JUTHA BHARATHAM
ജൂതഭാരതം
ഡോ. അബ്രഹാം ബെന്ഹര്
‘ജൂതഭാരതം എന്ന പുസ്തകം, ബെന്ഹര് എഴുതിക്കൊണ്ടിരിക്കുന്ന മഹാജനപഥം എന്ന പുസ്തകത്തിന്റെ ആദ്യഭാഗമാണ്. ഇസ്രയേലില്‍നിന്ന് പുറപ്പെട്ട് ബാബിലോണും പേര്‍ഷ്യയും അഫ്ഗാനിസ്ഥാനും ബലൂചിസ്ഥാനും കടന്ന്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക, വയനാട്, കോയമ്പത്തൂര്‍വഴി കേരളതീരത്ത് വന്നുചേര്‍ന്ന ഏതാനും ജൂതന്മാര്, സെന്റ് തോമസില്‍നിന്ന് യേശുക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ച് ക്രിസ്ത്യാനികളായ കഥ, വളരെ ലളിതമായി, ചരിത്രത്തിലെ മഹാസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതില്‍ പറഞ്ഞിരിക്കുന്നു.നരവംശശാസ്ത്രജ്ഞന്മാര്‍ക്കും പുരാവസ്തു വിദഗ്ദ്ധര്‍ക്കും ചരിത്രകാരന്മാര്ക്കും മതാചാര്യന്മാര്ക്കും യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകാവുന്ന നിരവധി കാര്യങ്ങള്‍ ഇതിലുണ്ട് എന്നതുകൊണ്ടുതന്നെ ഈ ഗ്രന്ഥം പ്രസക്തമാണ്, ശ്രദ്ധേയവുണ്. വ്യവസ്ഥാപിത ചരിത്രരചനയില്‍നിന്ന് വേറിട്ടൊരു വഴിയാണ് ഈ കൃതിയില്‍ സ്വീകരിച്ചിട്ടുള്ളത്. നരവംശത്തിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, പുതിയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘
₹499.00 ₹449.00