Bourgeois Snehithan
ബൂര്‍ഷ്വാ
സ്നേഹിതന്
കരുണാകരന്
വണ്ടിയുടെ ഏറ്റവും പിറകിലെ ഒരു ബോഗിയില്‍നിന്നും
രണ്ടുപേര്‍ ഇറക്കിവെക്കുന്ന ശവപ്പെട്ടി കണ്ടപ്പോള്‍ സാറ
അവിടേക്കോടി. അവളുടെ പിറകേയെത്താന്‍ അച്ചുവും ഓടി.
ആള്‍ത്തിരക്കിലൂടെ, ആളുകള്‍ക്ക് വഴികൊടുത്ത്, ഇപ്പോള്‍
ഓടുന്ന ഈ ഓട്ടമായിരിക്കും തന്റെ ഉള്ളംകൈകളിലെ
വിയര്‍പ്പിനൊപ്പം ഇനി ഓര്‍ക്കുന്ന മറ്റൊന്ന് എന്ന് സാറയ്ക്ക്
അപ്പോള്‍ത്തന്നെ തോന്നി. രണ്ടു മരണങ്ങള്‍ക്കൊപ്പമുള്ള
ആ ഓട്ടം, ജീവിക്കുന്നവരെ തൊടാതെയുള്ള ആ ഓട്ടം,
അത്രയും ചെറിയ നേരത്തില്‍ അവള് പല തവണ കണ്ടു…സാറ, രാമു, അച്ചു എന്നീ കഥാപാത്രങ്ങളിലൂടെ
ജീവിതത്തെയും മരണത്തെയും നിര്‍വ്വചിക്കുന്ന സ്ഥിരാക്ഷരങ്ങളെ അട്ടിമറിക്കുന്ന ബൂര്‍ഷ്വാ സ്നേഹിതന് ഉള്‍പ്പെടെ അവിശ്വാസികള്‍,
ഒളിസ്ഥലം, പരിഭാഷക, ജന്മദിനം, ഡെലിവറിമാന്, മടക്കം,
മറുപാതി… തുടങ്ങി പതിമൂന്നു കഥകള്‍. കുതിച്ചോട്ടമാണെന്ന്
വൃഥാ നടിക്കുന്നതെല്ലാം മാരകമായ നിശ്ചലതയാണെന്നും
മറികടക്കാന്‍ ശ്രമിക്കുന്ന ഭൂഖണ്ഡം ഏകാന്തതയല്ലാതെ
മറ്റൊന്നല്ലെന്നും വെളിപ്പെടുത്തുകയും മനുഷ്യന്റെ ആത്യന്തികമായ നിസ്സഹായതയെ പുത്തനായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന
പതിമൂന്നു ജീവിതഖണ്ഡങ്ങള്‍.
കരുണാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം
₹190.00 ₹162.00