കേരളത്തിലെ സ്ത്രീസമര ചരിത്രത്തിലെ ചോരചിന്തുന്ന ഒരദ്ധ്യായമാണ്, മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി സവര്‍ണ്ണ പുരുഷാധികാരത്തോടും ബ്രാഹ്മണാധിപത്യത്തോടും സ്ത്രീകള്‍ നടത്തിയ കലാപം. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥ…
കേരളത്തിലെ സ്ത്രീസമര ചരിത്രത്തിലെ ചോരചിന്തുന്ന ഒരദ്ധ്യായമാണ്, മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി സവര്‍ണ്ണ പുരുഷാധികാരത്തോടും ബ്രാഹ്മണാധിപത്യത്തോടും സ്ത്രീകള്‍ നടത്തിയ കലാപം. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥ എങ്ങനെ രൂപപ്പെട്ടുവന്നു എന്ന അന്വേഷണമാണ്, കേരളത്തിലെ മാറുമറയ്ക്കല്‍ കലാപം എന്ന ചരിത്ര പുസ്തകത്തിലൂടെ ഇ രാജന് നടത്തുന്നത്. മുഖ്യധാരയില്‍ സ്ത്രീയെ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന ചരിത്രാന്വേഷണം എന്ന നിലയില്‍ ഇതര ചരിത്രനിര്‍മ്മിതികളിലും ചരിത്രവായനകളിലുംനിന്ന് ഈ ഗ്രന്ഥം വേറിട്ട് നില്ക്കുന്നു.
സാറാ ജോസഫ്
തദ്ദേശഭരണ തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും ഇന്ത്യ ഭരണഘടനാപരമായി ജനാധിപത്യ രാജ്യമാണ്. ജനാധിപത്യം രാഷ്ട്രഭരണ സമ്പ്രദായങ്ങളില്‍ ഏറ്റവും മികച്ചതായി കരുതപ്പെടുന്നു. ജനാധിപത്യഭരണക്രമത്തിലെ ഒരു രീതിയാണ് പ്രാതിനിദ്ധ്യജനാധിപത്യം. വികേന്ദ്രീകൃത ജനാധിപത്യമാകട്ടെ…
ഇന്ത്യ ഭരണഘടനാപരമായി ജനാധിപത്യ രാജ്യമാണ്. ജനാധിപത്യം രാഷ്ട്രഭരണ സമ്പ്രദായങ്ങളില്‍ ഏറ്റവും മികച്ചതായി കരുതപ്പെടുന്നു. ജനാധിപത്യഭരണക്രമത്തിലെ ഒരു രീതിയാണ് പ്രാതിനിദ്ധ്യജനാധിപത്യം. വികേന്ദ്രീകൃത ജനാധിപത്യമാകട്ടെ ഇതില്‍ത്തന്നെ ഏറ്റവും അടിസ്ഥാന തലത്തിലുള്ളതും ഏറെ പങ്കാളിത്ത സാദ്ധ്യതകളുള്ളതുമാണ്. ഇന്ത്യയിലെ പ്രാഥമിക ജനാധിപത്യ വേദികളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍. കേരളത്തില്‍ ത്രിതല പഞ്ചായത്തുകളും നഗര ഭരണസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള തദ്ദേശഭരണ സമിതികളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണ്.
ഭരണഘടനാ വ്യവസ്ഥകള്‍, പഞ്ചായത്ത് രാജ്-മുനിസിപ്പാലിറ്റി നിയമങ്ങള്‍, ജനപ്രാതിനിദ്ധ്യനിയമം, ഇവയുടെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തപ്പെടുക. കാലുമാറ്റ-കൂറുമാറ്റ നിരോധന നിയമവ്യവസ്ഥകളും ജനപ്രതിനിധി യോഗ്യതാ-അയോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പ്രസക്തമാണ്. ഒപ്പം തിരഞ്ഞെടുപ്പ് അധികാരസ്ഥര്‍ കാലാകാലം പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബാധകമാണ്.
സമ്മതിദായകരും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഇത്തരം നിയമ നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് ഇത്തരം ബഹുജന വിദ്യാഭ്യാസം അനിവാര്യമാണ്. അതിനുതകുന്ന വിധമുള്ള നിയമ-ചട്ട വ്യവസ്ഥകളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും സമാഹരണമാണ് ഈ പുസ്തകം. പൊതുജനാധിപത്യ പ്രക്രിയയില്‍ തല്പരരും ബന്ധപ്പെടുന്നവരുമായ ഏതൊരാള്‍ക്കും ഈ പുസ്തകം ഏറെ സഹായകമാകും. ഈ പുസ്തകം സമയബന്ധിതമായി തയ്യാറാക്കിത്തന്ന ഡോ. എ സുഹൃത്കുമാറിനും ഉള്ളടക്കത്തിന് അനിവാര്യമായ വിവരശേഖരണത്തിന് സഹായിച്ച എന്‍ രഘുകുമാറിനും അവതാരിക തയ്യാറാക്കി നല്കിയ എസ് എം വിജയാനന്ദിനും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.
കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന പു സ്തകത്തിന്റെ രണ്ടാംഭാഗം. ഈ ഭാഗ ത്തിൽ നാൽപ്പത്തി ഒമ്പത് ചെറിയ അധ്യാ യങ്ങളാണുള്ളത്. 1946 മുതൽ 1956 വരെ യുള്ള 20 വർഷത്തെ ചരിത്രം ഇതിൽ പ്രതിപാദിക്കുന്നു. 1946ൽ വിവിധ സംസ്ഥാ നങ്ങളിൽ നടന്ന തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തുകൊണ്ടാരംഭിക്കുന്ന ഈ ഭാഗം കേരള സംസ്ഥാന രൂപീകരണ ത്തോടെയാണ് സമാപിക്കുന്നത്.
പോസ്റ്റ്കൊളോണിയല്‍ സാഹിത്യം ഒരാമുഖം ഡോ. എസ് ഗിരീഷ് കുമാര്‍ പോസ്റ്റ് കൊളോണിയലിസം ഇന്ന് സാഹിത്യം, ചരിത്രം, സാംസ്‌കാരികപഠനം, രാഷ്ട്രമീമാംസ, ഭാഷാശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, നാടോടിവിജ്ഞാനം, മനോവിശകലനം തുടങ്ങി…
പോസ്റ്റ് കൊളോണിയലിസം ഇന്ന് സാഹിത്യം, ചരിത്രം, സാംസ്‌കാരികപഠനം, രാഷ്ട്രമീമാംസ, ഭാഷാശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, നാടോടിവിജ്ഞാനം, മനോവിശകലനം തുടങ്ങി വിപുലമായ മേഖലകളില്‍ വ്യവഹരിക്കപ്പെടുന്നു.
പ്രണയവും രോഗവും ഡോ. വേണു തോന്നയ്ക്കല്‍ ജീവിത ഭാവങ്ങളില്‍ പ്രണയത്തിനുള്ള സ്ഥാനം വലുതാണ്. സാര്‍വ്വലൗകികമായ പ്രണയാനുഭവത്തിന്റെ ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ പൊരുളന്വേഷിക്കുകയാണ് ഈ കൃതിയില്‍. പ്രണയവും രതിയും, പ്രണയവും…
ജീവിത ഭാവങ്ങളില്‍ പ്രണയത്തിനുള്ള സ്ഥാനം വലുതാണ്. സാര്‍വ്വലൗകികമായ പ്രണയാനുഭവത്തിന്റെ ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ പൊരുളന്വേഷിക്കുകയാണ് ഈ കൃതിയില്‍. പ്രണയവും രതിയും, പ്രണയവും രോഗവും, പ്രണയവും ഗന്ധവും എന്നിങ്ങനെ പ്രണയപരിസരത്തുനിന്നുകൊണ്ടുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളാണ് ഈ കൃതിയില്‍.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് അറിവിന്റെ സാമൂഹ്യപാഠം. മികവാര്‍ന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിച്ചു വരുന്നതിനുള്ള…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് അറിവിന്റെ സാമൂഹ്യപാഠം. മികവാര്‍ന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിച്ചു വരുന്നതിനുള്ള ഉത്തമ ഉപാധികളിലൊന്നാണീ ഗ്രന്ഥം.
സംസ്‌കാരദേശീയതയുടെ ചലച്ചിത്രപാഠങ്ങള്‍ പി എസ് രാധാകൃഷ്ണന്‍ ഇന്ത്യൻ സിനിമയുടെ സാംസ്കാരിക പ്രതിനിധാനത്തിന്റെ ഒരു വിശകലനം. സിനിമയെക്കുറിച്ച് ഗൗരവമായി പഠിക്കുന്നവരുടെ ഉപയോഗത്തിനായി ഒരു എക്സ്ക്ലൂസീവ് ടെസ്റ്റ്.
