കൃഷ്ണസങ്കല്പത്തിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് ഗുരുവായൂര്‍ ക്ഷേത്രം. ചതുര്‍ബാഹുവായ വിഷ്ണുവിന്റെ വിഗ്രഹത്തിലൂടെ ആരാധിക്കപ്പെടുന്നത് ഉണ്ണിക്കണ്ണനെയാണ്. ഭക്തസഹസ്രങ്ങളുടെ ആരോമലായി വാത്സല്യത്തിന്റെ നിറകുടമായി വിരാജിക്കുന്ന ശ്രീകൃഷ്ണക്ഷേത്രം. ശംഖ് ചക്ര ഗദാധാരിയായി പീതാംബരവും കിരീടവും ധരിച്ച് ഒരായിരംകോടി സൂര്യതേജസ്സോടെ കേരളത്തിന്റെ സാംസ്കാരികരംഗത്ത് പ്രശോഭിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം അടയാളപ്പെടുത്തുന്ന കൃതി. ഗുരുവായൂരിന്റെ ചരിത്രം, ഭൂമിശാസ്ത്രം, വഴിപാടുകള്‍, പൂജാസമയങ്ങള്‍, സാംസ്കാരികസംഭവങ്ങള്, സാഹിത്യം, കല എന്നിവ ഉള്‍ക്കൊള്ളുന്ന ആദ്ധ്യാത്മിക ഗ്രന്ഥം.