Yakshiyum Cycleyathrakkaranum
ഭാഷയുടെ ശീലിച്ച ഉച്ചമയക്കത്തിലേക്ക് സൈക്കിൾ കുന്നിറങ്ങിവന്നുരുണ്ടു കയറുന്നു. കാടിറങ്ങുന്ന മൃഗമോ നാടളക്കുന്ന യന്ത്രമോ പോലെ. അതിനു ലോഹവും റബ്ബറും മണ്ണും കല്ലും ഇടയുന്ന ഒച്ച. താണ്ടി വന്ന നാട്ടിൻപുറവും നഗരവും മരുവും കൊടുത്ത നട. ഒരു സ്വപ്നം, ഒരോർമ്മ, ഒരു പേടി, ഒരു പ്രേമം, ഒരസംബന്ധവ്യാകരണം, ഉറക്കത്തിലേക്കു പകർന്ന് അത് ഉരുണ്ടിറങ്ങി പോകുന്നു. ഉണർച്ചയിൽ മുളയ്ക്കാനുള്ള വിത്തുകൾ, വളർന്നാൽ യക്ഷികൾക്കു പാർക്കാനുളളിടങ്ങൾ.
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.