സമരവീര്യത്തിന്‍റെയും രാഷ്ട്രീയപോരാട്ടത്തിന്‍റെയും ചരിത്രമാണ് കെ.ആര്‍. ഗൗരിയമ്മയുടേത്. കേരളം കണ്ട രാഷ്ട്രീയക്കളരിയിലെ കരുത്തുറ്റ പെണ്‍മനസ്സ്. ഏതൊരു പ്രതിസന്ധിയിലും തോല്‍പ്പിക്കാനാവാത്ത ഊര്‍ജ്ജം. കേരളത്തിന്‍റെ രാഷ്ട്രീയ കാഹളങ്ങളില്‍ ഇരുപതാം നൂറ്റാണ്ടു രേഖപ്പെടുത്തിയ…
സമരവീര്യത്തിന്‍റെയും രാഷ്ട്രീയപോരാട്ടത്തിന്‍റെയും ചരിത്രമാണ് കെ.ആര്‍. ഗൗരിയമ്മയുടേത്. കേരളം കണ്ട രാഷ്ട്രീയക്കളരിയിലെ കരുത്തുറ്റ പെണ്‍മനസ്സ്. ഏതൊരു പ്രതിസന്ധിയിലും തോല്‍പ്പിക്കാനാവാത്ത ഊര്‍ജ്ജം. കേരളത്തിന്‍റെ രാഷ്ട്രീയ കാഹളങ്ങളില്‍ ഇരുപതാം നൂറ്റാണ്ടു രേഖപ്പെടുത്തിയ പെണ്‍പോരാളി. ഗതകാല ജീവിതത്തില്‍ കൊയ്ത്തുപാടത്തെ പൊന്നരിവാളും ചുറ്റികയും കൈയിലേന്തിയ ചുവന്ന ആകാശം സ്വപ്നം കണ്ട ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ നെടുവീര്‍പ്പുകള്‍ എന്നും നിറഞ്ഞുനില്ക്കും.
‘As a person who has spent a lion’s share of life and time with the judiciary, icould decipher the triggers and flashes of insight frome this articles in a reasonable manne. I value how the auther advocates his desire for social justice through law and order in a secular democratic republic. I also found the desire of the auther to explore the pros and cons, and the limitations of the past 63 years of constitutional rule.’
പി.എസ്.സി നിയമനങ്ങളുടെ മെറിറ്റ് അട്ടിമറി സുദേഷ് എം രഘു അവതാരിക: ജസ്റ്റിസ് കെ സുകുമാരന്‍ പിന്നോക്ക-പട്ടികജാതി–പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് മെറിറ്റ് സീറ്റുകളിൽ അഥവാ ജനറൽ സീറ്റുകളിൽ നിയമനം…
പിന്നോക്ക-പട്ടികജാതി–പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് മെറിറ്റ് സീറ്റുകളിൽ അഥവാ ജനറൽ സീറ്റുകളിൽ നിയമനം ലഭിക്കാൻ നിയമപരമായിത്തന്നെ അവകാശമുണ്ടെന്നും എന്നാൽ ആ അവകാശം പി.എസ്.സിയുടെ നിലവിലുള്ള റൊട്ടേഷൻ വ്യവസ്ഥ പ്രകാരം ലഭിക്കുന്നില്ലെന്നും വസ്തുതകളുടെയും തെളിവുകളുടെയും പിൻബലത്തോടെ സമർഥിക്കുന്നതാണീ പുസ്തകം. സംവരണസമുദായക്കാരെ മെറിറ്റ് സീറ്റുകളിൽ അടുപ്പിക്കാതിരിക്കുന്നതുവഴി സംവരണത്തിന്റെ ലക്ഷ്യങ്ങളെത്തന്നെയാണ് പി.എസ്.സി. അട്ടിമറിക്കുന്നത്. നൈതിക രാഷ്ട്രീയ മണ്ഡലത്തിലുള്ള സംഘടനകളും മാധ്യമങ്ങളും, പ്രത്യേകിച്ച് സംവരണസമുദായങ്ങളും കാര്യഗൌരവത്തിലിടപെടേണ്ട പ്രശ്നമാണ് പി.എസ്.സി. നിയമന അട്ടിമറി.
