇത്തരത്തിൽ കഥകളുടെ ലോകവും ആത്തിലയുടെ ലോകവും തുറന്നുകാണിക്കുകയാണ് ഈ നോവൽ. എല്ലാവർക്കും ഗൃഹാതുരത്വമായ കുട്ടിക്കാലം ഉണ്ടാകും. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും തന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കും എന്നതിൽ സംശയമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രചന.
ഉമാനാട് വേണാട് പ്രശാന്ത് മിത്രന് നമ്മുടെ നോവലുകളുടെ ആരംഭകാലം മുതൽതന്നെ തിരുവിതാങ്കൂറെന്ന വേണാടിന്റെ ചരിത്രം പല ഭാവങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുചരിത്രങ്ങളിലൂടെ, സാമ്പ്രദായിക ചരിത്രപരിശോധനകളിലൂടെ, പോപ്പുലർ ഹിസ്റ്റോഗ്രഫിയിലൂടെ അത്…
നമ്മുടെ നോവലുകളുടെ ആരംഭകാലം മുതൽതന്നെ തിരുവിതാങ്കൂറെന്ന വേണാടിന്റെ ചരിത്രം പല ഭാവങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുചരിത്രങ്ങളിലൂടെ, സാമ്പ്രദായിക ചരിത്രപരിശോധനകളിലൂടെ, പോപ്പുലർ ഹിസ്റ്റോഗ്രഫിയിലൂടെ അത് ഇന്നും തുടരുന്നു. ഇവിടെ, ഈ നോവലിൽ ആ ചരിത്രം പുതുഭാവത്തിൽ അവതരിപ്പിക്കുകയാണ്. ചരിത്രകഥാപാത്രങ്ങൾക്കൊപ്പം കല്പിതകഥാപാത്രങ്ങളും ചേർന്നുകൊണ്ട് ചരിത്രത്തിൻ്റെ നിശ്ശബ്ദതകൾക്ക് ശബ്ദംനല്കാനുള്ള ശ്രമം.
റെഡീമര്‍ കേരളത്തിന്റെ ടൈറ്റാനിക് സഖരിയ തങ്ങള്‍ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപം കഴിഞ്ഞ് മടങ്ങുന്ന വടക്കൻ തിരുവിതാംകൂർ, കൊച്ചി, മലബാർ, മദിരാശി പ്രവിശ്യകളിൽനിന്നെത്തിയ യാത്രക്കാരും അവരുടേതായ കുറച്ചധികം ലഗേജുകളുമായി…
തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപം കഴിഞ്ഞ് മടങ്ങുന്ന വടക്കൻ തിരുവിതാംകൂർ, കൊച്ചി, മലബാർ, മദിരാശി പ്രവിശ്യകളിൽനിന്നെത്തിയ യാത്രക്കാരും അവരുടേതായ കുറച്ചധികം ലഗേജുകളുമായി 1924 ജനുവരി 16-ന് രാത്രി 10.30 മണിക്ക് റെഡീമർ ബോട്ട് നിറയെ ആലപ്പുഴയ്ക്ക് തിരിച്ചു. യാത്രികരിൽ മഹാകവി കുമാരനാശാനുമുണ്ടായിരുന്നു. അനുവദനീയമായതിൽ കൂടുതൽ യാത്രക്കാർ കയറിയതിനാൽ എല്ലാവരും ബുദ്ധിമുട്ടനുഭവിച്ചുതന്നെയാണ് യാത്ര തുടർന്നത്. പാതിരാവായിട്ടും പലർക്കും ഉറങ്ങാൻപോലും കഴിഞ്ഞിരുന്നില്ല. ബോട്ട് മാസ്റ്ററുടെ ശ്രദ്ധയിലേക്കു തങ്ങളുടെ അവസ്ഥ അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല. പലരോടും അക്ഷമനായി ബോട്ട് മാസ്റ്റർ അറുമുഖൻപിള്ള തട്ടിക്കയറിക്കൊണ്ടിരുന്നു. എന്നാൽ കുഴപ്പമൊന്നും കൂടാതെ അഷ്ടമുടിക്കായൽ പിന്നിട്ടതോടെയാണ് പലരുടെയും ആശങ്കകൾ മാറിയത്. ആ യാത്ര അവസാനിച്ചത് കേരള ചരിത്രത്തിലെ മഹാദുരന്തത്തിലേക്കാണ്. കുമാരനാശാനെ നമുക്ക് നഷ്ടമായ ബോട്ടപകടത്തിന്റെയും ജലഗതാഗതത്തിന്റെയും അറിയപ്പെടാത്ത ചരിത്രത്തെ രേഖകളിൽനിന്നും കണ്ടെടുക്കയാണ് ഈ പുസ്തകം.
