ഇന്ത്യ എന്ന സ്വപ്നം സച്ചിദാനന്ദന് ജീവിക്കുന്ന കാലത്തോട് ചോദ്യങ്ങളും മറുചോദ്യങ്ങളും ചോദിക്കുന്ന ചുരുക്കം ചില എഴുത്തുകാരെ നമ്മുടെ ഭാഷയിലുള്ളു. ആ കൂട്ടത്തിലെ മുന്‍നിരയിലാണ് എപ്പോഴും സച്ചിദാനന്ദന്. എഴുത്തുരാഷ്ട്രീയത്തിന്റെ…
ജീവിക്കുന്ന കാലത്തോട് ചോദ്യങ്ങളും മറുചോദ്യങ്ങളും ചോദിക്കുന്ന ചുരുക്കം ചില എഴുത്തുകാരെ നമ്മുടെ ഭാഷയിലുള്ളു. ആ കൂട്ടത്തിലെ മുന്‍നിരയിലാണ് എപ്പോഴും സച്ചിദാനന്ദന്. എഴുത്തുരാഷ്ട്രീയത്തിന്റെ നിലപാട് കവിതയിലും പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും നിരന്തരമായി കൊണ്ടുവന്ന് മലയാളിയെ ഉണര്‍ത്തുന്ന സച്ചിദാനന്ദന്റെ ഏറ്റവും പുതിയ പുസ്തകം. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ വിള്ളലുകള്ക്കെതിരെ, ഇരയാക്കപ്പെടുന്നവന്റെ ഒപ്പം നിന്നും ഒറ്റയ്ക്കായാലും പ്രതിഷേധിക്കുക എന്ന ആശയത്തെ ഈ പുസ്തകം മുറുകെ പിടിക്കുന്നു.
കരി The Black Comedy of ജാതീയത നരണിപ്പുഴ ഷാനവാസ് ഒരു സിനിമ മികച്ച സിനിമയാകുന്നത് കാലങ്ങള്‍ കഴിഞ്ഞാലും ആ സിനിമയ്ക്ക് പ്രേക്ഷകരോട് സംസാരിക്കാനുള്ള കരുത്തുണ്ടാകുേമ്പാഴാണ്. അത്കൊണ്ടുതന്നെ…
ഒരു സിനിമ മികച്ച സിനിമയാകുന്നത് കാലങ്ങള്‍ കഴിഞ്ഞാലും ആ സിനിമയ്ക്ക് പ്രേക്ഷകരോട് സംസാരിക്കാനുള്ള കരുത്തുണ്ടാകുേമ്പാഴാണ്. അത്കൊണ്ടുതന്നെ കറുത്തവന്റെ രാഷ്ട്രീയം പറയുന്ന കരി കാലങ്ങള്‍ കഴിഞ്ഞാലും കാഴ്ച്ചക്കാരോട്
സംവേദിച്ച് ഇവിടെത്തന്നെയുണ്ടാകും – സലിം അഹമ്മദ്
ബുദ്ധന് മംഗള കരാട്ടുപരമ്പില് ഇന്ത്യ േലാകത്തിനു മുമ്പില്‍ വിസ്മയമാകുന്നത് മഹത്തായ ൈവജ്ഞാനിക മണ്ഡലത്തിലൂെടയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്ഞാനം േതടി േലാകെമമ്പാടു നിന്നും സഞ്ചാരികള്‍ ഇന്ത്യയിെലത്തിയിരുന്നു. ആ…
ഇന്ത്യ േലാകത്തിനു മുമ്പില്‍ വിസ്മയമാകുന്നത് മഹത്തായ ൈവജ്ഞാനിക മണ്ഡലത്തിലൂെടയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്ഞാനം േതടി േലാകെമമ്പാടു നിന്നും സഞ്ചാരികള്‍ ഇന്ത്യയിെലത്തിയിരുന്നു. ആ െെവജ്ഞാനികമണ്ഡലം വളര്ത്തിെയടുത്തത് ഇന്ത്യയിെല ജ്ഞാനികളാണ്. എന്നാല്‍ ജ്ഞാനം നല്കിയ ആ മഹാത്മാക്കള്‍ കുട്ടികള്‍ക്കു മുമ്പില്‍ െവറും േപരുകളായി മാറുകയാണിന്ന്. ആ ജ്ഞാനികെളക്കുറിച്ചുള്ള അറിവുകള്‍ കുട്ടികെള മൂല്യവത്തായ ജീവിതത്തിേലക്ക് നയിക്കുെമന്നതില് തല്ക്കമില്ല. അതിെന്റ ഭാഗമായുള്ള ശ്രമത്തിെല ആദ്യ പുസ്തകമാണ് ബുദ്ധന്. ബുദ്ധെന്റ ജീവിതം അടുത്തറിയാനുള്ള പുസ്തകം.