മനോജ് തോമസും ജിയോര്ഡി ജോര്ജും എഴുതിയ വ്യക്തിഗത ധനകാര്യത്തെക്കുറിച്ചുള്ള ഒരു കൈപ്പുസ്തകം. ബാങ്ക് സേവിംഗ് പ്ലാനുകള്, പോസ്റ്റ് ഓഫീസ് സേവിംഗ്സ്, ഇന്ഷുറന്സ്, കമ്പനി നിക്ഷേപം, സ്വര്ണ്ണത്തിലെ സമ്പാദ്യം…
മനോജ് തോമസും ജിയോര്ഡി ജോര്ജും എഴുതിയ വ്യക്തിഗത ധനകാര്യത്തെക്കുറിച്ചുള്ള ഒരു കൈപ്പുസ്തകം. ബാങ്ക് സേവിംഗ് പ്ലാനുകള്, പോസ്റ്റ് ഓഫീസ് സേവിംഗ്സ്, ഇന്ഷുറന്സ്, കമ്പനി നിക്ഷേപം, സ്വര്ണ്ണത്തിലെ സമ്പാദ്യം തുടങ്ങിയ എല്ലാ മാര്‍ഗ്ഗങ്ങളും വിശദീകരിക്കുന്നു. ധനകാര്യത്തിലെ പൊതുവായ വാക്കുകളും പുസ്തകം വിശദീകരിക്കുന്നു.
ഇതൊരു സച്ചാര്‍ പുസ്തകമല്ല. അതിന്‍റെ നിഴലില്‍ കേരളത്തെ പരത്തുന്ന ഒരന്യേഷണശ്രമം മാത്രം. ഒപ്പം സച്ചാറിന്‍റെ കഥ കഴിയാതിരിക്കാനുള്ള ഒരു പ്രതിരോധവും. കേരളത്തിലെ മുസ്ലിംകല്‍ പിന്നാകമല്ല എന്ന വാദം…
ഇതൊരു സച്ചാര്‍ പുസ്തകമല്ല. അതിന്‍റെ നിഴലില്‍ കേരളത്തെ പരത്തുന്ന ഒരന്യേഷണശ്രമം മാത്രം. ഒപ്പം സച്ചാറിന്‍റെ കഥ കഴിയാതിരിക്കാനുള്ള ഒരു പ്രതിരോധവും. കേരളത്തിലെ മുസ്ലിംകല്‍ പിന്നാകമല്ല എന്ന വാദം എത്ര കണ്ടു ശരിയാണ് ? മുസ്ലിം അവസ്ഥാപഠനങ്ങളുടെ പരിമിധി, ക്രീമിലെയര സിദ്ധാന്തത്തിന്റെ അന്തര്‍ധാര എന്തു ? ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ വരേണ്യ സ്വഭാവവും നമ്മുടെ വികസനമാതൃകയുടെ പരിമിതിയും, സച്ചാര്‍ റിപ്പോര്‍ട്ടിന്റെ ലളിത സംക്ഷിപ്തം തുടങ്ങിയ ഗഹനമായ ലേഘനങ്ങളുടെ ഈ സമാഹാരം സച്ചാര്‍ റിപ്പോര്‍ട്ടിന്റെ പ്രാധാന്യം പഠിക്കാന്‍ സര്‍ക്കാറിന്റെ പതിനൊന്നംഗ സമിതി നിലവില്‍ വന്ന സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.
കർണാടകയിലെ ഒരു തീരദേശനഗരമായ ഉഡുപ്പിയിലെ രുചിയേറും വിഭവങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്.സൂപ്പ്,വെജിറ്റബിൾ കറികൾ,തോരൻ,പായസം,ഹലുവ തുടങ്ങി നിരവധി വിഭവങ്ങൾ ഈ പുസ്തകം വായനക്കാരന് മുന്നിൽ ഒരുക്കുന്നു.
കർണാടകയിലെ ഒരു തീരദേശനഗരമായ ഉഡുപ്പിയിലെ രുചിയേറും വിഭവങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്.സൂപ്പ്,വെജിറ്റബിൾ കറികൾ,തോരൻ,പായസം,ഹലുവ തുടങ്ങി നിരവധി വിഭവങ്ങൾ ഈ പുസ്തകം വായനക്കാരന് മുന്നിൽ ഒരുക്കുന്നു.