അനന്തസ്മൃതി എസ്തര് അനന്തമൂര്‍ത്തി വിവര്‍ത്തനം: സുധാകരന് രാമന്തളി എഴുത്തുകാരൻ, വിദ്യാഭ്യാസചിന്തകൻ തുടങ്ങി ബഹുമുഖതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യു ആർ അനന്തമൂർത്തിയോടൊത്ത് അഞ്ചരദശകങ്ങളോളം നീണ്ട ജീവിതകാലത്തെക്കുറിച്ചുള്ള ഭാര്യ എസ്തറിന്റെ…
എഴുത്തുകാരൻ, വിദ്യാഭ്യാസചിന്തകൻ തുടങ്ങി ബഹുമുഖതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യു ആർ അനന്തമൂർത്തിയോടൊത്ത് അഞ്ചരദശകങ്ങളോളം നീണ്ട ജീവിതകാലത്തെക്കുറിച്ചുള്ള ഭാര്യ എസ്തറിന്റെ ഓർമ്മകൾ. എഴുത്തുകാരനെയല്ല, തന്റെ അധ്യാപകനും കാമുകനും ഭർത്താവുമായ അനന്തമൂർത്തിയെയാണ് എസ്തർ ഈ പുസ്തകത്തിൽ നേരോടെ, സ്നേഹമധുരത്തോടെ തുറന്നുകാണിക്കുന്നത്.
കാര്‍പാത്തിയന്‍മലനിരകളിലെ ബംഗ്ലാവില്‍ വൃദ്ധനായ ജന റല്‍ തന്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവര്‍ തമ്മില്‍ കണ്ടിട്ട് നാല്പത്തിയൊന്ന് വര്‍ഷങ്ങളായി. ഒരു രാത്രി നീണ്ട കൂടിക്കാഴ്ചയില്‍ വാക്കുകളും കഥകളും കൊണ്ടുള്ള യുദ്ധങ്ങളും പരസ്പരമുള്ള കുറ്റാരോപണങ്ങളും കൊണ്ട് അവര്‍ കനലുകള്‍ പാറിച്ചു. ചെറുപ്പത്തില്‍ ആത്മാര്ത്ഥസുഹൃ ത്തുക്കളായിരുന്ന അവരുടെ വേര്‍പിരിയലിന് കാരണമായത് ഒരു തോക്ക് ആണ്. അതിനു പിന്നിലെ കാരണങ്ങള്‍ ഞെട്ടി ക്കുന്നതായിരുന്നു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വഞ്ചനയുടെയും തിരസ്കാരത്തിന്റെയും കഥ പറയുന്ന ഒരപൂര്‍വ നോവല്‍.
