Thirumandhamkunnu Vaisishtyam
തിരുമാന്ധാംകുന്നു
വൈശിഷ്ട്യം
എസ് രാജേന്ദു
വള്ളുവനാട് എന്നത് മലനാട്ടിലുണ്ടായിരുന്നതും പുരാ ലിഖിതങ്ങളില്പ്പറയുന്നതുമായ പതിനേഴു നാടുകളിലൊന്നാവുന്നു. വള്ളുവക്കോനാതിരിയായിരുന്നു അവിടത്തെ ഭരണാധികാരി. കോതൈ കടുങ്ങോനായ കോവില്‍ കരു മികള്‍ എന്നായിരുന്നു വള്ളുവക്കോനാതിരിയുടെ സ്ഥാനം. പ്രാചീനകാലം തൊട്ട് എ.ഡി. പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ടു സ്വതന്ത്രമായിത്തന്നെ നാടു ഭരിയ്ക്കാന്‍ വള്ളു വക്കോനാതിരിക്കു കഴിഞ്ഞു. പന്തല്ലൂര്‍ ഭഗവതിയായിരുന്നു വള്ളുവക്കോന്റെ പരദേവത. പെരിന്തലമണ്ണയിലെ നാലും കൂടിയ കവലയ്ക്കു സമീപമായിരുന്നു പഴയ വള്ളുവനാട്ടങ്ങാടി നിന്നിരുന്നത്.
മുഴുവന്‍ വള്ളുവനാടിന്റേയും പരദേവതയാണ് തിരുമാന്ധാംകുന്നു ഭഗവതി. ഇത് പ്രാചീനകാലത്തെ ഒരു ശിവാലയമാകുന്നു. എ.ഡി. പന്ത്രണ്ട് – പതിനാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ അങ്ങാടിപ്പുറത്തു വന്ന തരകരാണ് മാതൃശാല പണിത് ദാരുബിംബം നിര്‍മ്മിച്ച് അവിടെ സപ്തമാതൃക്കളേയും ഭഗവതിയേയും പ്രതിഷ്ഠിച്ചതും തുളുനാട്ടില്‍ നിന്നും അടികളുടെ പൂജ ഏര്‍പ്പെടുത്തിയതും എന്നു പറഞ്ഞുവരുന്നു. അതിനുശേഷം കാട്ടിലാമിറ്റം, പന്തലക്കുടം എന്നീ രണ്ടു തന്ത്രിമാരുമുണ്ടായി.
പന്തല്ലൂരിലെ ഉത്സവം മുടങ്ങിയപ്പോള്‍ വള്ളുവക്കോ നാതിരി തിരുമാന്ധാംകുന്നിലെ പൂരം എല്ലാ വര്‍ഷവും ആക്കി എന്നാണ് കരുതുന്നത്. അന്നുതൊട്ട് വള്ളുവനാട്ടിലെ സ്വരൂപികള്‍ തിരുമാന്ധാംകുന്നിലെ എഴുന്നള്ളിപ്പിന് അകമ്പടി സേവിക്കാന്‍ തുടങ്ങി.
ഒരു നൂറ്റാണ്ടിലധികമായി ലഭ്യമല്ലാതിരുന്ന തിരുമാന്ധാം കുന്നു വൈശിഷ്ട്യം എന്ന കൃതി പഠനവിധേയമായി പ്രസിദ്ധീകരിക്കുന്നു. ഇത് ഐതിഹ്യകഥ നിറഞ്ഞ ഒരു കാവ്യ മാണെങ്കിലും, അനുബന്ധങ്ങളും പഠനവും ചിത്രങ്ങളും പ്രാചീന വള്ളുവനാടിന്റെ ചരിത്ര സൂചികയാകുന്നു.
₹150.00 ₹135.00