മികച്ച പാചക വിദഗ്ധ ഭാനു ഹജ്റത്ത് വാലയുടെ പുസ്തകം.വെജ് പലഹാരങ്ങൾ,നോൺവെജ് പലഹാരങ്ങൾ തുടങ്ങി അച്ചാറുകൾ,നാലുമണി പലഹാരം,ചട്നി എന്നിങ്ങനെ നിരവധി വിഭവങ്ങൾ തയ്യാറാക്കുന്ന വിധം ഈ പുസ്തകം പറഞ്ഞു…
മികച്ച പാചക വിദഗ്ധ ഭാനു ഹജ്റത്ത് വാലയുടെ പുസ്തകം.വെജ് പലഹാരങ്ങൾ,നോൺവെജ് പലഹാരങ്ങൾ തുടങ്ങി അച്ചാറുകൾ,നാലുമണി പലഹാരം,ചട്നി എന്നിങ്ങനെ നിരവധി വിഭവങ്ങൾ തയ്യാറാക്കുന്ന വിധം ഈ പുസ്തകം പറഞ്ഞു തരുന്നു.
പോണ്ടിച്ചേരിയിലെ കൊതിയൂറും ഭക്ഷണവിഭവങ്ങൾ തയ്യാറാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.മുട്ട വിഭവങ്ങൾ,റൈസ് വിഭവങ്ങൾ,കോഴി വിഭവങ്ങൾ,ആട്ടിറച്ചി വിഭവങ്ങൾ,കടൽ വിഭവങ്ങൾ തുടങ്ങിയ നിരവധി വിഭവങ്ങൾ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
പോണ്ടിച്ചേരിയിലെ കൊതിയൂറും ഭക്ഷണവിഭവങ്ങൾ തയ്യാറാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.മുട്ട വിഭവങ്ങൾ,റൈസ് വിഭവങ്ങൾ,കോഴി വിഭവങ്ങൾ,ആട്ടിറച്ചി വിഭവങ്ങൾ,കടൽ വിഭവങ്ങൾ തുടങ്ങിയ നിരവധി വിഭവങ്ങൾ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
പാരമ്പര്യ ആഹാരത്തിലൂടെ ആരോഗ്യം കൈവരിക്കാൻ വഴിയൊരുക്കുകയാണ് ഈ പുസ്തകം.പോഷകഗുണങ്ങളടങ്ങിയ ധാന്യങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം രുചികരമായ ഭക്ഷണവിഭവങ്ങളൊരുക്കാനും ഈ പുസ്തകം സഹായിക്കുന്നു
പാരമ്പര്യ ആഹാരത്തിലൂടെ ആരോഗ്യം കൈവരിക്കാൻ വഴിയൊരുക്കുകയാണ് ഈ പുസ്തകം.പോഷകഗുണങ്ങളടങ്ങിയ ധാന്യങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം രുചികരമായ ഭക്ഷണവിഭവങ്ങളൊരുക്കാനും ഈ പുസ്തകം സഹായിക്കുന്നു
പാചകം ഇഷ്ടപ്പെടുന്ന തുടക്കകാർക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പുസ്തകം.ചായ,കാപ്പി തുടങ്ങി രാത്രിഭക്ഷണം,പായസങ്ങൾ എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഒരുക്കാൻ സഹായിക്കുന്നു ഈ പുസ്തകം.
പാചകം ഇഷ്ടപ്പെടുന്ന തുടക്കകാർക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പുസ്തകം.ചായ,കാപ്പി തുടങ്ങി രാത്രിഭക്ഷണം,പായസങ്ങൾ എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഒരുക്കാൻ സഹായിക്കുന്നു ഈ പുസ്തകം.
സുപരിചിതങ്ങളും പുതുമ നിറഞ്ഞതുമായ ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ സമാഹാരം.സ്വയം രുചിച്ചറിഞ്ഞതിന്റെ ആധികാരികത ഇതിലെ ഓരോ കുറിപ്പിനുമുണ്ട്.എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ട് ഈ പുസ്തകത്തിൽ.
സുപരിചിതങ്ങളും പുതുമ നിറഞ്ഞതുമായ ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ സമാഹാരം.സ്വയം രുചിച്ചറിഞ്ഞതിന്റെ ആധികാരികത ഇതിലെ ഓരോ കുറിപ്പിനുമുണ്ട്.എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ട് ഈ പുസ്തകത്തിൽ.