മതിലുകള്‍ മാധവിക്കുട്ടി ജീവിതത്തെ സുന്ദരമായ വാക്കുകളാൽ അപൂർവ്വമായ മുഹൂർത്തങ്ങളാൽ കോർത്തിണക്കിക്കൊണ്ട് കഥപറയുകയാണ് മതിലുകളിൽ. മനുഷ്യഹൃദയങ്ങളിൽ പാർക്കുന്ന എല്ലാ ദൗർബല്യങ്ങളേയും കുടഞ്ഞിടുന്ന കഥകളുടെ സമാഹാരം.
ജീവിതത്തെ സുന്ദരമായ വാക്കുകളാൽ അപൂർവ്വമായ മുഹൂർത്തങ്ങളാൽ കോർത്തിണക്കിക്കൊണ്ട് കഥപറയുകയാണ് മതിലുകളിൽ. മനുഷ്യഹൃദയങ്ങളിൽ പാർക്കുന്ന എല്ലാ ദൗർബല്യങ്ങളേയും കുടഞ്ഞിടുന്ന കഥകളുടെ സമാഹാരം.
സൂഫീ മാര്‍ഗം ഹുസൈന് രണ്ടത്താണി സര്‍വത്ര തിന്മകളില് നിന്നും മനുഷ്യമനസ്സിനെ ശുദ്ധിചെയ്തെടുക്കാനുള്ള ഏറ്റവും ഫലവത്തായ ആത്മീയ മാര്‍ഗങ്ങളാണ് സൂഫിസം ലോകത്തിന് സമര്‍പ്പിക്കുന്നത്. സൂഫിസത്തിന്റെ ഉത്ഭവം, വികാസം വ്യാപനം…
സര്‍വത്ര തിന്മകളില് നിന്നും മനുഷ്യമനസ്സിനെ ശുദ്ധിചെയ്തെടുക്കാനുള്ള ഏറ്റവും ഫലവത്തായ ആത്മീയ മാര്‍ഗങ്ങളാണ് സൂഫിസം ലോകത്തിന് സമര്‍പ്പിക്കുന്നത്. സൂഫിസത്തിന്റെ ഉത്ഭവം, വികാസം വ്യാപനം എന്നിവ വിശദീകരിക്കുന്ന പുസ്തകം.
മാപ്പിള മലബാര്‍ ഡോ. ഹുസൈന് രണ്ടത്താണി മലബാറിലെ മാപ്പിള മുസ്ലിം സമുദായത്തിൻറെ ചുരുൾ നിവരാത്ത ഏടുകൾ അനാവരണം ചെയ്യുന്ന ചരിത്രാന്വേഷണമാണ് മാപ്പിള മലബാർ.മലബാറിനെ ചരിത്രത്തിലെ ഇതിഹാസ ഇടമാക്കിയ…
മലബാറിലെ മാപ്പിള മുസ്ലിം സമുദായത്തിൻറെ ചുരുൾ നിവരാത്ത ഏടുകൾ അനാവരണം ചെയ്യുന്ന ചരിത്രാന്വേഷണമാണ് മാപ്പിള മലബാർ.മലബാറിനെ ചരിത്രത്തിലെ ഇതിഹാസ ഇടമാക്കിയ ഒരു കാലഘട്ടത്തിൻറെ പുനർവായന
ഇസ്ലാമിക നാഗരികത ശോഭനചിത്രങ്ങള്‍ ഡോ. മുസ്ത്വഫസ്സിബാഇ ചരിത്രത്തില്‍ മറ്റൊരു നാഗരികതക്കും നല്കാനാവാത്ത മഹത്തായ നേട്ടങ്ങളാണ് ഇസ്ലാം മാനവ സമൂഹത്തിന് സംഭാവന ചെയ്തത്. പക്ഷേ, മുസ്ലിംകള് പോലും ഇന്ന്…
ചരിത്രത്തില്‍ മറ്റൊരു നാഗരികതക്കും നല്കാനാവാത്ത മഹത്തായ നേട്ടങ്ങളാണ് ഇസ്ലാം മാനവ സമൂഹത്തിന് സംഭാവന ചെയ്തത്. പക്ഷേ, മുസ്ലിംകള് പോലും ഇന്ന് അതേക്കുറിച്ച് അജ്ഞാതരാണ്. ഭാസുരമായ ഭാവിയുടെ നിര് മിതിക്ക് പശ്ചാത്തലമൊരുക്കാന്‍ പര്യാപ്തമാംവിധം ഇസ്ലാ മിക നാഗരികതയുടെ വര്‍ണോജ്ജ്വല ചിത്രങ്ങളവതരിപ്പിക്കു കയാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ ഡോ. മുസ്ത്വഫസ്സിബാഇ.