കൈരളിയുടെ കഥ എന്‍ കൃഷ്ണപിള്ള മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ച് ഒരു ഏകദേശജ്ഞാനം അധികം ക്ലേശം സഹിക്കാതെ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ കൃതി. സുപ്രധാനങ്ങളായ രചനകളും ശ്രദ്ധേയരായ…
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ച് ഒരു ഏകദേശജ്ഞാനം അധികം ക്ലേശം സഹിക്കാതെ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ കൃതി. സുപ്രധാനങ്ങളായ രചനകളും ശ്രദ്ധേയരായ എഴുത്തുകാരും ഈ സാഹിത്യ ചരിത്രഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു. ഇരുപതു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ജീവിതകാലഘട്ടം, നൂറുകണക്കിനു സാഹിത്യകാരന്മാര്, ആയിരക്കണക്കിനു സാഹിത്യഗ്രന്ഥങ്ങള്‍, വിചിത്രവും വിവിധവുമായ പരിണാമപരമ്പരകള്‍, ഇങ്ങനെ ബഹുധാ സങ്കീര്‍ണ്ണമായ കൈരളീചരിതത്തെ, സാരാംശങ്ങള്‍ ചോര്‍ന്നു പോകാതെ, അനുപാതബോധവും രഞ്ജനനൈപുണ്യവും അനുപദം ദീക്ഷിച്ച്, അടക്കിയൊതുക്കി, ചിമിഴിലടച്ചു വായനക്കാരനു സമ്മാനിക്കുക എന്നതാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ പിറവിയും വളര്‍ച്ചയും മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംവരെയുള്ള മലയാളത്തിന്റെ സമസ്ത സ്പന്ദനങ്ങളും ഗൗരവപൂര്‍ണ്ണമായി രേഖപ്പെടുത്തിയിരിക്കുന്ന മികച്ച ഗ്രന്ഥം. ഭാഷാഗവേഷകര്‍ക്കും ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പത്രാധിപന്മാര്ക്കും തുടങ്ങി ഭാഷാഭിമാനികള്‍ക്കെല്ലാം നിത്യോപയോഗയോഗ്യമായ കൃതി. മലയാളത്തിന്റെ വിശുദ്ധ വേദപുസ്തകം.
ആദം എസ് ഹരീഷ് അപരിചിതവും എന്നാൽ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് എസ്. ഹരീഷിന്റെ കഥാഭൂമിക. പുതുകഥയിൽ തീവ്രമായ മനുഷ്യദുഃഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്നു ഈ കഥകൾ. ഒറ്റപ്പെട്ട മനുഷ്യരും…
അപരിചിതവും എന്നാൽ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് എസ്. ഹരീഷിന്റെ കഥാഭൂമിക. പുതുകഥയിൽ തീവ്രമായ മനുഷ്യദുഃഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്നു ഈ കഥകൾ. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടംമറിയുന്ന, വിധിവൈപരീത്യത്തിന്റെ പുതുകാലജീവിതം നിർമമതയോടെ ചിത്രീകരിക്കുന്ന രചനകൾ.
ദി തേര്‍ഡ് കോളം ആഷാമനോ സ്വന്തം സ്വത്വത്തിലേക്ക് ശാരീരികമായും മാനസികമായും പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ അതിതീവ്രമായ മാനസിക-വൈകാരിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാനസികാരോഗ്യ ചികിത്സ, ഒട്ടേറെ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ ചികിത്സ…
സ്വന്തം സ്വത്വത്തിലേക്ക് ശാരീരികമായും മാനസികമായും പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ അതിതീവ്രമായ മാനസിക-വൈകാരിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാനസികാരോഗ്യ ചികിത്സ, ഒട്ടേറെ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ ചികിത്സ എന്നിങ്ങനെ ഇവര്‍ നേരിടേണ്ടി വരുന്നത് വേദനകള്‍ക്ക് മേല്‍ വേദനകളാണ്. ഉണങ്ങാത്ത മുറിവുകൾ സമ്മാനിച്ച വേദനയാലും അപമാനഭാരത്താലും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ട് ജീവനൊടുക്കേണ്ടിവന്നവരുടെ എണ്ണവും കുറവല്ല. ഈ സാഹചര്യത്തില്‍ ക്വീര്‍ സമൂഹത്തെക്കുറിച്ചും പ്രത്യേകിച്ച് ട്രാന്‍സ്ജന്‍ഡറുകളെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ചചെയ്യുകയാണ് ‘ദി തേര്‍ഡ് കോളം’. പുരുഷനായി ജനിച്ച് സ്ത്രീയായി മാറാനാഗ്രഹിക്കുന്ന ഒരു വ്യക്തിയിലൂടെ ഒരു സമൂഹത്തിന്റെ മുഴുവന്‍ ചിത്രമാണ് നോവലിസ്റ്റ് വരച്ചിടുന്നത്.