ചെട്ടിനാടിലെ രുചികരമായ ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാനുള്ള എളുപ്പമാർഗമാണ് ഈ പുസ്തകം.ചെട്ടിനാടിലെ പ്രാതൽ,ചട്നികൾ,മുട്ട ഇറച്ചി വിഭവങ്ങൾ തുടങ്ങി വിവിധതരം ചോറുകളും മധുരപലഹാരങ്ങളും പായസങ്ങളുമെല്ലാം തയ്യാറാക്കാൻ ഈ പുസ്തകം പഠിപ്പിച്ചു തരുന്നു.
ചെട്ടിനാടിലെ രുചികരമായ ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാനുള്ള എളുപ്പമാർഗമാണ് ഈ പുസ്തകം.ചെട്ടിനാടിലെ പ്രാതൽ,ചട്നികൾ,മുട്ട ഇറച്ചി വിഭവങ്ങൾ തുടങ്ങി വിവിധതരം ചോറുകളും മധുരപലഹാരങ്ങളും പായസങ്ങളുമെല്ലാം തയ്യാറാക്കാൻ ഈ പുസ്തകം പഠിപ്പിച്ചു തരുന്നു.
കേരളത്തിലെ തെക്കൻജില്ലകളിലും തമിഴ് നാട്ടിലുമുള്ള 'നായാടികൾ' എന്ന് വിളിപ്പേരുള്ള വർഗക്കാർ നേരിട്ട ഭീകരമായ പീഡനകഥയാണ് ഈ നോവലിൽ എഴുത്തുകാരൻ പറയുന്നത്.സഹൃദയരുടെ ഉള്ളു നോവിക്കുന്ന ഈ കൊച്ചു നോവൽ…
കേരളത്തിലെ തെക്കൻജില്ലകളിലും തമിഴ് നാട്ടിലുമുള്ള ‘നായാടികൾ’ എന്ന് വിളിപ്പേരുള്ള വർഗക്കാർ നേരിട്ട ഭീകരമായ പീഡനകഥയാണ് ഈ നോവലിൽ എഴുത്തുകാരൻ പറയുന്നത്.സഹൃദയരുടെ ഉള്ളു നോവിക്കുന്ന ഈ കൊച്ചു നോവൽ അവരുടെ മനസ്സിൽ തങ്ങി നിൽക്കുമെന്നതിൽ സംശയമില്ല.ഇത്തവണത്തെ ബിരുദ പഠന സിലബസിൽ ഉൾപ്പെടുന്ന ഈ നോവൽ വിദ്യാർത്ഥികൾക്ക് പുതുബോധമുണ്ടാക്കും.
ആസ്വാദക ഹൃദയം കീഴടക്കാൻ പുതിയ നോവൽ.കൗമാര കാലഘട്ടത്തിലെ ദിനങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ കൃതി.പഴയ കടത്തനാട്ടിലെ ചില പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഗ്രാമ്യഭാഷ ഇതിലുപയോഗിച്ചിരിക്കുന്നത് അനിവാര്യമാണ്.വായിക്കുന്ന ഓരോ നിമിഷവും ജീവിതത്തിന്റെ…
ആസ്വാദക ഹൃദയം കീഴടക്കാൻ പുതിയ നോവൽ.കൗമാര കാലഘട്ടത്തിലെ ദിനങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ കൃതി.പഴയ കടത്തനാട്ടിലെ ചില പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഗ്രാമ്യഭാഷ ഇതിലുപയോഗിച്ചിരിക്കുന്നത് അനിവാര്യമാണ്.വായിക്കുന്ന ഓരോ നിമിഷവും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സഞ്ചരിപ്പിക്കുന്ന ഈ നോവൽ വായനക്കാരന്റെ ഹൃദയത്തിൽ തൊടുമെന്നതിൽ സംശയമില്ല
ലളിത സുന്ദരമായ എഴുത്തുരീതിയിലൂടെ മായാവതിയെന്ന പൊങ്ങച്ചക്കാരിയെ വായനക്കാരുടെ ഉള്ളിൽ പ്രതിഷ്ഠിച്ച കൃതി.വായിക്കുന്ന ഓരോ നിമിഷവും മായാവതിയെന്ന കഥാപാത്രം നമ്മെ വെറുപ്പിച്ചു കൊണ്ടിരിക്കും.അത്ഭുതാവഹമായി നാമവരെ വെറുക്കും.അവരിൽ മാറ്റങ്ങൾ പ്രതീക്ഷിക്കും.…
ലളിത സുന്ദരമായ എഴുത്തുരീതിയിലൂടെ മായാവതിയെന്ന പൊങ്ങച്ചക്കാരിയെ വായനക്കാരുടെ ഉള്ളിൽ പ്രതിഷ്ഠിച്ച കൃതി.വായിക്കുന്ന ഓരോ നിമിഷവും മായാവതിയെന്ന കഥാപാത്രം നമ്മെ വെറുപ്പിച്ചു കൊണ്ടിരിക്കും.അത്ഭുതാവഹമായി നാമവരെ വെറുക്കും.അവരിൽ മാറ്റങ്ങൾ പ്രതീക്ഷിക്കും. ഒരു പക്ഷെ മായാവതിയെന്ന കഥാപാത്രം നമുക്ക് ചുറ്റിലും എവിടെയെങ്കിലുമൊക്കെ ഉണ്ടാകാം.വളരെ സുഗമമായി വായിച്ചു തീർക്കാവുന്ന ഒരു നോവൽ.