മൂടൽമഞ്ഞും പാതിരാവും അഹമ്മദ് ഉമിത് കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ്…
കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ് വിഭാഗത്തലവൻ. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ബൗദ്ധികജ്ഞാനത്തിന്റെയും വിചാരധാരകൾ. ടർക്കിയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചർച്ചകൾ. കുറ്റാന്വേഷണത്തിന്റെ വഴികൾ മാത്രമല്ല പ്രണയത്തിന്റെയും കുടുംബജീവിതത്തിന്റെയും നിറപ്പകിട്ടാർന്ന ജീവിതചിത്രങ്ങൾ. അപ്പോഴും പെൺകുട്ടി എവിടേക്കാണ് അപ്രത്യക്ഷയായത് എന്ന ചോദ്യം ബാക്കിയാകുന്നു. രഹസ്യാത്മകതയുടെ നൂതനവഴികൾ തുറക്കുന്ന നോവൽ.
തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ....? ഡോ. ഷിംന അസീസ് ഹബീബ് അഞ്ജു ടീനേജ് പ്രായക്കാര്‍ക്കും ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം…
ടീനേജ് പ്രായക്കാര്‍ക്കും ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം
സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്. നിത്യജീവിതത്തിൽ സുപരിചിതമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ലൈംഗികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനതലങ്ങളിലേക്കും വാതിലുകൾ തുറന്നിടുന്ന, ജീവനും ജീവിതവുമുള്ളൊരു ശാസ്ത്രപുസ്തകം.
അടി വി ഷിനിലാല്‍ "തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള…
“തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താർജ്ജിക്കലാണ് യഥാർത്ഥ വിമോചനമെന്ന് അടി അടിവരയിട്ട് പറയുന്നു. ടി. ഡി. രാമകൃഷ്ണൻ “
ഒഡീഷയുടെ തീരദേശഗ്രാമങ്ങളെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ. ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോൾ ദൃശ്യമായത് ഭയാനകമായ കാഴ്ചകളാണ്. ജഗത് സിംഹപുര എന്ന പ്രദേശത്തിന്റെ ഭൂമികയിലൂടെ പ്രകൃതിയും അതിലെ ജീവജാലങ്ങളും തമ്മിലുളള അഭേദ്യബന്ധത്തിന്റെ അടരുകളുമിതിൽ അനാവരണം ചെയ്യുന്നു. അമ്മയായ ഭൂമിയെയും അവളുടെ മക്കളായുള്ള പ്രകൃതിയിലെ ചരാചരങ്ങളെയുംകുറിച്ചുള്ള നോവലെന്നും ഇതിനെ വിശേഷിപ്പിക്കാം. ഒഡീഷയുടെ ഭൂപ്രകൃതി, ചരിത്രം, ഭാഷ, ജാതി, ആചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങി സമസ്തമേഖലകളെയും എഴുത്തുകാരി മഗ്നമാട്ടിയിൽ പ്രതിപാദിച്ചിരിക്കുന്നു. മത്സ്യത്തൊഴിലാളിസമൂഹത്തിന്റെ ജീവിതമെഴുതുന്നതിനോടൊപ്പം പ്രണയവും പ്രണയഭംഗത്തിന്റെ വ്യഥകളും സംഭവബഹുലമായ മുഹൂർത്തങ്ങളും ഇഴചേർന്ന മഗ്നമാട്ടിയിൽ ഗ്രാമങ്ങളിലൂടെയും താഴ്വരകളിലൂടെയും നദികളിലൂടെയും കടലുകളിലൂടെയും സഞ്ചരിക്കുന്ന ഒരു ജനസമൂഹത്തിന്റെ നേർചിത്രം വായനക്കാരനു സമ്മാനിക്കുന്നു.
