പിറന്നുവീണതിന്റെ ഇടം, നിറം, ജാതി എന്നിവ നോക്കി അത്തരം പ്രതിനിധാനവിധിഹിതങ്ങൾ വെച്ചു വേട്ടയാടപ്പെടുന്ന സമൂഹത്തിൽ നിന്ന് സമൂഹമനസ്സാക്ഷിയിലേക്ക് തൊടുത്തുവിട്ട ചിന്തയുടെ അസ്ത്രമാണ് നൂറു സിംഹാസനങ്ങൾ. നമ്മുടെ ബോധത്തെ അത് നിരന്തരം ചോദ്യംചെയ്യും. സാംസ്കാരിക കുലചിഹ്നങ്ങൾ പേറി പട്ടുവസ്ത്രങ്ങളുടെ പളപളപ്പിൽ നാം പ്രദർശിപ്പിക്കുന്ന നമ്മുടെ അഹന്തകളുടെ ആൾരൂപത്തിൽ കടന്നുകയറി, ഉള്ളിലെ നാം ഒളിപ്പിച്ചു വെച്ച അധമവികാരങ്ങളെ മുഴുവൻ അത് പുറത്തിട്ടുകുടയും. ഈ പാപത്തിൽ നിങ്ങൾക്കുകൂടി പങ്കുണ്ടെന്ന് അത് നിങ്ങളെ ബോധ്യപ്പെടുത്തും. അവനവനെ ആത്മവിചാരണയുടെ കുരിശിൽ തറയ്ക്കാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. പ്രശസ്തരായ എഴുത്തുകാരുടെ വായനാക്കുറിപ്പുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
വിഷയവൈവിധ്യംകൊണ്ട് സമ്പന്നമായ പ്രൗഢലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. വൈദികം, സംസ്കൃതം, ആചാര്യന്മാര്, പ്രകീര്‍ണ്ണം എന്നീ നാലു ഭാഗങ്ങളിലായി മഹത്തരമായ ഭാവിയിലേക്കും വേദത്തിന്റെ വെളിച്ചത്തിലേക്കും അറിവിന്റെ വായ്മൊഴി വഴക്കങ്ങളിലേക്കും എഴുത്ത് ചെന്നെത്തുന്നു. സ്വാനുഭവങ്ങളിലൂടെയുള്ള ആചാര്യന്മാരുടെ ഉള്‍ക്കനം മായാത്ത ഓര്‍മ്മകളായി ഗ്രന്ഥകാരന് രേഖപ്പെടുത്തുന്നു. കഠോപനിഷത്തും വിവേകാനന്ദനും ചരിത്രബോധവും ഔദ്യോഗികജീവിതവും അടങ്ങുന്ന പഠനഗ്രന്ഥം.