ഇറാൻ-ഇറാഖ് യുദ്ധ പശ്ചാത്തലത്തിൽ ഇറാഖി എഴുത്തുകാരനായ മഹ്‌മൂദ് സഈദ് രചിച്ച അറബ് നോവലിന്റെ മനോഹരമായ മലയാള വിവർത്തനം.യുദ്ധ ഭീകരതയോടൊപ്പം ഹൃദയസ്പർശിയായ പ്രണയവും ആവിഷ്കരിക്കുന്ന അപൂർവ്വസുന്ദര കൃതി.യുദ്ധത്തിന്റെ ഭയാനകമായ…
ഇറാൻ-ഇറാഖ് യുദ്ധ പശ്ചാത്തലത്തിൽ ഇറാഖി എഴുത്തുകാരനായ മഹ്‌മൂദ് സഈദ് രചിച്ച അറബ് നോവലിന്റെ മനോഹരമായ മലയാള വിവർത്തനം.യുദ്ധ ഭീകരതയോടൊപ്പം ഹൃദയസ്പർശിയായ പ്രണയവും ആവിഷ്കരിക്കുന്ന അപൂർവ്വസുന്ദര കൃതി.യുദ്ധത്തിന്റെ ഭയാനകമായ അന്തരീക്ഷം കാണിച്ചു തരുന്ന ഈ കൃതി യുദ്ധമെന്ന മഹാവിപത്ത് മാനവരാശിയിൽ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നു.
അന്ധവിശ്വാസങ്ങളുടെയും വിധിയുടെയും അപൂർവ്വസമ്മേളനം.മുസ്ലിം സമുദായത്തിന്റെ സാമൂഹിക ജീവിതത്തെ ആസ്പദമാക്കി മുന്നേറുന്ന ഈ കൃതി വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.
അന്ധവിശ്വാസങ്ങളുടെയും വിധിയുടെയും അപൂർവ്വസമ്മേളനം.മുസ്ലിം സമുദായത്തിന്റെ സാമൂഹിക ജീവിതത്തെ ആസ്പദമാക്കി മുന്നേറുന്ന ഈ കൃതി വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.
ബാബു തേവരയുടെ വളരെ വ്യത്യസ്തമായ ഒരു നോവൽ.ചികിത്സകന്റെ അലിവ് രോഗിയെ സ്പർശിച്ച് രോഗം ഇല്ലാതാക്കുന്ന അവസ്ഥ.പൊതുവെ അധര്മമെന്നു തോന്നാവുന്ന ഒരു ചികിത്സാസമ്പ്രദായത്തിലെ ധർമ്മപരമായ വശം വ്യക്തമാക്കാൻ ഈ…
ബാബു തേവരയുടെ വളരെ വ്യത്യസ്തമായ ഒരു നോവൽ.ചികിത്സകന്റെ അലിവ് രോഗിയെ സ്പർശിച്ച് രോഗം ഇല്ലാതാക്കുന്ന അവസ്ഥ.പൊതുവെ അധര്മമെന്നു തോന്നാവുന്ന ഒരു ചികിത്സാസമ്പ്രദായത്തിലെ ധർമ്മപരമായ വശം വ്യക്തമാക്കാൻ ഈ കൃതി ശ്രമിക്കുന്നു.