K-RAIL: DERAILING ECONOMY & ECOLOGY അതിവേഗ കടപ്പാതകള്‍ 'അതിവേഗത മുതലാളിത്ത വളര്‍ച്ചയുടെ രക്തധമനിയാണ്.... അതിനിമ്പമേകാന്‍ കേരളത്തിന്റെ നെഞ്ചിലൂടെ നമ്മുടെ പാരിസ്ഥിതിക സുരക്ഷ തകര്‍ക്കുന്ന അതിവേഗത സൃഷ്ടിക്കുന്നത്…
‘അതിവേഗത മുതലാളിത്ത വളര്‍ച്ചയുടെ രക്തധമനിയാണ്…. അതിനിമ്പമേകാന്‍ കേരളത്തിന്റെ നെഞ്ചിലൂടെ നമ്മുടെ പാരിസ്ഥിതിക സുരക്ഷ തകര്‍ക്കുന്ന അതിവേഗത സൃഷ്ടിക്കുന്നത് ദീര്‍ഘദൃഷ്ടിയുള്ള പ്രവൃത്തിയല്ല. ഇറ്റാലിയന്‍ ഫാസിസ്റ്റായിരുന്ന ഫിലിപ്പോ മാരിനെറ്റിയുടെ ‘ഭാവിയുടെ മാനിഫെസ്റ്റോ’വിലെ വേഗതയുടെയും ഹിംസയുടെയും സൗന്ദര്യശാസ്ത്രമാണത്. വികസന തീവ്ര വാദത്തിന്റെ ധാര്ഷ്യമല്ല; മനുഷ്യരോടും പ്രകൃതിയോടും ഭാവി തലമുറകളോടുമുള്ള അളവറ്റ അലിവും സ്നേഹവും കരുണയുമാണ് ഇനി കേരളത്തിനാവശ്യം’
ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും കമല്‍ റാം സജീവ് ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു.…
ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പോള്‍ അദ്ദേഹം ആ സ്ഥാനത്തില്ല. ഈ കൃതി മുന്നോട്ടുവച്ച ജേര്‍ണലിസത്തെക്കുറിച്ച് നൈതികതയുടെയും രാഷ്ട്രീയാദര്ശത്തിന്റെയും സ്വാഭാവിക പരിണതികൂടിയായിരുന്നു അദ്ദേഹത്തിന്റെ രാജി. ആദ്യപതിപ്പില്നിന്ന് പുതിയ പതിപ്പിലേക്കുള്ള ദൂരം വെറും നാലുവര്‍ഷം, പക്ഷെ, മാധ്യമരംഗത്തെ മാറ്റത്തിന്റെ വേഗമോ? അതിതീവ്രവും. ന്യൂസ് ഡെസ്കില്‍ പെരുകിവരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനത്തെക്കുറിച്ച് പത്തുവര്‍ഷം മുമ്പ് മുന്നറിയിപ്പു നല്കിയ ഗ്രന്ഥകര്‍ത്താവുതന്നെ, ആ പ്രതിലോമകതയാല് വേട്ടയാടപ്പെട്ടവനായി മാറിയ സാഹചര്യമാണ് ഈ കൃതിയുടെ പുനര്‍വായന പ്രസക്തമാക്കുന്നത്.
മനുഷ്യന് ഒരു ആമുഖം പഠനങ്ങള്‍ സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ…
സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ പ്രസിദ്ധീകരിക്കപ്പെട്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞ വേളയിൽ മനുഷ്യന് ഒരു ആമുഖത്തെ മലയാളത്തിലെ ശ്രേഷ്ഠനിരൂപകരും സാഹിത്യഗവേഷകരും പല കാഴ്ചകളിൽ അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിൽ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, എൻ. പ്രഭാകരൻ, ഇ.പി. രാജഗോപാലൻ, ടി.ഡി. രാമകൃഷ്ണൻ, ആഷാ മേനോൻ, ടി.ടി. ശ്രീകുമാർ, സജയ് കെ.വി., അജയ് പി.മങ്ങാട്ട് തുടങ്ങിയവർ എഴുതുന്നു.
