‘ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന് ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്ന്നതില് ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷേ, കഥയുമായി ബന്ധപ്പെട്ട കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും ഇതിലുണ്ട്. എഴുതാന്‍ വെമ്പി നില്ക്കുന്ന ആരെങ്കിലും ഇതു വായിച്ച് എഴുതിത്തുടങ്ങുന്നെങ്കില്‍ ആകട്ടെ, ലോകം നിലനിലനില്‍ക്കാന്‍ പുതിയ പുതിയ കഥകള്‍ ആവശ്യമുണ്ട്.”
ദുഃഖിക്കരുത്
അല്ലാഹു നമ്മോടൊപ്പമുണ്ട്
അയിദുല് ഖര്‍നി
മൊഴിമാറ്റം: കെ.ടി ഹനീഫ്
ഇസ്ലാം ദുഖവും വിലാപവും പരത്തുന്ന മതമല്ല. മനുഷ്യനെ ആദിപാപത്തിന്റെയും മുജ്ജന്മ പാപത്തിന്റെയും ശാപ കഥകൾ പാടി വിഷാദ രോഗിയാക്കുന്ന മതവുമല്ല. ആന്തരികവും ആത്മീയവുമായ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും മാനസികവും ഭൗതികവുമായ അടിമത്തത്തിൽ നിന്ന് വിമോചനത്തിലേക്കും ഹതാശയിൽ നിന്ന് നിലക്കാത്ത പ്രത്യാശയിലേക്കും നയിക്കുന്ന മതമാണ്. ശൈഖ് ഐദ് അൽ ഖർനി മാനവ രാശിയെ തന്റെ യുക്തി യുക്തമായ സമർത്തനത്തിന്റെ മന്ത്രകൈകളിലൂടെ ജീവിതത്തിന്റെ കൂടുതൽ തിളക്കമേറിയ വശത്തിലേക്കാണ് ഈ കൃതിയിൽ ഉയർത്തിപ്പിടിക്കുന്ന മഹിതമായ ആദർശത്തിലൂടെ വിളിക്കുന്നത്. ലോകം ഇന്നനുഭവിക്കുന്ന മുഴുവൻ അസ്വസ്ഥതകൾക്കും അത് പരിഹാരമാകുമെന്ന് അദ്ദേഹം സമർഥിക്കുന്നു.