Ormakalilekku Madangivarunnavar
ഓര്‍മ്മകളിലേക്ക്
മടങ്ങിവരുന്നവര്‍
എം. മുകുന്ദന്
ചരിത്രം ചിലപ്പോള്‍ അങ്ങനെയാണ്. ചിലരെ ക്രൂരമായി അകറ്റി നിര്‍ത്തും. ക്രമേണ ബുദ്ധിപരമായി പൂഴ്ത്തിക്കളയും. അത്തരമൊരവസ്ഥ നിലനില്ക്കുമ്പോള് മരിച്ചുപോയവരെക്കുറിച്ചും അവരരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും വരും കാലത്തിന് ചരിത്രപരമായി എഴുതിവെക്കുക എന്ന രാഷ്ട്രീയം മുകുന്ദന്റെ ഈ എഴുത്തില്‍ കാണാം. മരിച്ച ആള് അയാളെക്കുറിച്ച് എഴുതുന്ന ആള്‍ക്ക് മാത്രമല്ല, മറിച്ച് സമൂഹത്തിന് കൂടി എന്തായിരുന്നു എന്ന എഴുത്തുമാന്യത മുകന്ദന് കാണിച്ചുതരുന്നു. ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള തിരിച്ചറിവാണ്. മരിച്ചു പോയവര്‍ അവശേഷിപ്പിക്കുന്ന ചില ചരിത്ര ഇടങ്ങളാവട്ടെ നമുക്ക് ആവര്‍ത്തിച്ചു വായിക്കാനുള്ള ഒരു ജീവിതവുമാണ്. അതാണ് മുകുന്ദന് ഓരോര്‍ത്തരുടെയും മരണശേഷം ഇവിടെ കൊത്തിവെച്ചത്. അതിന് മരണത്തിന്റെ തണുപ്പും ചരിത്രത്തിന്റെ ചൂടുമുണ്ട്. – അര്‍ഷാദ് ബത്തേരി
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.