AVALUDE LOKAM
ഷാർലറ്റ് പെർക്കിൻസ് ഗിൽമാൻ
പരിഭാഷ: കൃഷ്ണവേണി
വളരെ പ്രധാനപ്പെട്ട ഫെമിനിസ്റ്റ് കൃതി, ദീർഘകാലം മറവിയിലാണ്ടു പോയെങ്കിലും അടുത്തകാലത്ത്, ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
– ഡേവിഡ് പിങ്കി
അമസോൺ ഭൂഭാഗത്തായി ഏറെ മെച്ചപ്പെട്ടതും എന്നാൽ, ഒറ്റപ്പെട്ടതുമായ ജീവിതം നയിക്കുന്ന സ്ത്രീസമൂഹത്തെ അമേരിക്കയിലെ മൂന്നു പര്യവേക്ഷകർ കണ്ടെത്തുന്നു. പക്ഷേ, അവിടെ ഏതാണ്ടൊരിടത്ത് പുരുഷന്മാർ താമസിക്കുന്നുണ്ടെന്ന് അവർ കരുതുന്നു. കാരണം, പുരുഷന്റെ അറിവോ, കരുത്തോ, അനുഭവജ്ഞാനമോ, പ്രത്യുത്പാദനശക്തിയോ ഇല്ലാതെ ഈ സ്ത്രീകൾക്ക് എങ്ങനെ അതിജീവിക്കാൻ കഴിയും? വാസ്തവത്തിൽ അവർക്ക് അവിടെ കാണാൻ കഴിഞ്ഞത് രോഗങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽനിന്നും പാരമ്പര്യത്തിന്റെ ഭാരത്തിൽനിന്നും മുക്തമായ ആധുനികസമൂഹത്തെയാണ്. സ്ത്രീകൾ ഒറ്റയ്ക്ക്, ശാന്തവും അഭിവൃദ്ധിയുമുള്ള ഒരു സമൂഹം കെട്ടിപ്പടുത്തു, പുരുഷമേധാവിത്വം എന്ന ആശയത്തെത്തന്നെ ഭീഷണിപ്പെടുത്താൻ ധൈര്യപ്പെടുന്ന ഒരു ഫെമിനിസ്റ്റ് ഉട്ടോപ്യ.
അമേരിക്കയിലെ ആദ്യകാല ഫെമിനിസ്റ്റും കവിയും എഴുത്തുകാരിയുമായ ഷാർലറ്റ് പെർക്കിൻസ് ഗിൽമാന്റെ Herland എന്ന നോവലിന്റെ പരിഭാഷ.
ഫെമിനിസ്റ്റ് ക്ലാസിക്കായി പരിഗണിക്കപ്പെടുന്ന നോവൽ.
₹220.00 ₹176.00