കവിതയുടെ ആന്തരികാനുഭവത്തെ നിര്‍വ്വചിക്കുന്ന ലേഖനങ്ങള്‍. കാലത്തോടും ചരിത്രത്തോടും സംവദിക്കുന്ന കവിതയുടെ സര്‍ഗ്ഗാത്മക അനുഭൂതികളുടെ രസതന്ത്രത്തെ അനേ്വഷിക്കുന്ന ലേഖനങ്ങള്‍ പ്രസന്നരാജന്റെ തേനും വയമ്പും എന്ന പ്രശസ്ത കൃതിയുടെ പരിഷ്‌കരിച്ച…
കവിതയുടെ ആന്തരികാനുഭവത്തെ നിര്‍വ്വചിക്കുന്ന ലേഖനങ്ങള്‍. കാലത്തോടും ചരിത്രത്തോടും സംവദിക്കുന്ന കവിതയുടെ സര്‍ഗ്ഗാത്മക അനുഭൂതികളുടെ രസതന്ത്രത്തെ അനേ്വഷിക്കുന്ന ലേഖനങ്ങള്‍ പ്രസന്നരാജന്റെ തേനും വയമ്പും എന്ന പ്രശസ്ത കൃതിയുടെ പരിഷ്‌കരിച്ച പതിപ്പ്
മസ്തിഷ്‌ക ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജ് ലക്കോഫ് അവതരിപ്പിച്ച സിദ്ധാന്തങ്ങളെ സാഹിത്യപഠനങ്ങളിലും സംസ്‌കാരപഠനങ്ങളിലും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അന്വേഷിക്കുന്ന ഗ്രന്ഥം.
മസ്തിഷ്‌ക ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജ് ലക്കോഫ് അവതരിപ്പിച്ച സിദ്ധാന്തങ്ങളെ സാഹിത്യപഠനങ്ങളിലും സംസ്‌കാരപഠനങ്ങളിലും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അന്വേഷിക്കുന്ന ഗ്രന്ഥം.
മലയാള ചെറുകഥാ സാഹിത്യത്തിലെ കുലപതിയായ ടി പത്മനാഭന്റെ അനുഭവക്കുറിപ്പുകള്‍. ടി പത്മനാഭന്റെ പ്രശസ്ത കഥകള്‍. എം തോമസ് മാത്യു, ടി എന്‍ പ്രകാശ്, ഡോ. മിനി പ്രസാദ്…
മലയാള ചെറുകഥാ സാഹിത്യത്തിലെ കുലപതിയായ ടി പത്മനാഭന്റെ അനുഭവക്കുറിപ്പുകള്‍. ടി പത്മനാഭന്റെ പ്രശസ്ത കഥകള്‍. എം തോമസ് മാത്യു, ടി എന്‍ പ്രകാശ്, ഡോ. മിനി പ്രസാദ് എന്നിവരുടെ പഠനങ്ങള്‍. അഭിമുഖങ്ങള്‍.
Lalitham Malayalam is a book by Vattaparambil Peethambaran for those who want to learn the language of malayalam. A book that attempts to make Malayalam easy and fun to study.
Manninte Lavanyam, Prathirodham by Dr. C R Rajagopalan is a book that lures readers in through writings about the environment, earth and humans. A book that seeks the roots of the nativeland.
Quiz Arivu is a book by T K Kochunarayanan that is essential for candidates preparing for quiz competitions. A study guide for PSC aspirants, this book contains knowledgeable insights into commonly asked quiz questions.
ഭൂമിയുടെ അവകാശികള്‍ ഡോ. വേണു തോന്നയ്ക്കല്‍ ഭൂമിയില്‍ മനുഷ്യരോടൊപ്പം ജീവിക്കുന്ന ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളുടെ ആരും പറയാത്ത ജീവിതം.വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി.
ഭൂമിയില്‍ മനുഷ്യരോടൊപ്പം ജീവിക്കുന്ന ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളുടെ ആരും പറയാത്ത ജീവിതം.വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി.
Vazhiyorakachavadam by Dr. K S Pradeep Kumar is a book that unveils that street vendors are part of a larger industry that requires professionalism. This book reminds one that street vendors perform public service and provide essential good and services that are effective for use, rather than it being a mere occupation. This book also shows the different street vending processes in different countries and how they function.
ട്രാന്‍സ്‌ജെന്റര്‍ ചരിത്രം സംസ്‌കാരം പ്രതിനിധാനം അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠ നിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്ജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട്…
പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠ നിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്ജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.
Sanghakalathe Janajeevitham by Jacob Nayathod questions life in Tamil Nadu, which then included Kerala, during the initial decades of the Sangam Period? How has this been conceptualised in literature? Through the literary works of the time, would one be able to evaluate this period in itself? This book is an answer to such questions and is a valuable read for teachers, students and researchers.