അന്നമ്മയുടെ സദാചാരം ദേവലാല്‍ ചെറുകര തളര്‍ന്ന് പോയവരെ താങ്ങി നിര്‍ത്താന്‍ കഴിവുള്ള കഥകളാണിവ. ഓരോ കഥയും പുതിയ ചിന്തയുടെ തെളിച്ചം നീട്ടി മനുഷ്യ മനസ്സിനെ ഉണര്‍ത്തുകയാണിവിടെ. ജീവിക്കുവാനും…
തളര്‍ന്ന് പോയവരെ താങ്ങി നിര്‍ത്താന്‍ കഴിവുള്ള കഥകളാണിവ. ഓരോ കഥയും പുതിയ ചിന്തയുടെ തെളിച്ചം നീട്ടി മനുഷ്യ മനസ്സിനെ ഉണര്‍ത്തുകയാണിവിടെ. ജീവിക്കുവാനും ജയിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ കഥകള്‍ കരുത്തുപകരുമെന്ന് തീര്‍ച്ച. ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്നത് പോരാടി നേടിയ ജീവിതങ്ങളാണ്. നിഴലനക്കങ്ങളില്‍ സദാചാരം തിരയുന്നവര്‍ക്കുള്ള മറുപടിയാണ് അന്നമ്മ എന്ന കഥാപാത്രം. കാളിയാകട്ടെ, കഥകള്ക്കതീതമായി ഉയരങ്ങള്‍ താണ്ടിയ കീഴാളരെ പ്രതിനിധാനം ചെയ്യുന്നു. അന്ധവിശ്വാസവും ജാതി ചിന്തയും വളര്‍ന്നുമുറ്റിയ സമൂഹത്തിന്റെ നടുവിലേക്ക് ഈ കഥകള്‍ നൂറ് ചോദ്യങ്ങളുമായി ഉയര്‍ന്ന് നില്ക്കുന്നു. ഒറ്റ് എന്ന കഥ സതീശന്റെ സ്വാര്‍ത്ഥ ഹൃദയത്തിലേക്ക് നീളുന്ന സഹജീവിയുടെ കരുതലാണ്. ഓരോ കഥയും പാലമട്ടില് നമ്മെ തൊടാന്‍ കെല്‍പ്പുള്ള വിഭിന്നങ്ങളായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. കഥയ്ക്ക് ശേഷവും കഥയിലെ ഊര്‍ജ്ജം വായനക്കാരെ പിന്തുടരും എന്നത് തീര്‍ച്ചയാണ്.
മുസ്ലീം സ്വഭാവം ഇസ്ലാമിക സമൂഹത്തിന്റെ ബഹുമുഖമായ സംസ്കരണം ലക്ഷ്യമാക്കി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒരു മുസ്ലിമിന് അനിവാര്യമായും ഉണ്ടാകേണ്ട ഉത്തമ സ്വഭാവ ഗുണങ്ങളാണ് പ്രതിപാദ്യം. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യ…
ഇസ്ലാമിക സമൂഹത്തിന്റെ ബഹുമുഖമായ സംസ്കരണം ലക്ഷ്യമാക്കി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒരു മുസ്ലിമിന് അനിവാര്യമായും ഉണ്ടാകേണ്ട ഉത്തമ സ്വഭാവ ഗുണങ്ങളാണ് പ്രതിപാദ്യം. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യ മായ ഭാഷയും ശൈലിയും. ഖത്വീബുമാര്‍ക്കും സ്റ്റഡി ക്ലാസ് എടുക്കുന്നവര്‍ക്കും ഏറെ പ്രയോജനകരം.
ഇഖാസ് കഥകള്‍ മജീദ് മുത്തേടത്ത് ഏതു ഗ്രാമീണ മേഖലയിലുമുണ്ടാകും ഇഖാസുമാര്‍. അവര്‍ക്കിടയില്‍ അത്ഭുതകരമായ സമാനതകളുമുണ്ടാവും. അതിനിടയില്‍ നിന്ന് ഒരു ഇഖാസിനെ തന്മയത്വത്തോടെ നിലനിര്‍ത്തിക്കൊണ്ടുവരാന്‍ നല്ല കയ്യടക്കം വേണം;…
ഏതു ഗ്രാമീണ മേഖലയിലുമുണ്ടാകും ഇഖാസുമാര്‍. അവര്‍ക്കിടയില്‍ അത്ഭുതകരമായ സമാനതകളുമുണ്ടാവും. അതിനിടയില്‍ നിന്ന് ഒരു ഇഖാസിനെ തന്മയത്വത്തോടെ നിലനിര്‍ത്തിക്കൊണ്ടുവരാന്‍ നല്ല കയ്യടക്കം വേണം; വിരുതുവേണം. ഇവ രണ്ടും തനിക്ക് സ്വായത്തമാണെന്ന് ഈ കഥാകാരന് തെളിയിച്ചിരിക്കുന്നു തന്റെ നര്‍മ്മഭാസുരമായ ലളിത ഭാഷയിലൂടെ.