ദൈവത്തിന്റെ ആത്മകഥ ലെന നിങ്ങളുടെ സ്വയം പരിമിതമായ വിശ്വാസങ്ങളെ നശിപ്പിക്കാനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന…
നിങ്ങളുടെ സ്വയം പരിമിതമായ വിശ്വാസങ്ങളെ നശിപ്പിക്കാനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ആര്, എന്ത്, എങ്ങനെ, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങളുടെ ഉത്തരം എങ്ങനെ കണ്ടെത്താമെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.
പ്രോത്താസീസിന്റെ ഇതിഹാസം വിനോയ് തോമസ് വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ…
വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, ‘ചുരുളി’ എന്ന സിനിമയായ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന ചെറുകഥയുടെ എതിർകഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നർമ്മവും കൗശലവും നിറഞ്ഞ രചനകൾ.
അഗാപ്പെ ആന്‍ പാലി "ഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ അതിജീവനത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും…
“ഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ അതിജീവനത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും തൊഴിലും പഠനവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടും വരച്ചുകാണിക്കുന്നതിനൊപ്പം തൂത്താലും മായ്ച്ചാലും മാഞ്ഞുപോവാത്ത ജാതിവെറി അങ്ങ് ലണ്ടനില്‍ ചെന്നാലും നമ്മളിന്ത്യക്കാരിൽ ചിലർ കാണിക്കുമെന്നു കൂടി പറഞ്ഞുവെയ്ക്കുന്നുണ്ട് ആന്‍ ഈ നോവലില്‍. ഇതിനിടയില്‍ ഒരു പുഴപോലെ അവരും അവരുടെ പ്രണയവും സൗഹൃദവും കുറുമ്പും ഒഴുകുകയാണ്. സാരംഗും മെര്‍ലിനും… നോവല്‍ വായിച്ച് തീരുമ്പോഴേക്കും സാരംഗിന്റെയും മെര്‍ലിന്റെയും കൂടെ ലണ്ടന്‍ മുഴുവന്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ പ്രതീതി ലഭിക്കും. അവരുടെ പ്രണയ സഞ്ചാരങ്ങൾ പൗരാണിക നഗരമായ ബാത്തിലും കേംബ്രിഡ്ജിലും കാംഡെൻ ടൗണിലും വിക്ടോറിയൻ സെന്റ് ആൽബർട്ട് മ്യൂസിയത്തിലും സെൻട്രൽ ലണ്ടനിലുമെല്ലാം പൂത്തുവിടർന്ന് അലിഞ്ഞു ചേരുന്നുണ്ട്. ഒരു നാരങ്ങമിഠായി പോലെ…”
സൈലന്റ് പേഷ്യന്റ് അലക്സ് മൈക്കലീഡിസ് പത്ത് ലക്ഷത്തിലധികം കോപ്പികള്‍ വറ്റഴിഞ്ഞ കൃതിയുടെ മലയാള പരിഭാഷ ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ…
പത്ത് ലക്ഷത്തിലധികം കോപ്പികള്‍ വറ്റഴിഞ്ഞ കൃതിയുടെ മലയാള പരിഭാഷ
ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ അവളുടെ ഭർത്താവ് ഗബ്രിയേൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു, പിന്നീട് ഒരക്ഷരം മിണ്ടാതിരിക്കുന്നു. സംസാരിക്കാനോ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം നൽകാനോ ആലിഷ്യ തയ്യാറാവുന്നില്ല എന്ന വസ്തുത ഒരു ഗാർഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു. ഈ സംഭവങ്ങളുടെയൊക്കെ നിഗൂഢത അനാവരണം ചെയ്യാനായി തിയോ ഫാബർ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ അപ്രതീക്ഷിതവും ഭയാനകവുമായ ഒരു പാതയിലേക്ക് അയാളെ നയിക്കുന്നു.