അനീസ് സലിമിന്റെ ' ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ' എന്ന കൃതിക്ക് ചിഞ്ജു പ്രകാശ് തയ്യാറാക്കിയ മലയാള വിവർത്തനം.വായിച്ച ഓരോരുത്തരുടെയും ഉള്ളിൽ മാഞ്ഞു പോകാതെ തങ്ങി…
അനീസ് സലിമിന്റെ ‘ ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ’ എന്ന കൃതിക്ക് ചിഞ്ജു പ്രകാശ് തയ്യാറാക്കിയ മലയാള വിവർത്തനം.വായിച്ച ഓരോരുത്തരുടെയും ഉള്ളിൽ മാഞ്ഞു പോകാതെ തങ്ങി നിൽക്കുന്ന ഹസീന എന്ന ശക്തമായ കഥാപാത്രം ഈ നോവലിന് നിറം നൽകുന്നു.ആക്ഷേപഹാസ്യം കലർന്ന ഈ നോവലിലെ ഹസീനയുടെ സ്വപ്നങ്ങൾക്കൊപ്പം വായനക്കാരും പറന്നുയരുമെന്നതിൽ സംശയമില്ല
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ അനീസ് സലിമിന്റെ 'ദി ബ്ലൈൻഡ് ലേഡീസ് ഡിസെന്റൻസ്' എന്ന നോവലിന് 2016 ൽ ചിഞ്ജു പ്രകാശ് രചിച്ച മലയാള വിവർത്തനം.ജീവിതത്തിലെ…
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ അനീസ് സലിമിന്റെ ‘ദി ബ്ലൈൻഡ് ലേഡീസ് ഡിസെന്റൻസ്’ എന്ന നോവലിന് 2016 ൽ ചിഞ്ജു പ്രകാശ് രചിച്ച മലയാള വിവർത്തനം.ജീവിതത്തിലെ സങ്കീർണതകളിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവൽ ആക്ഷേപഹാസ്യരീതിയും പ്രയോഗിച്ചിരിക്കുന്നു.അവാർഡിന് എന്തുകൊണ്ടും അർഹമാണ് ഈ നോവലെന്ന് മലയാള വായനക്കാർക്ക് തിരിച്ചറിയാനുള്ള ഒരവസരമാണ് ഈ മികവുറ്റ വിവർത്തനം
പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ മികച്ച രചന.ജാതീയത തീർത്ത വീർപ്പുമുട്ടലുകൾക്കിടയിലൂടെ അരങ്ങേറുന്ന കുമരേശന്റെയും സരോജത്തിന്റെയും പ്രണയം പ്രമേയമാക്കിക്കൊണ്ട് 2013 ൽ രചിച്ച 'പൂക്കുഴി' യെന്ന നോവൽ…
പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ മികച്ച രചന.ജാതീയത തീർത്ത വീർപ്പുമുട്ടലുകൾക്കിടയിലൂടെ അരങ്ങേറുന്ന കുമരേശന്റെയും സരോജത്തിന്റെയും പ്രണയം പ്രമേയമാക്കിക്കൊണ്ട് 2013 ൽ രചിച്ച ‘പൂക്കുഴി’ യെന്ന നോവൽ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.ഈ കൃതിക്ക് ശൈലജ രവീന്ദ്രൻ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ‘ചിതാഗ്നി’
വിദ്യാലയത്തിലേക്കുള്ള വഴി പ്രകാശത്തിന്റെ വഴിയാണ്.ഓരോ പ്രകാശവും ജീവന് ആധാരമാണ്.അറിവും വെളിച്ചവും ഒത്തുചേരുന്ന ഇടമാണ് വിദ്യാലയം.അധ്യാപകനാണ് അവിടത്തെ സൂര്യൻ.അവർ നൽകുന്ന അറിവാണ് വെളിച്ചം. അന്നപൂർണയുടെ പ്രകാശമാനമായ ജീവിതം പറയുന്ന…
വിദ്യാലയത്തിലേക്കുള്ള വഴി പ്രകാശത്തിന്റെ വഴിയാണ്.ഓരോ പ്രകാശവും ജീവന് ആധാരമാണ്.അറിവും വെളിച്ചവും ഒത്തുചേരുന്ന ഇടമാണ് വിദ്യാലയം.അധ്യാപകനാണ് അവിടത്തെ സൂര്യൻ.അവർ നൽകുന്ന അറിവാണ് വെളിച്ചം. അന്നപൂർണയുടെ പ്രകാശമാനമായ ജീവിതം പറയുന്ന ഹൃദ്യമായ ബാലനോവൽ.
₹80.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com