2017 ലെ ഓഖി ദുരന്തം, 2018ലെയും 2019ലെയും മഹാപ്രളയങ്ങൾ, 2018, 2019 വർഷങ്ങളിലെ നിപ്പ വ്യാധി ഇവയുടെ തുടർച്ചയായി 2020 ന്റെ ആരംഭം മുതൽ അനുഭവിക്കുന്ന കോവിഡ് – 19 മഹാവ്യാധി – അതാത് സന്ദർഭങ്ങൾ ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ സംഭവപരമ്പരകളെ സംഗ്രഹിച്ചും വിസ്തരിച്ചും പ്രതിപാദിക്കുന്ന സഹനത്തിന്റെയും അതിജീവനത്തിന്റെയും പുസ്തകം. അവതാരിക: എം. പി. ബാലറാം
ഫാസിസ ത്തിനെതിരെ എം.എന്‍ വിജയന് എഡിറ്റർ: ദേവേശൻ പേരൂർ ഫാസിസത്തിനെതിരായ എം.എൻ. വിജയൻ ചിന്തകളെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം. 'ഇവര്‍ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ…
ഫാസിസത്തിനെതിരായ എം.എൻ. വിജയൻ ചിന്തകളെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം.
‘ഇവര്‍ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ പാവം ഭക്തന്മാര് കരുതുന്നത്. അതുകൊണ്ട് ഇതൊരു മതവിരുദ്ധസംഘടനയാണെന്നും അദ്ധ്യാത്മികവിരുദ്ധസംഘടനയാണെന്നും ഭക്തിയും ഇവരുമായിട്ടോ ഭഗവത് ഗീതയും ഇവരുമായിട്ടോ സംസ്കൃതവും ഇവരുമായിട്ടോ ഒരു ബന്ധവുമില്ലെന്നുമുള്ള ഒരു ബോധം നമ്മുടെ മനസ്സിലില്ല. മറിച്ച്, നമ്മുടെ പാരമ്പര്യത്തെയും സംസ്കൃതത്തെയും നമ്മുടെ ക്ഷേത്രങ്ങളെയും നമ്മുടെ ദൈവത്തെയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് വാസ്തവത്തില്‍ ഈ സംഘ ശക്തികൊണ്ടാണെന്നു നമ്മെ ധരിപ്പിക്കുകയും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ സാമാന്യമായ രീതി.”
ഇന്‍സ്റ്റിഗേറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന മാധവ് സദാശിവ് ഗോൾവാൾക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങൾ 'മോഡി ഭാരത'ത്തിന്റെ…
ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന മാധവ് സദാശിവ് ഗോൾവാൾക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങൾ ‘മോഡി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് വിശദീകരിക്കുകയാണ് ഹർതോഷ് സിങ്ങ് ബാൽ.
വര്‍ഗീയ രാഷ്ട്രീയം രാംപുനിയാനി ഇന്ത്യൻ വർഗ്ഗീയതയും ഫാസിസവും സൂക്ഷ്മ വിശകലനത്തിന് വിധേയമാവുന്നു. ഫാസിസം എങ്ങനെയൊക്കെ വേരുകളാഴ്ത്തുന്നുവെന്ന് വസ്തുതകളിലൂടെ വിശദമാക്കുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
ഇന്ത്യൻ വർഗ്ഗീയതയും ഫാസിസവും സൂക്ഷ്മ വിശകലനത്തിന് വിധേയമാവുന്നു. ഫാസിസം എങ്ങനെയൊക്കെ വേരുകളാഴ്ത്തുന്നുവെന്ന് വസ്തുതകളിലൂടെ വിശദമാക്കുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
₹160.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com