Ernest Hemingway Thiranjedutha Kathakal
ഏണസ്റ്റ്
ഹെിംഗ് വേ
തിരഞ്ഞെടുത്ത കഥകള്‍
പരിഭാഷ: ബാബു ജോസ്
നല്ല എഴുത്ത് ഒരു ഏകാന്തജീവിതംതന്നെയാണ്. എഴുത്തുകാരന് സ്വന്തം ഏകാന്തത കൈവെടിയുമ്പോള്‍ പൊതുജീവിതത്തില്‍ അയാളുടെ വലുപ്പം വര്‍ധിക്കും. പക്ഷേ, അപ്പോള്‍ മിക്കപ്പോഴും അയാളുടെ എഴുത്തിന്റെ നിലവാരം താഴുന്നു. എന്താണെന്നാല്‍, ഒരു നല്ല എഴുത്തുകാരന് അയാളുടെ ജോലി ഏകാന്തതയിലാണ് ചെയ്യുന്നത്. കൂടാതെ, അയാള്‍ ഓരോ ദിവസവും നിത്യതയെ അഭിമുഖീകരിക്കണം; അല്ലെങ്കില്‍ അതിന്റെ അഭാവത്തെയും. ഒരു യഥാര്‍ഥ എഴുത്തുകാരന് ഓരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം. അപ്രാപ്യമായ എന്തെങ്കിലും നേടാനുള്ള ഒരു പുതിയ ശ്രമമായിരിക്കണം. ഇതുവരെ ആരും ചെയ്തിട്ടില്ലാത്തതിനുവേണ്ടിയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യങ്ങള്‍ വിജയിപ്പിക്കാന്വേണ്ടിയോ ആവണം അയാളുടെ ഉദ്യമം. അങ്ങനെ ചിലപ്പോള്‍, വലിയ
ഭാഗ്യമുണ്ടെങ്കില്‍ അയാള്‍ വിജയിക്കും.
ഏണസ്റ്റ് ഹെമിംഗ് വേ
അസാധാരണമായ ജീവിതവും എഴുത്തുമായി ഇതിഹാസമായി മാറിയ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിംഗ്വേ. ഒന്നാം ലോകയുദ്ധത്തിലെ പട്ടാളക്കാരന്, രണ്ടാം ലോകയുദ്ധത്തിലെ പത്രപ്രവര്ത്തകന്, ഉള്‍ക്കടലിലെ മീന്‍വേട്ടക്കാരന്‍, കാളപ്പോരുകാരന്‍, ആഫ്രിക്കന്‍ വനാന്തരങ്ങളിലെ നായാട്ടുകാരന്, ഫിഡല്‍ കാസ്ട്രോയുടെ കൂട്ടുകാരന്, ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ആരാധനാപാത്രം…
ലോകകഥയിലെ എക്കാലത്തെയും മികച്ച കഥാകൃത്തായി പരിഗണിക്കപ്പെടുന്ന, നോബല്‍ സമ്മാനം നേടിയ ഹെമിംഗ്വേയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം. കഥാകൃത്ത് ബാബു ജോസിന്റെ പരിഭാഷ.
₹160.00 Original price was: ₹160.00.₹140.00Current price is: ₹140.00.