എനിക്കു സാക്ഷി ഞാന്‍ സി.ആര് പരമേശ്വരന് ഇന്നിൽനിന്നുകൊണ്ട് യൗവ്വനകാലത്തേക്കുള്ള തിരിഞ്ഞുനോട്ടങ്ങളാണ് ഇതിൽ സ്.ആർ. പരമേശ്വരൻ നടത്തുന്നത്. ഹ്രസ്വമെങ്കിലും സംഭവഭവബഹുലമായ സൈനികകാലജീവിതവും തുടർന്ന് തീവ്ര ഇടതുപക്ഷചിന്തയാൽ സ്വാധീനിക്കപ്പെട്ട് ഉണ്ടാക്കിയ…
ഇന്നിൽനിന്നുകൊണ്ട് യൗവ്വനകാലത്തേക്കുള്ള തിരിഞ്ഞുനോട്ടങ്ങളാണ് ഇതിൽ സ്.ആർ. പരമേശ്വരൻ നടത്തുന്നത്. ഹ്രസ്വമെങ്കിലും സംഭവഭവബഹുലമായ സൈനികകാലജീവിതവും തുടർന്ന് തീവ്ര ഇടതുപക്ഷചിന്തയാൽ സ്വാധീനിക്കപ്പെട്ട് ഉണ്ടാക്കിയ കലഹങ്ങളും ഇന്നിന്റെ ജീവിതാനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഓർത്തെടുക്കുന്നു.
ബ്ലാക്ക് ഫോറസ്റ്റ് സുധ തെക്കേമഠം കൂട്ടുകാരായ ഇള, മനു, ആദി എന്നിവരുടെ ലോകത്തിലേക്ക് സാഹസികതയുടെ വാതിൽ തുറക്കുന്നത് വെക്കേഷൻകാലത്ത് ഇള നാട്ടിലേക്ക് നടത്തുന്ന യാത്രയാണ്. ആ യാത്രയിൽ…
കൂട്ടുകാരായ ഇള, മനു, ആദി എന്നിവരുടെ ലോകത്തിലേക്ക് സാഹസികതയുടെ വാതിൽ തുറക്കുന്നത് വെക്കേഷൻകാലത്ത് ഇള നാട്ടിലേക്ക് നടത്തുന്ന യാത്രയാണ്. ആ യാത്രയിൽ ഇളയോടൊപ്പം ചേരുന്ന ലിറ്റി എന്ന എലിക്കുട്ടിയും തിളങ്ങുന്ന വെള്ളിനൂലുകെട്ടിയ പുസ്തകവും സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത ലോകത്തേക്കാണ് അവരെ എത്തിക്കുന്നത്. തുടർന്ന് നടത്തുന്ന സാഹസികയാത്രയിൽ പതിയിരിക്കുന്ന അപകടങ്ങളിൽനിന്ന് അവർക്ക് രക്ഷപ്പെടാനാവുമോ? രഹസ്യാന്വേഷണത്തിൽ അവർ കണ്ടെത്തുന്ന കാര്യങ്ങളിലെ വാസ്തവം എന്താണ്? പൊലീസിന് എന്താണ് ചെയ്യാനാകുന്നത്? കുട്ടികളിൽ ഉദ്വേഗം ജനിപ്പിക്കുന്ന നോവൽ
₹220.00₹198.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com