‘ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന് ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്ന്നതില് ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷേ, കഥയുമായി ബന്ധപ്പെട്ട കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും ഇതിലുണ്ട്. എഴുതാന്‍ വെമ്പി നില്ക്കുന്ന ആരെങ്കിലും ഇതു വായിച്ച് എഴുതിത്തുടങ്ങുന്നെങ്കില്‍ ആകട്ടെ, ലോകം നിലനിലനില്‍ക്കാന്‍ പുതിയ പുതിയ കഥകള്‍ ആവശ്യമുണ്ട്.”
Book By Arun A K , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇഴ പിരിയുന്ന ക്രൈം നോവല്‍. ഐ സൈറ്റ് ടെക്നോളജീസ് എന്ന തന്റെ സ്റ്റാര്‍ട്ടപ് സോഫ്റ്റ്വെയര് കമ്പനിയെ സ്വപ്നം കണ്ട സ്വാതിയെ ആരാണ് കൊലപ്പെടുത്തിയത് എന്ന അന്വേഷണം വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. അരുണും നിഖിലും ഷെറിനും ശ്രീധരനും ഇതിലെ ഓരോ കണ്ണികളാണ്. കൊലപാതകം കണ്ട ആ കണ്ണുകളെ എത്ര നിഷ്കരുണമായാണ് അയാള്‍ ഇല്ലാതാക്കിയത്. സ്വാതിയുടെ കൊലപാതകത്തിന്റെ ചുരുള്‍ വിടര്‍ത്തുന്ന അരുണ്‍ എന്ന സാധാരണക്കാരന്റെ വഴികള്‍.